Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=108.8495 INR
ukmalayalampathram.com
Sun 12th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മലപ്പുറം കൂരിയാട് റോഡ് പൊളിച്ചുമാറ്റും
reporter

തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത (Kooriyad National Highway) തകര്‍ന്ന ഭാഗത്ത് തൂണുകളില്‍ ഉയര്‍ത്തി (വയഡക്ട്) പുതിയ പാത നിര്‍മിക്കും. ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവിനോട് കരാര്‍ കമ്പനിയായ കെഎന്‍ആര്‍സിഎല്‍ എംഡി നരസിംഹ റെഡ്ഡി നേരിട്ടെത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസത്തിനുള്ളില്‍ പാലം പൂര്‍ത്തിയാക്കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ തകര്‍ന്നരിക്കുന്നത് പൊളിച്ചു മാറ്റിയ ശേഷമേ പുതിയ പാലമടക്കമുള്ളവയുടെ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കു. ഇതിനു കമ്പനി സാവകാശം തേടിയിട്ടുണ്ട്.

മണ്ണ് പരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് മണ്ണിട്ടുയര്‍ത്തി പാത നിര്‍മിക്കാന്‍ കണ്‍സള്‍ട്ടന്റും കരാര്‍ കമ്പനിയും തീരുമാനിച്ചതെന്നു എംഡി വിശദീകരിച്ചു. ഈ ശുപാര്‍ശ ദേശീയപാതാ വിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാല്‍ മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്കുകൂട്ടല്‍ തെറ്റിച്ചു എന്നാണ് കമ്പനി വിലയിരുത്തല്‍. അപ്രോച്ച് റോഡിന്റെ വീതി കുറയുമെന്നതിനാല്‍ മണ്ണിട്ടുയര്‍ത്തിയുള്ള അടിത്തറയ്ക്കു വീതി കൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിനു ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. കണ്‍സള്‍ട്ടന്‍സി പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. കെഎന്‍ആര്‍സിഎല്ലിനു പുറമേ മറ്റു ഭാഗങ്ങളില്‍ കരാറെടുത്തിട്ടുള്ള കമ്പനികളുടെ പ്രതിനിധികളും തിരുവനന്തപുരത്തെത്തിയ ചെയര്‍മാനെ കണ്ടു. വിവിധ പദ്ധതികളുടെ പ്രൊജക്ട് ഡയറക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു. 20 പദ്ധതികളാണ് ആവലോകനം ചെയ്തത്.

പറവൂര്‍- കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര- കൊല്ലം, കൊല്ലം- കടമ്പാട്ടുകോണം, കടമ്പാട്ടുകോണം- കൊല്ലം, തുറവൂര്‍- പറവൂര്‍ റീച്ചുകളില്‍ നിര്‍മാണം വൈകുന്നത് യോഗത്തില്‍ ചര്‍ച്ചയായി. ജങ്ഷനുകളിലെ ഡിസൈനുകളില്‍ പൊതുജനങ്ങളുടെ എതിര്‍പ്പുകാരണം മാറ്റം വരുത്തിയതും മണല്‍ക്ഷാമവും പദ്ധതി വൈകിപ്പിച്ചെന്ന മറുപടിയാണ് കരാറുകാര്‍ നല്‍കിയത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള മേഖലകളിലെ നിര്‍മാണ പുരോഗതി ദേശീയപാതാ വിഭാഗത്തില്‍ സംസ്ഥാന ചുമതലയുള്ള ബോര്‍ഡ് അംഗം വെങ്കിട്ടരമണ ഇന്ന് പരിശോധിക്കും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായും സന്തോഷ് കുമാര്‍ യാദവ് കൂടിക്കാഴ്ച നടത്തി. വീഴ്ചകളും നിര്‍ണ പുരോഗതിയും അദ്ദേഹം വിശദീകരിച്ചു. അപാകങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. മഴി മാറിയാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window