Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബിസിസിഐ അധ്യക്ഷനായി രാജീവ് ശുക്ല വന്നേക്കും
reporter

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ- BCCI) പുതിയ അധ്യക്ഷനായി രാജീവ് ശുക്ല വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രസിഡന്റും മുന്‍ താരവുമായ റോജര്‍ ബിന്നിക്ക് അടുത്ത മാസം 70 തികയും. അധ്യക്ഷ സ്ഥാനത്തിനു പ്രായപരിധി നിബന്ധനകള്‍ ഉള്ളതിനാല്‍ റോജര്‍ ബിന്നിക്ക് സ്ഥാനത്തു തുടരാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2020 മുതല്‍ രാജീവ് ശുക്ല ബിസിസിഐ വൈസ് പ്രസിഡന്റാണ്. നേരത്തെ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 മുതല്‍ 2018വരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചെയര്‍മാനും രാജീവ് ശുക്ലയായിരുന്നു. 2022ലാണ് ബിന്നി പ്രസിഡന്റായി വന്നത്. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് പകരമാണ് അദ്ദേഹം സ്ഥാനമേറ്റത്. 1983ല്‍ ഇന്ത്യ കന്നി ഏകദിന ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് ബിന്നി. ഇന്ത്യക്കായി 27 ടെസ്റ്റുകളും 72 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 124 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window