Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ബിബിന്‍ ജോര്‍ജിനെ കോളെജിലേക്ക് ക്ഷണിച്ചുവരുത്തി അപമാനിച്ച് ഇറക്കിവിട്ടു
reporter

കോളജില്‍ പുസ്തക പ്രകാശനത്തിന് എത്തിയ നടന്‍ ബിബിന്‍ ജോര്‍ജിനെ അപമാനിച്ച് ഇറക്കിവിട്ടു. മലപ്പുറം വാളാഞ്ചേരിയിലെ എംഇഎസ് കോളജില്‍ വച്ചാണ് താരത്തിന് ദുരുനുഭവമുണ്ടായത്. താരത്തെ വേദിയില്‍ സംസാരിക്കാന്‍ അനുവദിക്കാതെ ഇറക്കിവിടുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രിന്‍സിപ്പലിന്റെ നടപടി വേദനയുണ്ടാക്കി എന്നാണ് നടന്‍ പറഞ്ഞത്. പുതിയ ചിത്രം ഗുമസ്തന്റെ പ്രമോഷന്റെ ഭാഗമായാണ് ബിബിനും മറ്റ് അണിയറ പ്രവര്‍ത്തകരും കോളജില്‍ എത്തിയത്. മാഗസിന്‍ പ്രകാശനത്തിനായാണ് കോളജ് താരത്തെ ക്ഷണിച്ചു വരുത്തിയത്. മാഗസിന്‍ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോള്‍ പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിന്‍സിപ്പാള്‍ ആവശ്യപ്പെടുകയായിരുന്നു. തനിക്ക് ആദ്യമായാണ് ഒരു കോളജില്‍ നിന്ന് ഇത്തരം അനുഭവം ഉണ്ടാകുന്നത് എന്ന് പറഞ്ഞ് താരം വേദി വിടുകയായിരുന്നു. മൂന്നാം നിലയില്‍ പരിപാടി വച്ചതിനാല്‍ താരം ഏറെ കഷ്ട്‌പ്പെട്ടാണ് വേദിയില്‍ എത്തിയത്.

താരം വണ്ടിയില്‍ കയറിയതിനെ പിന്നാലെ കോളജിലെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം എത്തി നടനോട് ക്ഷമാപണം നടത്തുകയും തിരിച്ചുവിളിക്കുകയും ചെയ്തു. എന്നാല്‍ തന്റെ കാലിന് വയ്യാത്തതതാണെന്നും മൂന്ന് നില കയറാനും തനിക്കാവില്ലെന്നും താരം പറയുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് പുറത്തുവിടുന്നത്. ഗുമസ്തന്റെ വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. എന്തെങ്കിലും വിവാദമുണ്ടായി നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍. കുറെ ആളുകള്‍ ആ പുള്ളിയുടെ വീട്ടുകാരെ അടക്കം തെറി പറയും. പിന്നെ അതിന്റെ പുറകില്‍ വേറെ രണ്ട് അഭിപ്രായങ്ങള്‍ വരും. സത്യം പറഞ്ഞാല്‍ നമ്മളൊരു മാര്‍ക്കറ്റിങ് രീതിയില്‍ എടുക്കാന്‍ ആയിരുന്നെങ്കില്‍ ഗുമസ്തന് ഇത് വലിയ പ്രമോഷനായേനെ. സത്യസന്ധമായിട്ട് വിഷമം ഉണ്ടായ സംഭവം തന്നെയാണ്. പക്ഷേ അത് പുറത്തു പറയാനും അദ്ദേഹത്തിന് അതൊരു വിഷമമുണ്ടാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവിടെയും അത് പറയുന്നില്ല. അതൊരു ചെറിയ സംഭവം ആയിട്ട് ഞങ്ങള്‍ അത് വിട്ടുകളയുകയാണ്.

ചിലതൊന്നും തിരുത്താന്‍ പറ്റില്ല. എനിക്ക് തോന്നുന്നു അദ്ദേഹം തന്നെ അത് തിരുത്തിയിട്ടുണ്ടാകും. നമ്മള്‍ അത് വലിയ ഇഷ്യൂ ആക്കേണ്ട കാര്യമില്ല. വേദനിച്ചു എന്നുള്ളത് സത്യമാണ്. ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു, സ്റ്റേജില്‍ നിന്ന് ഇറങ്ങി പോകുന്നത് വിഷമിച്ചതാണ്. പക്ഷേ അത് ഒരാളിലേക്ക് വരുമ്പോള്‍ അയാളുടെ കുടുംബവും അയാളുടെ മക്കളും എല്ലാം വരുന്നതാണ്. നമ്മള്‍ ഇങ്ങനെ ഒരാളെ മാത്രം ഫോക്കസ് ചെയ്ത് ചീത്ത കേള്‍പ്പിച്ചിട്ട് കാര്യമില്ല. അദ്ദേഹം അത് തിരുത്തിയിട്ടുണ്ടാകും എന്നാണ് എന്റെ വിശ്വാസം. എന്നെ ഒരുപാട് ചാനലില്‍ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങള്‍ മനഃപൂര്‍വം ഇത് കത്തിക്കാന്‍ നിന്നില്ല. അത് ഞങ്ങള്‍ക്ക് നല്ലതായിട്ടേ വരുകയുള്ളൂ. കുട്ടികള്‍ തന്നെ അത് തിരുത്തിച്ച് എന്നാണ് തോന്നുന്നത്. ഞാന്‍ എത്രയോ കോളജുകളില്‍ പോയിട്ടുണ്ട് ആദ്യമായിട്ടാണ് അങ്ങനെ ഒരു സംഭവം ഉണ്ടായത്.- ഗുമസ്തന്റെ പത്രസമ്മേളനത്തില്‍ ബിബിന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window