Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മധ്യപ്രദേശിലെ ഫാക്റ്ററിയില്‍ നിന്ന് 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി
reporter

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു ഫാക്ടറിയില്‍ നിന്ന് 1800 കോടി വിലമതിക്കുന്ന മയക്കുമരുന്നു പിടിച്ചെടുത്തു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന മയക്കുമരുന്നുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്. അനധികൃത മയക്കുമരുന്ന് ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിച്ച ഉദ്യോഗസ്ഥരെ ഗുജറാത്ത് മന്ത്രി ഹര്‍ഷ് സ്വാംഘി പ്രശംസിച്ചു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലും വ്യാപകമായ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. മഹിപാല്‍പൂരില്‍ 560 കിലോ കൊക്കെയ്നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പിടിച്ചെടുത്തിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് രാജ്യത്ത് എത്തുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

 
Other News in this category

 
 




 
Close Window