Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് യുഎസ് താത്കാലിക അനുമതി
reporter

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് യുഎസ് 30 ദിവസത്തെ ഇളവ് അനുവദിച്ചു. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ അസംസ്‌കൃത എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് പ്രഖ്യാപിച്ച ലൈസന്‍സ് പ്രകാരം മാര്‍ച്ച് 5, 2026 മുതല്‍ ഏപ്രില്‍ 3, 2026 വരെയാണ് ഇളവ് ബാധകമാകുന്നത്.

വിവിധ ഉപരോധങ്ങളാല്‍ തടഞ്ഞുവെച്ച കപ്പലുകളില്‍ നിന്നുള്ള ഇടപാടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനകം കടലില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമായതിനാല്‍ റഷ്യന്‍ സര്‍ക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം ലഭിക്കില്ലെന്നും യുഎസ് വ്യക്തമാക്കി.

പ്രസിഡന്റ് ട്രംപിന്റെ ഊര്‍ജ്ജ അജണ്ട എണ്ണ-വാതക ഉത്പാദനം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് ഉറപ്പാക്കാനാണ് ഈ നടപടി. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും, ഇന്ത്യ യുഎസ് എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബെസ്സെന്റ് പറഞ്ഞു.

ഇറാന്‍ ആഗോള ഊര്‍ജ്ജമേഖലയെ സമ്മര്‍ദ്ദത്തിലാക്കുന്ന സാഹചര്യത്തില്‍, ഈ താത്കാലിക നടപടി വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി

 
Other News in this category

 
 




 
Close Window