Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കെപിസിസി പ്രസിഡന്റിന്റെ സഹോദരന്‍ ബിജെപി വേദിയില്‍
reporter

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി.ജെ. ഷാജി ബിജെപി വേദിയില്‍ എത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ധര്‍മ്മടത്ത് നടന്ന മെഗാ അദാലത്തിലാണ് ഷാജി പങ്കെടുത്തത്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റായ ഷാജി, ബിജെപിയില്‍ ചേരുന്നത് ആലോചനയിലാണെന്നും വ്യക്തമാക്കി. ''കെ കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ എനിക്കും സാധിക്കും'' എന്നായിരുന്നു ഷാജിയുടെ പ്രതികരണം.

അദാലത്തില്‍ പരാതി നല്‍കാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലും എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും നിലവില്‍ ബിജെപി നേതാക്കളാണ്. അനില്‍ ആന്റണി എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ-ഓര്‍ഡിനേറ്ററായും, പത്മജ വേണുഗോപാലും കോണ്‍ഗ്രസില്‍ പ്രധാന ചുമതലകള്‍ വഹിച്ചവളുമാണ്

 
Other News in this category

 
 




 
Close Window