Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ചു
reporter

ആലപ്പുഴ: വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപായ പെരുമ്പളം ദ്വീപിലെ ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നമായ പാലം യാഥാര്‍ഥ്യമായി. ഇന്ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ചു. വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലമാണിത്. കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.

ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്ന പെരുമ്പളം ദ്വീപ് ആറര കിലോമീറ്റര്‍ നീളവും രണ്ടുകിലോമീറ്റര്‍ വീതിയുമുള്ളതാണ്. 14 വാര്‍ഡുകളിലായി 12,000ത്തിലധികം ജനസംഖ്യയുള്ള ഈ പ്രദേശം എറണാകുളം, കോട്ടയം ജില്ലകളോടും ഭൂമിശാസ്ത്രപരമായ ബന്ധം പുലര്‍ത്തുന്നു.

മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും കര്‍ഷകരുമാണ് പ്രധാനമായും ഇവിടെ താമസിക്കുന്നത്. പുറംലോകവുമായി ബന്ധപ്പെടാന്‍ വള്ളവും ബോട്ടുമല്ലാതെ മറ്റൊരു ഗതാഗത മാര്‍ഗമില്ലാത്ത ഇവിടത്തെ ജനങ്ങള്‍ക്ക് തലമുറകളായി സ്വപ്നമായിരുന്ന പാലം ഇപ്പോള്‍ യാഥാര്‍ഥ്യമായി.

ജില്ലയുടെ മറ്റൊരു പ്രധാന പദ്ധതിയായ ആലപ്പുഴ-ചങ്ങനാശേരി റോഡും (എസി റോഡ്) ഇന്ന് നാടിന് സമര്‍പ്പിച്ചു

 
Other News in this category

 
 




 
Close Window