|
|
|
|
|
| ഏറ്റുമാനൂര്‍ ഏഴരപ്പൊന്നാനയിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരം പരിശോധിക്കണം; ദേവസ്വം വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം |
കൊച്ചി: കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വര്‍ണത്തിന്റെ ഗുണനിലവാരവും മാറ്റും പരിശോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന് ഹൈക്കോടതി നിര്‍ദേശം. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ട് പരിശോധിച്ചായിരിക്കണം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. |
|
Full Story
|
|
|
|
|
|
|
| പിഎംഎവൈ വീടുകളില്‍ മോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ തെറ്റില്ല: കെ.എം. ഷാജി |
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിക്കുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ തെറ്റില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. എംബ്ലം പതിക്കുന്നതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി അനാവശ്യവും അനാരോഗ്യകരവുമായ തര്‍ക്കത്തിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ''കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളില്‍ കേന്ദ്രത്തിന്റെ പേര് വരുന്നത് പുതിയ കാര്യമല്ല. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കാലത്തും ഇന്ദിര ആവാസ് യോജന പോലുള്ള പദ്ധതികള്‍ |
|
Full Story
|
|
|
|
|
|
|
| മുഖ്യമന്ത്രി എത്തിയില്ല; ഉദ്ഘാടനവും അധ്യക്ഷപ്രസംഗവുമില്ലാതെ ഐഎന്‍ടിയുസി സമ്മേളനം അവസാനിച്ചു |
തിരുവനന്തപുരം: ഐഎന്‍ടിയുസി സംസ്ഥാനതല സമ്മേളനത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ഔപചാരിക ഉദ്ഘാടനവും അധ്യക്ഷപ്രസംഗവുമില്ലാതെ പരിപാടി അവസാനിപ്പിച്ചു. തലസ്ഥാനത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'പുതുയുഗ പ്രതീക്ഷകള്‍, തൊഴിലാളി തരംഗം' സമ്മേളനമാണ് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവസാനിപ്പിച്ചത്. നിയമസഭയിലെ ബജറ്റ് ചര്‍ച്ചയും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗവും പ്രതീക്ഷിച്ചതിലും നീണ്ടുപോയതിനാലാണ് സമ്മേളനത്തിന് എത്താന്‍ കഴിയാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം.
അതേസമയം, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. |
|
Full Story
|
|
|
|
|
|
|
| വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനു മുകളില്‍ അര്‍ധരാത്രിയില്‍ ഡ്രോണ്‍; ഉന്നതതല അന്വേഷണം ആരംഭിച്ചു |
തൃശ്ശൂര്‍: അതീവ സുരക്ഷാ മേഖലയായ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സമുച്ചയത്തിനു മുകളില്‍ അര്‍ധരാത്രിയില്‍ സംശയാസ്പദ സാഹചര്യത്തില്‍ ഡ്രോണ്‍ പറന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിക്കും വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കും ഇടയിലാണ് ഡ്രോണ്‍ പലതവണ ജയില്‍ വളപ്പിനു മുകളിലൂടെ പറന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ജയില്‍ പരിസരത്തിനു പുറമെ സമീപത്തുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിക്കും ഒരു കോളജ് ക്യാമ്പസിനും മുകളിലൂടെ ഡ്രോണ്‍ പറന്നതായും കണ്ടെത്തിയിട്ടുണ്ട്. ജയില്‍ അധികൃതര്‍ ഉടന്‍തന്നെ വിയ്യൂര്‍ പൊലീസിനെ വിവരമറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ |
|
Full Story
|
|
|
|
|
|
|
| തിരുവനന്തപുരം കോര്‍പറേഷന്‍ സംഘര്‍ഷം: എഫ്ഐആറില്‍ എസ്.പി. ദീപക്കിനു പകരം 'ദീപക് ദേവ്'; തിരുത്തുമെന്ന് പൊലീസ് |
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയുടെ പേര് തെറ്റായി രേഖപ്പെടുത്തി. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലറുമായ എസ്.പി. ദീപക്കിന്റെ പേരിനു പകരം 'ദീപക് ദേവ്' എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയത്. പിഴവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് എഫ്ഐആര്‍ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു. സംഗീതസംവിധായകന്‍ ദീപക് ദേവ് ആണോ കേസിലെ പ്രതിയെന്ന പരിഹാസവുമായി നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ഇരുവിഭാഗങ്ങള്‍ക്കുമെതിരെ കേസുകള്‍
|
|
Full Story
|
|
|
|
|
|
|
| സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം: കാന്തപുരം |
കോഴിക്കോട്: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം മദ്യത്തിന്റെ വ്യാപനം വര്‍ധിപ്പിക്കുമെന്നും പൂര്‍ണ മദ്യനിരോധനത്തിലൂടെയേ നാട്ടില്‍ സമാധാനം ഉറപ്പാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. വിലകുറഞ്ഞ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് 'കുരങ്ങന് ഏണി വെച്ചുകൊടുക്കുന്നതുപോലെ' ആകുമെന്ന് കാന്തപുരം വിമര്‍ശിച്ചു. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വര്‍ധിക്കാന്‍ തീരുമാനം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഒരു ഭാഗത്ത് ലഹരിവിരുദ്ധ |
|
Full Story
|
|
|
|
|
|
|
| മൂലം വള്ളംകളിക്ക് അവധി പരിശോധിക്കുമെന്ന് സഭയില്‍; പിന്നാലെ 'അവധി നല്‍കില്ല'െന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം മൈക്കില്‍ |
തിരുവനന്തപുരം: ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്നതു പരിശോധിക്കുമെന്ന് നിയമസഭയില്‍ അറിയിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍, പിന്നാലെ അവധി നല്‍കില്ലെന്ന് പറയുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കുട്ടനാട് എംഎല്‍എയും യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവുമായ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുന്നതിനിടെയായിരുന്നു സംഭവം. ജൂണ്‍ 29-ന് നടക്കുന്ന മൂലം വള്ളംകളിയോടനുബന്ധിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. |
|
Full Story
|
|
|
|
|
|
|
| എസ്എഫ്‌ഐ മാര്‍ച്ചിലെ 'ബ്ലേഡ് ആക്രമണ' ആരോപണം തള്ളി ചെന്നിത്തല; അന്വേഷണം പ്രഖ്യാപിച്ചു |
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പൊലീസ് ബ്ലേഡുകളോ റേസറുകളോ ഉപയോഗിച്ചെന്ന ആരോപണം തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവസ്ഥലത്ത് ബ്ലേഡുകള്‍ എത്തിച്ചതാരെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ കോളേജ് കോഴ്സുകളുടെ ഫീസ് വര്‍ധിപ്പിച്ചെന്നാരോപിച്ച് ബുധനാഴ്ച എസ്എഫ്‌ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് ലാത്തിച്ചാര്‍ജിലും മറ്റ് നടപടികളിലും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി എസ്എഫ്‌ഐ ആരോപിച്ചു.
Full Story
|
|
|
|
| |