Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
വാര്‍ത്തകള്‍
  02-07-2026
എന്‍. ശേഷാദ്രിനാഥന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍; നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജില്ലാ ജഡ്ജി എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ശേഷാദ്രിനാഥന്റെ പേര് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം, ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പോലുള്ള ഗൗരവമുള്ള പദവിയിലേക്ക് ശുപാര്‍ശ ചെയ്ത വ്യക്തിയുടെ മുന്‍കാല ഇടപെടലുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നു.

Full Story

  02-07-2026
ഉല്ലാസയാത്ര' പരാമര്‍ശം ഉമാ തോമസിനോട് അല്ലെന്ന് സ്പീക്കര്‍; വിവാദത്തില്‍ വിശദീകരണവുമായി തിരുവഞ്ചൂര്‍

പത്തനംതിട്ട: നിയമസഭയില്‍ ഗൗരവമായ ചര്‍ച്ച നടക്കുന്നതിനിടെ ''ഉല്ലാസയാത്ര നടത്തുന്നപോലെ ഓളം വെട്ടി നടക്കരുത്'' എന്ന് പറഞ്ഞത് എംഎല്‍എ ഉമാ തോമസിനോട് അല്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമാ തോമസ് സഭയിലെ നല്ല അംഗങ്ങളില്‍ ഒരാളാണെന്നും, തന്റെ പരാമര്‍ശം അവരെ ലക്ഷ്യമിട്ടല്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട എംഎല്‍എ അബിന്‍ വര്‍ക്കിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം. സഭയ്ക്കകത്ത് അംഗങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും, അതിന് വിരുദ്ധമായി പെരുമാറുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ''ഉമാ തോമസിന്റെ പേര് ഇതുമായി ബന്ധിപ്പിച്ചതായി കണ്ടു. സത്യം പറഞ്ഞാല്‍ ഉമാ തോമസ് അവരുടെ

Full Story
  02-07-2026
മദ്യനികുതി ഇളവ് മദ്യകമ്പനികള്‍ക്ക് വഴിയൊരുക്കുമെന്ന് പിണറായി; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. മദ്യനികുതി ഇളവിനെതിരെ പ്രതിപക്ഷത്തിനൊപ്പം കൂടിയ ''മറ്റുള്ളവര്‍'' ആരൊക്കെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ മുന്‍ മന്ത്രി വി.എം. സുധീരന്‍, മുന്‍ എം.പി. ടി.എന്‍. പ്രതാപന്‍, വിവിധ മത-സാമൂഹിക സംഘടനകള്‍, മതമേലധ്യക്ഷന്മാര്‍, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ എന്നിവര്‍ പങ്കുവച്ചിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനമായി ഒറ്റയടിക്ക് കുറച്ചതിലൂടെ സംസ്ഥാനത്തിനും സര്‍ക്കാരിനും

Full Story
  01-07-2026
എതിര്‍പ്പ് ശക്തമായിട്ടും ശേഷാദ്രിനാഥന്‍ നിയമനവുമായി മുന്നോട്ട്; ഫയല്‍ ഗവര്‍ണറുടെ പരിഗണനയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ നിന്ന് എതിര്‍പ്പ് ശക്തമായി തുടരുന്നതിനിടെയും എന്‍. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്ന നടപടികളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുന്നോട്ട്. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കണമെന്ന മന്ത്രിസഭാ ശുപാര്‍ശ അടങ്ങിയ ഫയല്‍ രാജ്ഭവനിലേക്ക് അയച്ചു. ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ നിയമനം പ്രാബല്യത്തില്‍ വരൂ. നിയമന ഫയല്‍ ഗവര്‍ണറുടെ ഓഫീസില്‍ ലഭിച്ചതായി രാജ്ഭവന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. തമിഴ്നാടിന്റെ ചുമതലയും ഉള്ളതിനാല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ജൂലൈ 5 വരെ ചെന്നൈയിലാണ്. ജൂലൈ 6ന് അദ്ദേഹം സംസ്ഥാനത്ത് തിരിച്ചെത്തിയതിന് ശേഷം ഫയലില്‍ തീരുമാനമുണ്ടാകാനാണ്

Full Story
  01-07-2026
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം തട്ടിപ്പ്; പണം ശുചിമുറികളില്‍ ഒളിപ്പിച്ചെന്ന് പ്രതിയുടെ മൊഴി

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കാണിക്കപ്പണം വകമാറ്റിയെന്ന കേസില്‍ അറസ്റ്റിലായ മുഖ്യപ്രതികളില്‍ ഒരാളായ അവിനാഷ് ശുക്ലയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പുറത്തായി. കോടതിയുടെ പ്രത്യേക അനുമതിയോടെ ചൊവ്വാഴ്ച പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്ഷേത്രത്തിലെ അതിസുരക്ഷാ സംവിധാനങ്ങളെ മറികടന്ന് പണം തട്ടിയെടുക്കുന്ന രീതിയെക്കുറിച്ച് പ്രതി വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മോഷണത്തിനായി കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായും കവര്‍ന്ന പണം താല്‍ക്കാലികമായി ക്ഷേത്രത്തിലെ ശുചിമുറികളില്‍ ഒളിപ്പിച്ചിരുന്നതായും അവിനാഷ് ശുക്ല പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ഇയാള്‍ വിശദമായ മൊഴി നല്‍കിയതെന്ന് പൊലീസ് വൃത്തങ്ങള്‍

Full Story
  01-07-2026
വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങളില്ല; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

ന്യൂഡല്‍ഹി: വെനസ്വേലയില്‍ ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അറിയിച്ച ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. മൃതദേഹത്തില്‍ തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങള്‍ ഉള്‍പ്പെടെ ഒരൊറ്റ ആന്തരികാവയവവും അവശേഷിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ദേവരിയ സ്വദേശിയായ രാകേഷ് ചൗഹാന്‍ എന്ന 33കാരനായ കപ്പല്‍ ജീവനക്കാരന്റെ മൃതദേഹത്തോടാണ് ഈ ക്രൂരത നടന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ വെനസ്വേലന്‍ അധികൃതര്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് ഫെഡറേഷന്‍ ഓഫ്

Full Story
  30-06-2026
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലെ സംഘര്‍ഷം; നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കോര്‍പ്പറേഷന്‍ ഓഫീസിലെ കൗണ്‍സില്‍ ഹാളില്‍ യുഡിഎഫ്ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി എസ്., അനിത അലക്‌സ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2026 ജൂണ്‍ 29 തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ സംഘര്‍ഷമുണ്ടായത്.

കൗണ്‍സില്‍ യോഗത്തിന്റെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍

Full Story
  30-06-2026
മഴക്കുറവ് തിരിച്ചടി; വൈദ്യുതി ഉല്‍പാദന ഡാമുകളില്‍ ജലനിരപ്പ് 25 ശതമാനത്തില്‍ താഴെ

 കൊച്ചി: കാലവര്‍ഷം ആരംഭിച്ച് ഒരു മാസം പൂര്‍ത്തിയാകുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദനത്തിന് ആശ്രയിക്കുന്ന പ്രധാന ഡാമുകളില്‍ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്ന നിലയില്‍. പ്രധാന ജലസംഭരണികളില്‍ സംഭരണ ശേഷിയുടെ 25 ശതമാനത്തില്‍ താഴെ മാത്രമാണ് വെള്ളമുള്ളത്. ഇടുക്കി ഡാമില്‍ സംഭരണ ശേഷിയുടെ 23.19 ശതമാനവും പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതിയുടെ ഭാഗമായ കക്കിആനത്തോട്, കൊച്ചു പമ്പ ഡാമുകളില്‍ 21.79 ശതമാനവും മാത്രമാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കെഎസ്ഇബി ഡാമുകളിലെ ശരാശരി സംഭരണ നില 52.4 ശതമാനമായിരുന്നു.

സംസ്ഥാനത്ത് ഒരു മാസത്തിനിടെ ലഭിച്ച മഴ ശരാശരിയെക്കാള്‍ 34 ശതമാനം കുറവാണ്. ഈ സാഹചര്യം തുടര്‍ന്നാല്‍ വൈദ്യുതി പ്രതിസന്ധി കൂടുതല്‍

Full Story
[18][19][20][21][22]
 
-->




 
Close Window