|
|
|
|
|
| പ്രതിപക്ഷത്തിന് അധികസമയം അനുവദിച്ചെന്ന് മന്ത്രി; കണക്കുകള്‍ തിരുത്തി സ്പീക്കര്‍, സഭയില്‍ വാദപ്രതിവാദം |
തിരുവനന്തപുരം: നിയമസഭയില്‍ വോക്കൗട്ട് പ്രസംഗത്തിനായി പ്രതിപക്ഷത്തിന് പതിവിലധികം സമയം അനുവദിച്ചെന്ന പരാതിയുമായി റവന്യൂമന്ത്രി എ.പി. അനില്‍കുമാര്‍. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനുശേഷമുള്ള വോക്കൗട്ട് പ്രസംഗത്തിലാണ് സഭയിലെ കീഴ്വഴക്കങ്ങള്‍ മറികടന്ന് കൂടുതല്‍ സമയം അനുവദിച്ചതെന്ന് മന്ത്രി ആരോപിച്ചത്. പ്രതിപക്ഷ നേതാവിന് 15 മിനിറ്റും പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയുടെ നേതാവിന് ഏഴു മിനിറ്റും അനുവദിച്ചതായി മന്ത്രി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തി. സമയക്രമത്തെച്ചൊല്ലി ഭരണപക്ഷവും സ്പീക്കറും തമ്മില്‍ അല്‍പ്പസമയം വാദപ്രതിവാദവും നടന്നു.
|
|
Full Story
|
|
|
|
|
|
|
| വാണിയപ്പാറ പള്ളി സെമിത്തേരിയിലെ മൃതദേഹത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് |
കണ്ണൂര്‍: ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സെമിത്തേരി നവീകരണത്തിനിടെ കല്ലറകളുടെ നമ്പറുകളില്‍ മാറ്റം വന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് പൊലീസിന്റെ വിശദീകരണം. കല്ലറയില്‍ 2006ലും 2015ലും മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. ഇതില്‍ 2015ല്‍ സംസ്‌കരിച്ച മൃതദേഹം പായയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ മൃതദേഹമാണ് അന്ന് പായയില്‍ പൊതിഞ്ഞ് സംസ്‌കരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി |
|
Full Story
|
|
|
|
|
|
|
| വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി എം.ബി. രാജേഷ് |
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള സംസ്ഥാന ബജറ്റ് നിര്‍ദേശത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് മുന്‍ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. തീരുമാനത്തിന് പിന്നിലുള്ള താല്‍പര്യം എന്താണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കേരള സമൂഹത്തോട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിലൂടെ സംസ്ഥാനത്ത് മദ്യം കൂടുതല്‍ സുലഭമാക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് എം.ബി. രാജേഷ് പറഞ്ഞു. മദ്യത്തിനെതിരെ വലിയ പ്രസംഗങ്ങള്‍ നടത്തിയവരാണ് ഇപ്പോള്‍ മദ്യം വ്യാപകമാക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ''സമൂഹത്തിന്റെ ചെലവില്‍ മദ്യം |
|
Full Story
|
|
|
|
|
|
|
| നെല്‍ കര്‍ഷകരെ ബജറ്റ് അവഗണിച്ചു; സര്‍ക്കാര്‍ വാഗ്ദാനലംഘനം നടത്തിയെന്ന് ദേശീയ കര്‍ഷക സംരക്ഷണ സമിതി |
പാലക്കാട: നെല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടുള്ള ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ദേശീയ കര്‍ഷക സംരക്ഷണ സമിതി. നെല്‍ സംഭരണത്തിനായി ബജറ്റില്‍ പ്രത്യേകമായി ഒരു രൂപ പോലും വകയിരുത്താതെയും കര്‍ഷകര്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ പാലിക്കാതെയും സര്‍ക്കാര്‍ നെല്‍ കൃഷി മേഖലയെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്ന് സമിതിയുടെ ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍ ആരോപിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ മുന്‍ സര്‍ക്കാരിന്റെ നെല്‍ സംഭരണ നയത്തെ ശക്തമായി വിമര്‍ശിച്ചവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നെല്‍ |
|
Full Story
|
|
|
|
|
|
|
| ധനപ്രതിസന്ധിക്കിടെ 'പുതുയുഗ കേരളം' ലക്ഷ്യമിട്ട് സതീശന്റെ ബജറ്റ്; മിഷന്‍ സമുദ്ര മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വരെ വന്‍ പ്രഖ്യാപനങ്ങള്‍ |
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയും മുന്‍ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക ബാധ്യതകളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി-ധനമന്ത്രി വി.ഡി. സതീശന്‍ 2026-27 വര്‍ഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. വരുമാന പ്രതീക്ഷകളില്‍ വന്‍ കുറവും കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങളിലൂടെ രൂപപ്പെട്ട അധിക ബാധ്യതകളും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ബജറ്റ് ആമുഖത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെ നിലവിലെ നികുതി സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുക, നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം ഉറപ്പാക്കുക |
|
Full Story
|
|
|
|
|
|
|
| പ്രിയദര്‍ശിനി പദ്ധതി: 50 ശതമാനം നികുതിയിളവ് ആശ്വാസമല്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ |
പാലക്കാട്: സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. സ്റ്റേജ് കാരിയേജ് ബസുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന സംസ്ഥാന ബജറ്റ് പ്രഖ്യാപനം നിലവിലെ നഷ്ടത്തിന്റെ ഗൗരവത്തിന് അനുപാതമായ ആശ്വാസമല്ലെന്ന് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ എരിക്കുന്നന്‍ പറഞ്ഞു. 46 സീറ്റുകളുള്ള ഒരു സ്വകാര്യ ബസിന് നിലവില്‍ ത്രൈമാസ റോഡ് നികുതിയായി ?24,410 ആണ് അടയ്‌ക്കേണ്ടത്. ഇതില്‍ 50 ശതമാനം ഇളവ് ലഭിച്ചാലും ഒരു ദിവസം ഉടമയ്ക്ക് ലഭിക്കുന്ന ശരാശരി ആശ്വാസം ഏകദേശം ?136 മാത്രമാണെന്ന് ഹംസ |
|
Full Story
|
|
|
|
|
|
|
| ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ കസേരത്തര്‍ക്കം; ചുമതലയേല്‍ക്കാനെത്തിയ ഡോ. റീനയ്ക്ക് മുന്നില്‍ മാറാതെ ഡോ. മീനാക്ഷി |
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഡയറക്ടര്‍ പദവിയെച്ചൊല്ലി നാടകീയ രംഗങ്ങള്‍. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡി.എച്ച്.എസ് സ്ഥാനത്ത് ചുമതലയേല്‍ക്കാനെത്തിയ ഡോ. കെ.ജെ. റീനയ്ക്ക് മുന്നില്‍, നിലവില്‍ ചുമതല വഹിക്കുന്ന ഡോ. വി. മീനാക്ഷി കസേര ഒഴിയാന്‍ തയ്യാറാകാതിരുന്നതോടെയാണ് ഓഫീസ് അന്തരീക്ഷം സംഘര്‍ഷഭരിതമായത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ ഉത്തരവോ ഔദ്യോഗിക നിര്‍ദേശമോ ലഭിച്ചിട്ടില്ലെന്നും അതുവരെ ചുമതല വിട്ടുനല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഡോ. മീനാക്ഷിയുടെ നിലപാട്. മറുവശത്ത്, തനിക്ക് അനുകൂലമായ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കാനാണ് എത്തിയതെന്ന് ഡോ. റീനയും വ്യക്തമാക്കി. ഇതോടെ ഇരുവരും തമ്മില്‍ |
|
Full Story
|
|
|
|
|
|
|
| സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം ആശങ്കയായി; ഡെങ്കിയും എലിപ്പനിയും ഉയരുന്നു |
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. ഒരാള്‍ കൂടി മരിക്കുകയും 12 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഷിഗെല്ലയ്ക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി കേസുകളും വര്‍ധിക്കുന്നതാണ് ആരോഗ്യരംഗത്തെ ആശങ്ക കൂടുതല്‍ ശക്തമാക്കുന്നത്. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂര്‍ അരിമ്പൂരില്‍ വൃദ്ധദമ്പതികള്‍ക്കും കണ്ണൂരില്‍ 62കാരിക്കും രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 17 ദിവസത്തിനിടെ സംസ്ഥാനത്ത് 91 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഈ മാസം മാത്രം ആറ് ഷിഗെല്ല മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി കേസുകളും |
|
Full Story
|
|
|
|
| |