|
|
|
|
|
| അണലി കൊത്തിയാല്‍ ലഹരിയല്ല, ജീവന്‍ തന്നെ അപകടത്തില്‍'; ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡോ. ഷിംന അസീസ് |
കൊച്ചി: ലഹരിക്കായി അണലി കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ കേരളത്തിലുണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡോ. ഷിംന അസീസ് രംഗത്ത്. നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി ലഭിക്കുകയല്ല, ജീവന്‍ തന്നെ അപകടത്തിലാകാനാണ് സാധ്യതയെന്ന് ഷിംന അസീസ് വ്യക്തമാക്കി. അണലി വെറുതെ കൊത്തിയാല്‍ പോലും വിഷം ശരീരത്തില്‍ പ്രവേശിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനും ഇടയാകാമെന്ന് അവര്‍ പറഞ്ഞു. രക്തത്തെ ബാധിക്കുന്ന ഹീമോടോക്‌സിക് സ്വഭാവമുള്ള വിഷമാണ് അണലിക്കുള്ളത്. ഇത്തരത്തിലുള്ള കടിയേറ്റാല്‍ ജീവന്‍ രക്ഷിക്കുക പോലും അതീവശ്രമകരമാകാമെന്നും ഷിംന അസീസ് മുന്നറിയിപ്പ് നല്‍കി. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ |
|
Full Story
|
|
|
|
|
|
|
| ചിന്നക്കനാലില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചു; 39 വര്‍ഷങ്ങള്‍ക്ക് ശേഷം വനംവകുപ്പിന്റെ നിര്‍ണായക നടപടി |
തൊടുപുഴ: മൂന്നാര്‍ ചിന്നക്കനാലില്‍ പതിറ്റാണ്ടുകളായി സ്വകാര്യ കമ്പനിയുടെ കൈവശമുണ്ടായിരുന്ന കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി വനംവകുപ്പ് ഏറ്റെടുത്തു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രവുമായ 42.72 ഹെക്ടര്‍ ഭൂമിയാണ് ഹൈക്കോടതി വിധി വന്നതിന് 39 വര്‍ഷങ്ങള്‍ക്ക് ശേഷം വനംവകുപ്പ് ഔദ്യോഗികമായി തിരിച്ചുപിടിച്ചത്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാസങ്ങളോളം നടത്തിയ രഹസ്യ നീക്കങ്ങള്‍ക്കും സര്‍വേ നടപടികള്‍ക്കും ഒടുവിലാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയില്‍ നിന്ന് ഭൂമി വീണ്ടെടുത്തത്. വനംവകുപ്പിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഭൂമി വീണ്ടെടുപ്പ് നടപടികളില്‍ |
|
Full Story
|
|
|
|
|
|
|
| ഊരാളുങ്കലിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല; ക്രമവിരുദ്ധ കരാറുകളില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ |
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് ഊരാളുങ്കലിന് കരാറുകള്‍ നല്‍കിയതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു. ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒരു പ്രവൃത്തിയും അനുവദിച്ചിട്ടില്ലെന്നും എല്ലാ പദ്ധതികളിലും ഗുണനിലവാര പരിശോധന കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. ഗുണനിലവാരവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കും. കൂടുതല്‍ പ്രവൃത്തികള്‍ |
|
Full Story
|
|
|
|
|
|
|
| മോദിയുടെ ചിത്രം വീടുകള്‍ക്ക് മുന്നില്‍ നിര്‍ബന്ധമാക്കുന്നത് മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യല്‍: വി. ശിവന്‍കുട്ടി |
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെയും ഭവനനിര്‍മാണ പദ്ധതികളെയും സംബന്ധിച്ച് മന്ത്രിമാരായ ഷാജിയും ഷംസുദ്ദീനും നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണെന്ന് മുന്‍മന്ത്രി വി. ശിവന്‍കുട്ടി. ആത്മാഭിമാനമുള്ള ഏതൊരു മലയാളിയെയും വേദനിപ്പിക്കുന്നതാണ് ഈ പരാമര്‍ശങ്ങളെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഒരു ഭരണാധികാരിയുടെയോ പാര്‍ട്ടി നേതാവിന്റെയോ ചിത്രം ആ വീടുകളില്‍ പതിക്കേണ്ടതില്ലെന്നും, അത് ആ കുടുംബത്തിന്റെ സ്വന്തം സ്വത്താണെന്നും പ്രഖ്യാപിച്ച സര്‍ക്കാരായിരുന്നു അതെന്നും |
|
Full Story
|
|
|
|
|
|
|
| ടാങ്കര്‍ ആക്രമണത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും യുഎസ് വ്യോമാക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം |
വാഷിങ്ടന്‍/ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇറാനെതിരെ അമേരിക്ക പുതിയ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കിന് സമീപം സഞ്ചരിച്ചിരുന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് യുഎസ് സൈനിക നടപടി. ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചുവെന്നും വാണിജ്യ കപ്പല്‍ ഗതാഗതത്തെ വീണ്ടും ലക്ഷ്യമിട്ടുവെന്നുമാണ് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങളുടെ ആരോപണം. ഇതിന് മറുപടിയായി ഇറാനിലെ മിസൈല്‍-ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങള്‍, തീരദേശ റഡാര്‍ സംവിധാനങ്ങള്‍, സൈനിക നിരീക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.
Full Story
|
|
|
|
|
|
|
| അയോധ്യ ക്ഷേത്ര സംഭാവന വിവാദം ഗൗരവമുള്ളത്; സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് പിണറായി വിജയന്‍ |
തിരുവനന്തപുരംഛ അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭക്തരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സംഭാവനകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തെയും മതവൈകാരികതയെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചവര്‍, അതിന്റെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംഭാവനാ ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പൊതുജന വിശ്വാസത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് രൂപീകരണവും |
|
Full Story
|
|
|
|
|
|
|
| PMAY എംബ്ലം വിവാദത്തില്‍ മറുപടിയുമായി മന്ത്രി കെ.എം. ഷാജി; 'പറഞ്ഞത് പ്രധാനമന്ത്രിയുടെ ഫോട്ടോയെക്കുറിച്ചല്ല' |
തിരുവനന്തപുരംഛ പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട എംബ്ലം വിവാദത്തില്‍ വിശദീകരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. PMAY പ്രകാരം നിര്‍മ്മിക്കുന്ന വീടുകളില്‍ പദ്ധതിയുടെ എംബ്ലം വെക്കുന്നതില്‍ തെറ്റില്ല എന്നാണ് താന്‍ പറഞ്ഞതെന്നും, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ എംബ്ലം പതിക്കുന്നതില്‍ തെറ്റില്ലെന്ന രീതിയിലാണ് തന്റെ പ്രസ്താവന വളച്ചൊടിച്ച് വാര്‍ത്തകളില്‍ വന്നതെന്നും മന്ത്രി പറഞ്ഞു. ''PMAYയുടെ എംബ്ലത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടെന്ന് ആരെങ്കിലും കാണിച്ചുതരാമോ?'' എന്ന് ചോദിച്ച ഷാജി, ഒരു ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പുതുതായി വീട് ലഭിക്കാനുള്ള അവസരം അനാവശ്യ വിവാദത്തിന്റെ പേരില്‍ |
|
Full Story
|
|
|
|
|
|
|
| ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി നിരോധനം പരിഗണിക്കുന്നു; 'ഇസ്ലാമാബാദ് പ്രാന്തപ്രദേശം പോലെ തോന്നരുത്' എന്ന് ഇമിഗ്രേഷന്‍ മന്ത്രി |
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ഉച്ചഭാഷിണിയിലൂടെയുള്ള പൊതുബാങ്ക് വിളിക്ക് രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. ഡെന്‍മാര്‍ക്കിന്റെ പൊതുവിടങ്ങള്‍ ''പതുക്കെ ഇസ്ലാമികവല്‍ക്കരിക്കപ്പെടുന്നു'' എന്ന ആരോപണവുമായി ഇമിഗ്രേഷന്‍ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രി മോര്‍ട്ടന്‍ ബോഡ്സ്‌കോവ് രംഗത്തെത്തി. ''ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കാന്‍ പാടില്ല. അതിന് ഡെന്‍മാര്‍ക്കില്‍ സ്ഥാനമില്ല. ഡെന്‍മാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശത്ത് എത്തിപ്പെട്ടെന്നു തോന്നുന്ന സാഹചര്യം ഉണ്ടാകരുത്,'' ബോഡ്സ്‌കോവ് പറഞ്ഞു. ഉച്ചഭാഷിണിയിലൂടെയുള്ള ഇസ്ലാമിക പ്രാര്‍ഥനാവിളി നിയമപരമായി |
|
Full Story
|
|
|
|
| |