Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു
reporter

ആലപ്പുഴ: പുറക്കാട് കടല്‍ 50 മീറ്ററോളം ഉള്‍ വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. ഈ ഭാഗത്ത് ഉള്‍വലിയല്‍ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെ ആറര മുതലാണ് കടല്‍ ഉള്‍വലിയല്‍ പ്രതിഭാസം ദൃശ്യമായത്. പുറക്കാട് മുതല്‍ ഏതാണ്ട് 300 മീറ്റര്‍ തോട്ടപ്പള്ളി ഭാഗത്തേക്കാണ് ഉള്‍വലിഞ്ഞത്. തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്.

ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്‌കരമാക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇങ്ങനെയുള്ള പ്രതിഭാസം ഇടയ്ക്ക് കാണാറുണ്ട്. ചാകര ഉള്ള അവസരങ്ങളിലാണ് സാധാരണ കടല്‍ ഉള്‍വലിയുന്നത് കണ്ടിട്ടുള്ളതെന്നും അവര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window