Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മദ്യപിച്ച് പെണ്‍കുട്ടിയെ ആക്രമിച്ചു, ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥയെ മര്‍ദ്ദിച്ചു, നഴ്‌സിന്റെ മുഖത്ത് ചവിട്ടി
reporter

കൊച്ചി: തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ബസ് സ്റ്റാന്റാഡിന് സമീപം മദ്യപിച്ച് പെണ്‍കുട്ടിയെ ശല്യം ചെയ്ത വയോധികനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മര്‍ദനം. സംഭവത്തില്‍ കുരീക്കാട് പാത്രയില്‍ പിഎസ് മാധവനെ (64) ഹില്‍പാലസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പരിശോധിച്ച നഴ്‌സിന്റെ മുഖത്ത് ഇയാള്‍ ചവിട്ടിയെന്നും സമീപമുണ്ടായിരുന്ന എസ്ഐയെ അടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഹില്‍പാലസ് സ്റ്റേഷനിലെ സിപിഒ എന്‍ കെ റെജിമോള്‍ (42), താലൂക്ക് ആശുപത്രി നഴ്‌സിങ് ഓഫിസര്‍ ജി ദിവ്യ (35) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരം 5.30ന് കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ വെച്ചായിരുന്നു ആദ്യ സംഭവം. മദ്യപിച്ച് വെളിവില്ലാതെ അസഭ്യം പറഞ്ഞു നടന്ന മാധവന്‍ ബസ് സ്റ്റോപ്പിന് സമീപം നിന്ന ഒരു പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് റെജിമോള്‍ പറഞ്ഞു.

ഷോപ്പിങ് കോംപ്ലക്‌സിലേക്ക് ഓടിക്കയറിയ പെണ്‍കുട്ടിയെ പ്രതി കടന്നുപിടിക്കുകയും ചെയ്തു. ഇതിനിടെയാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ നിന്ന റെജിമോള്‍ സംഭവത്തില്‍ ഇടപെട്ടത്. പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ പൊലീസ് ഉദ്യോ?ഗസ്ഥനെ ഇയാള്‍ തള്ളിയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. അര മണിക്കൂറോളം അക്രമിയോട് പൊരുതിയിട്ടും ചുറ്റും നിന്നവര്‍ ഇടപെട്ടില്ലെന്നും റെജി മോള്‍ പറഞ്ഞു. പിന്നീട് രണ്ട് യുവാക്കളെത്തിയാണ് മദ്യപനെ പിടിച്ചു മാറ്റിയത്. ഇതിനുശേഷം മാധവനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ നല്‍കുന്നതിനിടെ ഇയാള്‍ നഴ്‌സ് ദിവ്യയുടെ മുഖത്ത് ചവിട്ടി. സമീപം നിന്ന എസ്‌ഐ രാജന്‍ പിള്ളയുടെ മുഖത്ത് അടിക്കുകയും ചെയ്തു. തുടര്‍ന്നു ആശുപത്രി ജീവനക്കാരും പൊലീസും ചേര്‍ന്നു പ്രതിയെ കെട്ടിയിടുകയായിരുന്നു. മര്‍ദനമേറ്റ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

 
Other News in this category

 
 




 
Close Window