Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുന്‍ ഭാര്യയേയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമം, പദ്ധതി പൊളിച്ച് പൊലീസ്
reporter

കോഴിക്കോട്: മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) ആണ് പൊലീസ് പിടിയിലായത്. ഒഎല്‍എക്സില്‍ വില്‍പനയ്ക്ക് വെച്ച മുന്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും കാറില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് പൊലീസിനെ കൊണ്ടു പിടിപ്പിക്കാനായിരുന്നു യുവാവിന്റെ ശ്രമം. ഇതിനായി 10,000 രൂപ കൊടുത്ത് ചീരാല്‍ സ്വദേശി മോന്‍സി എന്നയാളെ ഏല്‍പ്പിച്ചു.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതിലൂടെയാണ് യുവാവിന്റെ കള്ളക്കളി പുറത്തായത്. വില്‍പനയ്ക്കായി ഒഎല്‍എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ചു പൊലീസിന് വിവരം നല്‍കുകയായിരുന്നു. ഇന്നലെ വൈകിട്ടാണു സംഭവം നടന്നത്. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തുനിന്നു വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ബത്തേരി സ്റ്റേഷനില്‍ ലഭിച്ചതിന് പിന്നാലെ പൊലീസ് കോട്ടക്കുന്ന് ജംക്ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു.

ചോദ്യംചെയ്യലില്‍ ദമ്പതികള്‍ നിരപരാധികളാണെന്ന് പൊലീസ് കണ്ടെത്ത. ഒഎല്‍എക്സില്‍ വില്‍പനക്കിട്ട വാഹനം ടെസ്റ്റ് ഡ്രൈവിന് ശ്രാവണ്‍ എന്നയാള്‍ക്കു കൊടുക്കാന്‍ പോയതാണെന്ന് ദമ്പതികള്‍ പറഞ്ഞതോടെ ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ്, നമ്പറിന്റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. ശ്രാവണ്‍ എന്നത് മോന്‍സിയുടെ കള്ളപ്പേരാണെന്നു പൊലീസ് കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് ബാദുഷ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.

 
Other News in this category

 
 




 
Close Window