Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
മാങ്കുളം അപകടം: മരിച്ചവരുടെ എണ്ണം നാലായി
reporter

മൂന്നാര്‍: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. പേമരം വളവില്‍ ഇന്നലെ വൈക്കുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാര്‍ കുടുംബസമേതം മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു.

മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. വളവു തിരിയുന്നതിനിടെ 30 അടി താഴ്ചയിലേക്ക് ട്രാവലര്‍ മറിയുകയായിരുന്നു. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വളവില്‍ സ്ഥിരം അപകടം നടക്കാറുണ്ടെന്നും ഇതുവരെ പത്തോളം വാഹനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അധികാരികള്‍ ഇതില്‍ യാതൊരു നടപടിയും സ്ഥിരീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആക്ഷേപിച്ചു.

 
Other News in this category

 
 




 
Close Window