Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കെഎസ്ആര്‍ടിസി സ്വിഫ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു
reporter

മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ കുടുങ്ങിയ പിക്കപ്പ് വാനിലെ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാജേന്ദ്രന്‍ (50) ആണ് മരിച്ചത്. പിക്കപ്പ് വാനില്‍ കുടുങ്ങിയ രാജേന്ദ്രനെ ഫയര്‍ഫോഴ്സ് എത്തി രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് രാജേന്ദ്രനെ പുറത്തെടുത്തത്. പരിക്കേറ്റ മറ്റു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് പുലര്‍ച്ചെ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. എടപ്പാള്‍ മേല്‍പ്പാലത്തില്‍ വച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഓരോ നിമിഷവും നിരവധി വാഹനങ്ങളാണ് എടപ്പാള്‍ മേല്‍പ്പാലം വഴി കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ അപകടത്തെ തുടര്‍ന്ന് വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

 
Other News in this category

 
 




 
Close Window