|
|
|
|
|
| 23 രാജ്യങ്ങളില്‍ പുതിയ കോവിഡ് വകഭേദം 'സിക്കഡ' |
വാഷിങ്ടണ്‍: അമേരിക്കയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ കോവിഡ്-19ന്റെ പുതിയ വകഭേദം 'സിക്കഡ' (BA.3.2) റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ഉപവിഭാഗമായ ഈ വകഭേദം അമേരിക്കയില്‍ മാത്രം 29 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
2024 അവസാനം ആഫ്രിക്കയില്‍ കണ്ടെത്തിയ സിക്കഡയുടെ വ്യാപനം 2025 സെപ്റ്റംബറിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. സ്പൈക്ക് പ്രോട്ടീനിലെ മ്യൂട്ടേഷനുകള്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ സഹായിക്കുന്നതിനാല്‍ രോഗവ്യാപനം വേഗത്തില്‍ നടക്കാമെന്നു വിദഗ്ധര്‍ പറയുന്നു. എന്നാല്‍ മരണകാരണമാകുന്ന തരത്തില്‍ |
|
Full Story
|
|
|
|
|
|
|
| മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ പിടിയില്‍, സുപ്രീം കോടതി രൂക്ഷ വിമര്‍ശനം |
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാല്‍ഡ സംഘര്‍ഷത്തിന്റെ മുഖ്യസൂത്രധാരന്‍ എഐഎംഐഎം നേതാവ് മൊഫക്കറുള്‍ ഇസ് ലാം പിടിയിലായി. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ സിലിഗുഡിയിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 35 പേരെ കൂടി പൊലീസ് പിടികൂടിയതായി റിപ്പോര്‍ട്ട്.
2021-ലെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതഹാര്‍ മണ്ഡലത്തില്‍ നിന്ന് എഐഎംഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന ഇസ്ലാം, മാല്‍ഡയിലെ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന നിലയിലാണ് അറസ്റ്റിലായത്. വോട്ടര്‍പട്ടിക പുതുക്കുന്ന ചുമതലയിലായിരുന്ന ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ജനക്കൂട്ടം ഒന്‍പതുമണിക്കൂറിലേറെ തടഞ്ഞുവെച്ച |
|
Full Story
|
|
|
|
|
|
|
| അമേരിക്കന്‍ കരസേനാ മേധാവിയെ പുറത്താക്കി |
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കന്‍ കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ സ്ഥാനത്ത് നിന്ന് നീക്കി. ഉടന്‍ സ്ഥാനമൊഴിയണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, ഉപമേധാവി ജനറല്‍ ക്രിസ്റ്റഫല്‍ ലാനീവ് പുതിയ കരസേനാ മേധാവിയായി ചുമതലയേല്‍ക്കും.
41ാമത് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് രാജിവെച്ച റാന്‍ഡി ജോര്‍ജ് ഉടന്‍ വിരമിക്കുമെന്നും പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ അറിയിച്ചു. യുദ്ധകാലത്ത് ഒരു സൈനിക ജനറലിനെ പുറത്താക്കുന്നത് അമേരിക്കന്‍ ചരിത്രത്തില്‍ അപൂര്‍വമായ നടപടിയായി വിലയിരുത്തപ്പെടുന്നു.
Full Story
|
|
|
|
|
|
|
| പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യയിലെ കോണ്ടം നിര്‍മ്മാണ വ്യവസായം പ്രതിസന്ധിയില്‍ |
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയിലെ കോണ്ടം നിര്‍മ്മാണ വ്യവസായത്തെയും ബാധിച്ചിരിക്കുകയാണ്. പാചകവാതക ക്ഷാമത്തിന് പിന്നാലെ, 86 കോടി ഡോളര്‍ മൂല്യമുള്ള കോണ്ടം വ്യവസായം അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും ഉല്‍പ്പാദനച്ചെലവിന്റെ കുതിച്ചുയരലും നേരിടുന്നു. പ്രതിവര്‍ഷം 400 കോടിയിലധികം കോണ്ടം ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന കമ്പനികളായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ്, മാന്‍കൈന്‍ഡ് ഫാര്‍മ, ക്യുപിഡ് ലിമിറ്റഡ് എന്നിവയെല്ലാം വിതരണ ശൃംഖലയിലെ തടസ്സം ബാധിച്ചിരിക്കുകയാണ്. കോണ്ടം നിര്‍മ്മാണത്തിന് നിര്‍ണായകമായ സിലിക്കണ്‍ ഓയിലും അമോണിയയും ക്ഷാമം നേരിടുന്നു. അമോണിയയുടെ വില 40-50 ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. പാക്കേജിങ് വസ്തുക്കളുടെ വില |
|
Full Story
|
|
|
|
|
|
|
| അമ്പലപ്പുഴയില്‍ യുഡിഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിമര്‍ശനം |
ആലപ്പുഴ: അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീഴും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു മുഖ്യമന്ത്രി വിമര്‍ശനം. സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനെ പേരെടുത്ത് പറയാതെ അദ്ദേഹം പരാമര്‍ശിച്ചു. അമ്പലപ്പുഴ പുന്നപ്ര-വയലാറിന്റെ മണ്ണാണെന്നും അതിന് അതിന്റേതായ ചരിത്രമുണ്ടെന്നും, ആ ചരിത്രം വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കാന്‍ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന് ഇവിടെ പോറലൊന്നും ഏല്‍ക്കില്ലെന്നും, വ്യതിയാനം ഉണ്ടായവര്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും നാട്ടുകാര്‍ ശരിയായ വഴിയില്‍ ഉറച്ചുനിന്നിട്ടുണ്ടെന്നും അദ്ദേഹം |
|
Full Story
|
|
|
|
|
|
|
| കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെക്കുന്നതും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം: ഹൈക്കോടതി |
കൊച്ചി: കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെക്കുന്നതുപോലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മയക്കുമരുന്ന് കേസുകളെ നിസാരമായി കാണാനാവില്ലെന്നും, ചെറിയ അളവിലുള്ള ഉപയോഗം പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാമെന്നും കോടതി നിരീക്ഷിച്ചു.
കാപ്പ നിയമപ്രകാരം പ്രതികളെ കരുതല്‍ തടങ്കലില്‍ വെക്കാമെന്നും, മുന്‍ വിധിയില്‍ ഉണ്ടായിരുന്ന വിലയിരുത്തല്‍ തെറ്റാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീന്‍, ജസ്റ്റിസ് എം.ബി. സ്നേഹലത, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന വിശാല ബെഞ്ച് വ്യക്തമാക്കി. മയക്കുമരുന്നിന് അടിമകളായവരെയും രസത്തിനായി |
|
Full Story
|
|
|
|
|
|
|
| ചാരായ നിരോധനത്തിന്റെ മുറിവ്: ഗോപാലന്റെ ജീവിതകഥ |
തിരുവനന്തപുരം സ്വദേശിയായ അബ്കാരി മുതലാളിയുടെ ചാരായ ഷോപ്പില്‍ പത്തു വര്‍ഷം ജോലി ചെയ്തിരുന്ന ഗോപാലന്‍, ഇന്നും എ.കെ. ആന്റണിയുടെ പേരുകേള്‍ക്കുമ്പോള്‍ 'കലി' കയറുന്നവനാണ്. മുപ്പത് വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്ക് മറക്കാനോ പൊറുക്കാനോ കഴിഞ്ഞിട്ടില്ല.
1990-കളില്‍ മാസശമ്പളമായി 3,000 രൂപ ലഭിച്ചിരുന്ന ഗോപാലന്‍, പ്രോവിഡന്റ് ഫണ്ട് ആനുകൂല്യവും 'വെട്ടുമേനി' എന്ന പേരില്‍ അളവില്‍ ചെറിയ കൃത്രിമം നടത്തി അധിക വരുമാനവും ഉണ്ടാക്കിയിരുന്നു. '100 മില്ലി ചാരായത്തില്‍ 5 മില്ലി കുറച്ച് ഒഴിക്കാന്‍ അനുവാദമുണ്ടായിരുന്നു. അതില്‍ നിന്നുള്ള വരുമാനം തൊഴിലാളികള്‍ക്ക് എടുക്കാം,'' ഗോപാലന്‍ ഓര്‍മ്മിക്കുന്നു.
Full Story
|
|
|
|
|
|
|
| നടന്‍ സലീം കുമാറിനെതിരെ പരാതി |
തിരുവനന്തപുരം ന്മ മാനസിക വെല്ലുവിളി നേരിടുന്നവരെ ആക്ഷേപിച്ചുവെന്നാരോപിച്ച് നടന്‍ സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ദി നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദ റൈറ്റ്സ് ഓഫ് ദ ഡിസേബിള്‍ഡ് എന്ന സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച പ്രസ്താവന നടത്തിയതിനാല്‍ സലീം കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് ആവശ്യം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു സലീം കുമാറിന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ |
|
Full Story
|
|
|
|
| |