Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നടന്‍ സലീം കുമാറിനെതിരെ പരാതി
reporter

തിരുവനന്തപുരം ന്മ മാനസിക വെല്ലുവിളി നേരിടുന്നവരെ ആക്ഷേപിച്ചുവെന്നാരോപിച്ച് നടന്‍ സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ദി നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദ റൈറ്റ്സ് ഓഫ് ദ ഡിസേബിള്‍ഡ് എന്ന സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച പ്രസ്താവന നടത്തിയതിനാല്‍ സലീം കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് ആവശ്യം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു സലീം കുമാറിന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസം നിറഞ്ഞ പ്രസംഗത്തിനിടെ, മാനസികാശുപത്രിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് വിവാദമായത്. വ്യവസായ സൗഹൃദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്താവനകളെയും അദ്ദേഹം പരിഹസിച്ചിരുന്നു. ഓരോ ദിവസവും ''തള്ളുമായി നടക്കുന്നുവെന്ന'' പരാമര്‍ശം ഉള്‍പ്പെടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംഘടന നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കാനാണ് സാധ്യത.

 
Other News in this category

 
 




 
Close Window