Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെക്കുന്നതും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം: ഹൈക്കോടതി
reporter

കൊച്ചി: കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെക്കുന്നതുപോലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മയക്കുമരുന്ന് കേസുകളെ നിസാരമായി കാണാനാവില്ലെന്നും, ചെറിയ അളവിലുള്ള ഉപയോഗം പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാമെന്നും കോടതി നിരീക്ഷിച്ചു.

കാപ്പ നിയമപ്രകാരം പ്രതികളെ കരുതല്‍ തടങ്കലില്‍ വെക്കാമെന്നും, മുന്‍ വിധിയില്‍ ഉണ്ടായിരുന്ന വിലയിരുത്തല്‍ തെറ്റാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീന്‍, ജസ്റ്റിസ് എം.ബി. സ്നേഹലത, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന വിശാല ബെഞ്ച് വ്യക്തമാക്കി. മയക്കുമരുന്നിന് അടിമകളായവരെയും രസത്തിനായി ഉപയോഗിക്കുന്നവരെയും വ്യത്യസ്തമായി കാണണമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും, ലഹരി ശൃംഖലയെ തകര്‍ക്കാന്‍ ശക്തമായ നടപടികളാണ് ജനാധിപത്യ സമൂഹം സ്വീകരിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ആദ്യമായി മയക്കുമരുന്നുമായി പിടികൂടുന്നവരെ മതിയായ ചികിത്സ നല്‍കി പുനരധിവസിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 
Other News in this category

 
 




 
Close Window