Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
വാര്‍ത്തകള്‍
  14-02-2026
പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍: നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി യാത്രയായ കുഞ്ഞുമാലാഖ

ചങ്ങനാശ്ശേരി/കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം തന്റെ അവയവങ്ങള്‍ ദാനം ചെയ്ത് നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി. മാതാപിതാക്കളായ അരുണും ഷെറിനും എടുത്ത മഹത്തായ തീരുമാനമാണ് കുഞ്ഞിന്റെ യാത്രയെ മനുഷ്യസ്‌നേഹത്തിന്റെ വലിയ മാതൃകയാക്കി മാറ്റിയത്.

നടന്‍ മോഹന്‍ലാല്‍ വികാരനിര്‍ഭരമായ കുറിപ്പിലൂടെ ആലിനെ അനുസ്മരിച്ചു. ''ചില കുരുന്നുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷ നല്‍കി ലോകത്തോട് വിട പറഞ്ഞ കുഞ്ഞുമാലാഖയാണ് ആലിന്‍ ഷെറിന്‍. മാതാപിതാക്കളുടെ തീരുമാനം മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്'' - എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
Full Story

  13-02-2026
സച്ചിന്റെ പോസ്റ്റ് വിവാദത്തില്‍

ന്യൂഡല്‍ഹി: മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വിവാഹ ക്ഷണം അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച സച്ചിന്റെ പോസ്റ്റ് വിവാദമായി. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ഉള്‍പ്പെടെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ വിവാഹത്തിനായി ക്ഷണിച്ച വിവരം സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം മാത്രം പിന്നീട് നീക്കം ചെയ്തതോടെ വിവാദം ശക്തമായി.

രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരെയാണ് സച്ചിനും കുടുംബവും നേരിട്ട് ക്ഷണിച്ചത്. രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള ചിത്രം ആദ്യം പോസ്റ്റ്

Full Story
  13-02-2026
ശബരിമല സ്വര്‍ണക്കൊള്ള കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി ചോദ്യങ്ങള്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 'ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷണം നടത്തിയതെന്നും അടുത്തകാലത്ത് തെളിയിച്ച അഞ്ച് കേസുകളുടെ നമ്പര്‍ പറയൂവെന്നും' കോടതി ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ളവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും, കുറ്റക്കാരെ കണ്ടെത്താന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാത്ത അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.

Full Story

  06-02-2026
അയ്യപ്പ സംഗമ ചെലവില്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പി. എസ്. പ്രശാന്ത്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടനച്ചെലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി. എസ്. പ്രശാന്ത് ആരോപിച്ചു. സംഗമത്തിനായി ഇതുവരെ ചെലവഴിച്ചത് വെറും മൂന്ന് കോടി രൂപ മാത്രമാണെന്നും, അത് മുഴുവനും സ്പോണ്‍സര്‍ഷിപ്പായി ലഭിച്ചതാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഒരു കോടി രൂപ കൂടി സ്പോണ്‍സര്‍ഷിപ്പായി ലഭിച്ചിട്ടുണ്ടെന്നും, 'മതപരമായ സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍' എന്ന ഹെഡില്‍ നിന്ന് 3 കോടി രൂപ അഡ്വാന്‍സായി എടുത്തിരുന്നുവെന്നും, സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചതോടെ 2025 ഒക്ടോബര്‍ 17-ന് അത് തിരിച്ചടച്ചുവെന്നും പ്രശാന്ത് പറഞ്ഞു.

Full Story
  12-02-2026
കുറ്റ്യാടിയിലെ പുതുയുഗയാത്ര സ്വീകരണച്ചടങ്ങിലെ പിടിവലി 'സ്നേഹത്തള്ളല്‍' മാത്രമെന്ന് ഡിസിസി പ്രസിഡന്റ്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണച്ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയെ സംസാരിക്കാന്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വേദിയിലുണ്ടായ പിടിവലി സംഭവത്തില്‍ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍. വാര്‍ത്തകള്‍ മുഴുവന്‍ വാസ്തവവിരുദ്ധമാണെന്നും അവിടെ നടന്നത് ഒരു 'സ്നേഹത്തള്ളല്‍' മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സൈബറാക്രമണം നടത്തി സിപിഎം ജാഥയുടെ ശോഭ നശിപ്പിക്കുകയാണെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു. 'ഒരു നീരസവും ഉണ്ടായിട്ടില്ല. പ്രവര്‍ത്തകര്‍ ഷാഫിയെ വിളിക്കണമെന്ന് പറഞ്ഞപ്പോള്‍ വിളിക്കരുതെന്ന് പറഞ്ഞ് ഒരു സ്നേഹ തള്ളല്‍

Full Story
  12-02-2026
വി.ഡി. സതീശന്‍ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് മുന്നില്‍

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കോണ്‍ഗ്രസിലെ മറ്റു നേതാക്കളേക്കാള്‍ മുന്നിലാണ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു നടത്തിയ മൂന്നാമത്തെ സര്‍വേയില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്.

മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരേക്കാള്‍ സതീശന്‍ ജനപ്രീതിയില്‍ മുന്നിലാണെന്ന് സര്‍വേ സൂചിപ്പിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ താല്‍പര്യമെന്നു കണ്ടെത്തലില്‍ പറയുന്നു.

സ്ഥാനാര്‍ത്ഥി

Full Story
  12-02-2026
ഹൈക്കോടതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും അതിജീവിതയുടെ വാദം കോടതി തള്ളിക്കൊണ്ടാണ് ജാമ്യം അനുവദിച്ചത്.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണം. ഈ മാസം 16ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പാസ്പോര്‍ട്ട് സമര്‍പ്പിക്കണം. കേരളം വിടാന്‍ പാടില്ല. ഇനി അറസ്റ്റ് ഉണ്ടാകുകയാണെങ്കില്‍ ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിടാം. പരാതിക്കാരിയെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ

Full Story
  10-02-2026
ജനറല്‍ എം.എം. നരവനെ പുസ്തക വിവാദം: പെന്‍ഗ്വിന്‍ വിശദീകരണം

ന്യൂഡല്‍ഹി: കരസേനാ മുന്‍ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ ഓര്‍മ്മക്കുറിപ്പായ Four Stars of Destiny എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും, പിഡിഎഫ് രൂപത്തിലും പുറത്തുവിട്ടിട്ടില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി. പുസ്തകത്തിന്റെ അനധികൃത കോപ്പികള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രസാധകരുടെ വിശദീകരണം.

പ്രസാധകരുടെ നിലപാട്

- പുസ്തകത്തിന്റെ ഏക പ്രസിദ്ധീകരണ അവകാശം പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയ്ക്കാണ്.

- അച്ചടിച്ചോ ഡിജിറ്റല്‍ രൂപത്തിലോ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല.
Full Story

[47][48][49][50][51]
 
-->




 
Close Window