Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എലത്തൂര്‍ മണ്ഡലത്തിലെ നാമനിര്‍ദേശ സമര്‍പ്പണത്തില്‍ നാടകീയത
reporter

കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തിലെ നാമനിര്‍ദേശ സമര്‍പ്പണത്തില്‍ അപൂര്‍വമായ നാടകീയത നടന്നു. എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥി പികെ ശശീന്ദ്രന്റെ പത്രിക ആദ്യം വരാണാധികാരി സ്വീകരിച്ചെങ്കിലും, എകെ ശശീന്ദ്രന്‍ വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയതോടെ വീണ്ടും വിളിച്ചുവരുത്തി.

തുടര്‍ന്ന്, പികെ ശശീന്ദ്രന്റെ പത്രികയുടെ രസീത് അജ്ഞാതനായ ഒരാള്‍ കൈപ്പറ്റി സ്ഥലത്തുനിന്ന് ഓടിപ്പോയി. തങ്ങളുമായി ബന്ധമില്ലാത്തയാളാണ് രസീത് കൈപ്പറ്റിയതെന്ന് പികെ ശശീന്ദ്രന്‍ വിഭാഗം വ്യക്തമാക്കി.

പികെ ശശീന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞു: ''പത്രികയുടെ സൂക്ഷ്മപരിശോധനയില്‍ അംഗീകരിച്ചു. എന്നാല്‍ രസീത് നല്‍കിയത് മൂന്നാമതൊരാള്‍ക്കാണ്. ഉടന്‍തന്നെ അയാള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.'' ക്ലോക്ക് ചിഹ്നത്തില്‍ മത്സരിക്കുന്നത് തടയാനുള്ള നീക്കമാണിതെന്ന് അവര്‍ ആരോപിച്ചു.

മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് എന്‍സിപി ശരത് പവാര്‍ വിഭാഗം നേതാവ് എകെ ശശീന്ദ്രന്‍. മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തില്‍ വിജയിച്ചിട്ടുള്ള അദ്ദേഹം, പാര്‍ട്ടി പിളര്‍ന്നതോടെ എതിരാളിയായി പികെ ശശീന്ദ്രനെ അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലോക്ക് ചിഹ്നം പികെ ശശീന്ദ്രന് അനുവദിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. രസീത് കൈപ്പറ്റി കടന്നുകളഞ്ഞ ആളെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്

 
Other News in this category

 
 




 
Close Window