|
|
|
|
|
| 'ജീവിതാനുഭവമില്ലാത്തവരുടെ മോട്ടിവേഷന്‍ കേട്ടിറങ്ങിത്തിരിച്ചാല്‍ പെട്ടുപോകും': രമേശ് പിഷാരടി |
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന മോട്ടിവേഷന്‍ സ്പീക്കര്‍മാരെക്കുറിച്ച് നടനും അവതാരകനുമായ രമേശ് പിഷാരടി വിമര്‍ശനവുമായി. ജീവിതാനുഭവമില്ലാത്തവരുടെ മോട്ടിവേഷന്‍ കേട്ടിറങ്ങിത്തിരിച്ചാല്‍ തെറ്റായ ദിശയിലേക്ക് പോകാനിടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോ പങ്കുവച്ച അഭിമുഖത്തിലാണ് പിഷാരടിയുടെ പ്രതികരണം.
'മോട്ടിവേഷന്‍ മുട്ടി എന്നാണ് ആളുകള്‍ മരിക്കുന്നത്. അത്രത്തോളം മോട്ടിവേഷന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലുണ്ട്. പത്ത് വയസുള്ള ചെക്കന്‍ വരെ മോട്ടിവേറ്റ് ചെയ്യുന്നു. അവന്‍ എന്ത് കണ്ടിട്ടാണ്, എന്ത് ജീവിതാനുഭവമുണ്ടായിട്ടാണ് നമ്മളെ മോട്ടിവേറ്റ് ചെയ്യുന്നതെന്ന് ഒരു പിടുത്തവുമില്ല. അത്തരക്കാര്‍ പറയുന്ന |
|
Full Story
|
|
|
|
|
|
|
| ശബരിമല യുവതീപ്രവേശന കേസ്: ഏപ്രില്‍ 7 മുതല്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും |
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും മറ്റ് കക്ഷികളും മാര്‍ച്ച് 14നകം നിലപാട് രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസില്‍ വാദം കേള്‍ക്കാനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. ഏപ്രില്‍ 7ന് വാദം ആരംഭിച്ച് ഏപ്രില്‍ 22ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഏപ്രില്‍ 7 മുതല്‍ 9 വരെ വിധിയെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കും. തുടര്‍ന്ന് ഏപ്രില്‍ 14 |
|
Full Story
|
|
|
|
|
|
|
| കേരളം ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും മാതൃക - അമര്‍ത്യ സെന്‍ |
തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍ അഭിപ്രായപ്പെട്ടു. ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച വിഷന്‍-2031 അന്താരാഷ്ട്ര സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കു പിന്നില്‍ ചരിത്രപരമായ അടിത്തറയുണ്ടെന്നും ലോകത്തോടുള്ള തുറന്ന മനസാണ് സംസ്ഥാനത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 14-ാം നൂറ്റാണ്ടില്‍ തന്നെ കേരളം അന്താരാഷ്ട്ര തലത്തില്‍ |
|
Full Story
|
|
|
|
|
|
|
| ശബരിമല കൊടിമര പുനര്‍നിര്‍മാണം: സിനിമ പ്രവര്‍ത്തകര്‍ വിജിലന്‍സിന് മൊഴി നല്‍കി |
തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി സിനിമ പ്രവര്‍ത്തകര്‍ മൊഴി നല്‍കി. കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നല്‍കിയ സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‌കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായി.
അതേസമയം, സ്വര്‍ണം സംഭാവന നല്‍കിയതില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിജിലന്‍സിനെ അറിയിച്ചു. സ്വര്‍ണം സംഭാവനയായി നല്‍കിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്. 2017-ല്‍ പുതിയ കൊടിമരം സ്വര്‍ണം പൂശി സ്ഥാപിക്കുമ്പോള്‍ നല്‍കിയ ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.
|
|
Full Story
|
|
|
|
|
|
|
| കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍ |
വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ സാകേത് ശ്രീനിവാസയ്യ (22)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 9 മുതല്‍ കാണാതായതായി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്.
ബെര്‍ക്ക്‌ലി കുന്നുകള്‍ക്കടുത്തുള്ള ലേക്ക് അന്‍സ പ്രദേശത്താണ് ലോക്കല്‍ പൊലീസ് മൃതദേഹം കണ്ടെത്തിയത്. കര്‍ണാടക സ്വദേശിയായ സാകേത് കെമിക്കല്‍ ആന്‍ഡ് ബയോ മോളികുലാര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായി യുഎസില്‍ എത്തിയിരുന്നു. മദ്രാസ് ഐഐടിയില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്.
അന്‍സ തടാകത്തിന് സമീപം |
|
Full Story
|
|
|
|
|
|
|
| സിപിഎം സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ സ്വരാജിന് മുന്‍തൂക്കം |
മലപ്പുറം ജില്ലയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പൊന്നാനി മണ്ഡലത്തില്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ചു. യുവ നേതാക്കളില്‍ പ്രമുഖനായ എം. സ്വരാജിന്റെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിനെതിരെ ശക്തമായ പോരാട്ടം നടത്തിയ സ്വരാജിന് ഉറച്ച മണ്ഡലം നല്‍കണമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തില്‍ ഉയര്‍ന്നിരിക്കുന്നത്.
സ്വരാജിനെ കൂടാതെ, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവനെയും പൊന്നാനിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനാണ് മുന്‍തൂക്കം. വിജയരാഘവനെ |
|
Full Story
|
|
|
|
|
|
|
| രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍ മുഖേന 3826 കോടി സംഭാവന |
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് ട്രസ്റ്റുകള്‍ മുഖേന ലഭിച്ചത് 3826.35 കോടി. ഇതില്‍ 3157.65 കോടി (82.52%) ബിജെപിക്കാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 298.78 കോടി, തൃണമൂല്‍ കോണ്‍ഗ്രസിന് 102 കോടി ലഭിച്ചു.
ആകെ 20 ട്രസ്റ്റുകളില്‍ 15 എണ്ണം വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍, സംഭാവന ലഭിച്ചതായി അറിയിച്ചത് 10 പാര്‍ട്ടികളാണ്. പ്രുഡന്റ് തെരഞ്ഞെടുപ്പ് ട്രസ്റ്റ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതായി (2668.46 കോടി) അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (ADR) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ - 1225.43 കോടി. തുടര്‍ന്ന് തെലങ്കാന |
|
Full Story
|
|
|
|
|
|
|
| ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍: അയ്യപ്പസംഗമ കണക്കിലെ ആരോപണങ്ങള്‍ തെറ്റാണ് |
കോട്ടയം: അയ്യപ്പസംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി. നിയമസഭയില്‍ താന്‍ പറഞ്ഞത് രേഖയുടെ അടിസ്ഥാനത്തിലാണെന്നും, അത് തെറ്റാണെന്ന് തെളിയിച്ചാല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന പ്രായശ്ചിത്തത്തിന് തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റായ പ്രസ്താവന നടത്തുന്നുവെന്നും, പൊതുസമൂഹത്തോട് മാപ്പുപറയേണ്ടി വരുമെന്നും വാസവന്‍ അഭിപ്രായപ്പെട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആഗോള അയ്യപ്പസംഗമത്തില്‍ നിന്ന് അകറ്റിയതാണ് കെസി വേണുഗോപാല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ വിഷമിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Full Story
|
|
|
|
| |