Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇറാന്‍, യുഎസ് ചര്‍ച്ചാ അവകാശവാദം തള്ളി
reporter

 ടെഹ്റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ചര്‍ച്ചാ അവകാശവാദത്തെ ഇറാന്‍ പരിഹസിച്ചു. യുഎസ് നിര്‍ദേശിച്ച 15 ഇന പദ്ധതിയെ ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഗാരി പ്രതികരിച്ചത്. പാകിസ്ഥാന്‍ ഇടനില നിന്നാണ് യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ക്കായി പദ്ധതി ഇറാനെ സമീപിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെ പ്രതികരണം. 'നിലവില്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ല. നിങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ സ്വയം ചര്‍ച്ച ചെയ്യേണ്ട ഘട്ടത്തിലെത്തിയിട്ടുണ്ടോ?' എന്നായിരുന്നു സോള്‍ഫാഗാരിയുടെ ചോദ്യം.

യുഎസ് പ്രസിഡന്റ് ട്രംപ് ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് പ്രതികരിച്ചിരുന്നെങ്കിലും, ഈ വാദങ്ങള്‍ പൂര്‍ണമായി തള്ളുകയാണ് ഇറാന്റെ നിലപാട്. 'ആദ്യ ദിവസം മുതല്‍ ഇതുവരെ ഞങ്ങളുടെ വാക്ക് ഒന്നാണ്, അത് തുടരും: ഇറാന്‍ നിങ്ങളെപ്പോലുള്ള ഒരാളുമായി യോജിപ്പിലെത്തില്ല,' എന്ന് സോള്‍ഫാഗാരി വ്യക്തമാക്കി. ഇറാന്റെ പ്രതികരണം സംഘര്‍ഷത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 5,000 മറൈന്‍ സൈനികരെയും ആയിരക്കണക്കിന് നാവികരെയും പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാന്‍ യുഎസ് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 
Other News in this category

 
 




 
Close Window