|
|
|
|
|
| പി.കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു |
പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി.കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി വന്നത്. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ''ശശി പോയാലും പാര്‍ട്ടിക്ക് കുഴപ്പമില്ല'' എന്ന പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് രാജി വന്നതെന്നാണ് സൂചന. ജില്ലാ നേതൃത്വവുമായി ശശിക്ക് ദീര്‍ഘകാലമായി അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. പാലക്കാട് ജില്ലാ നേതൃത്വം ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മണ്ണാര്‍ക്കാട്, കോങ്ങാട്, ഷൊര്‍ണൂര്‍, |
|
Full Story
|
|
|
|
|
|
|
| ബില്‍ ഗേറ്റ്സ് എഐ ഇംപാക്ട് ഉച്ചകോടിയില്‍ പങ്കെടുക്കില്ല |
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് പങ്കെടുക്കില്ലെന്ന് ഗേറ്റ്സ് ഫൗണ്ടേഷന്‍ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ ബില്‍ ഗേറ്റ്സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ആഫ്രിക്ക-ഇന്ത്യ മേഖല പ്രസിഡന്റ് അങ്കുര്‍ വോറയാണ് പങ്കെടുക്കുന്നത്. വോറ ഉച്ചകോടിയില്‍ പ്രസംഗിക്കുകയും ചെയ്യും.
ഗേറ്റ്സ് ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ''ഒരുപാട് ആലോചിച്ച ശേഷം, എഐ ഉച്ചകോടിയുടെ പ്രധാന മുന്‍ഗണനകളില്‍ നിന്ന് ശ്രദ്ധ തിരിയുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബില്‍ ഗേറ്റ്സ് മുഖ്യപ്രഭാഷണം നടത്തില്ല'' എന്ന് വ്യക്തമാക്കി. ഇന്ത്യയിലെ ആരോഗ്യവും വികസന ലക്ഷ്യങ്ങളും |
|
Full Story
|
|
|
|
|
|
|
| മതംമാറ്റത്തെക്കുറിച്ച് നടി ലക്ഷ്മിപ്രിയ തുറന്നുപറഞ്ഞു |
നടി ലക്ഷ്മിപ്രിയ (മുന്‍പ് സബീന അബ്ദുല്‍ ലത്തീഫ്) അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തന്റെ മതംമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞു. മുസ്ലിം മതത്തില്‍ ജനിച്ചെങ്കിലും മതത്തിന്റെ രീതികള്‍ക്കനുസരിച്ച് ഒരിക്കലും ജീവിച്ചിട്ടില്ലെന്നും, ഭര്‍ത്താവ് സംഘിയായതു കൊണ്ടല്ല താന്‍ ഹിന്ദുവായതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
അബാക് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ പറഞ്ഞു:
- 'മതം മാറുമ്പോഴും എനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഭര്‍ത്താവ് സംഘിയായതുകൊണ്ടാണ് ഞാന്‍ മതം മാറിയത് എന്നൊക്കെ പറയുന്നവരുണ്ട്. എന്നാല്‍, ഞാന്‍ തന്നെയാണ് മതം മാറാന്‍ മുന്‍കൈ എടുത്തത്. പേരും |
|
Full Story
|
|
|
|
|
|
|
| യുവതി ആത്മഹത്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ |
പത്തനംതിട്ടയിലെ സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍, അതേ സ്‌കൂളിലെ പിആര്‍ഒയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റുണ്ടായത്.
യുവതി എഴുതിയതായി കരുതുന്ന മൂന്ന് ആത്മഹത്യാ കുറിപ്പുകളില്‍ ഒന്നില്‍ സുഹൈലിനെതിരെ ഗുരുതര പരാമര്‍ശം ഉണ്ടായിരുന്നു. ഫെബ്രുവരി 14-ന് പുലര്‍ച്ചെ പാണ്ടിമലപ്പുറം പറമലയിലെ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
|
|
Full Story
|
|
|
|
|
|
|
| ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് ജാമ്യം |
കൊല്ലം വിജിലന്‍സ് കോടതിയില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ തന്ത്രി കണ്ഠരര്‍ രാജീവര്‍ക്ക് ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിലാണ് ജാമ്യം ലഭിച്ചത്. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങള്‍ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിച്ചു.
41 ദിവസത്തെ തടവിന് ശേഷം രാജീവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ പ്രതിയാണ്. ദേവസ്വം ബോര്‍ഡിന്റെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനാണ് ആദ്യം ജാമ്യം ലഭിച്ചത്. മറ്റ് പ്രതികള്‍ക്ക് 90 ദിവസം കഴിഞ്ഞാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.
പ്രത്യേക അന്വേഷണ സംഘം തന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക |
|
Full Story
|
|
|
|
|
|
|
| ശബരിമല സ്വര്‍ണക്കൊള്ള കേസ്: നടന്‍ ജയറാം ഇഡി ഓഫീസില്‍ ഹാജരായി |
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാം ഇഡി ഓഫീസില്‍ ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം എത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറയുമെന്നും, സത്യം പുറത്തുകൊണ്ടുവരേണ്ടത് തന്റെ കടമയാണെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.
'ശബരിമലയെന്നത് മലയാളികളുടെ വികാരമാണ്. അവിടെ ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് വെളിച്ചത്തുകൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. അയ്യപ്പഭക്തനായ എന്നെയും അത് ബാധിക്കുന്നു. സത്യം പുറത്തുവരണം, കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ,' എന്ന് ജയറാം വ്യക്തമാക്കി.
സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ |
|
Full Story
|
|
|
|
|
|
|
| ശബരിമല യുവതീപ്രവേശനം: സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന സൂചന |
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ സാധ്യതയുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സൂചിപ്പിച്ചു. 'ആചാരലംഘനം പാടില്ല' എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ജനാധിപത്യ സംവിധാനത്തില്‍ തീരുമാനങ്ങള്‍ ഇരുമ്പുലക്കയല്ലെന്നും, സാഹചര്യങ്ങള്‍ മാറുമ്പോള്‍ ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ച് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'ഡെമോക്രസിയില്‍ തീരുമാനങ്ങള്‍ ചില സമയത്ത് എടുക്കും. പിന്നീട് സാഹചര്യം മാറുമ്പോള്‍ ജനങ്ങളുടെ വികാരങ്ങള്‍ പരിഗണിച്ച് ജനാധിപത്യ സര്‍ക്കാരുകള്‍ തീരുമാനത്തില്‍ മാറ്റം വരുത്തും. ഇത് ജനാധിപത്യ സര്‍ക്കാരാണ്, |
|
Full Story
|
|
|
|
|
|
|
| തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: ആഗോള സംഗമ കണക്കുകളില്‍ പിഴവ്, തിരുത്തലിന് ടാസ്‌ക് ഫോഴ്സ് |
പത്തനംതിട്ട: ആഗോള സംഗമത്തിന്റെ കണക്കുകളില്‍ പിഴവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമ്മതിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് ബോര്‍ഡ് യോഗം വിശദമായി പരിശോധിച്ചെങ്കിലും, സമയപരിധി പാലിക്കേണ്ടതിനാല്‍ സത്യവാങ്മൂലം നല്‍കാതെ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അന്തിമ റിപ്പോര്‍ട്ടായി ഇതിനെ ബോര്‍ഡ് കരുതുന്നില്ലെന്നും, കൂടുതല്‍ തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്നും പ്രസിഡന്റ് കെ. ജയകുമാര്‍ വ്യക്തമാക്കി.
ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം ഉണ്ടായില്ലെന്നതാണ് പ്രശ്‌നത്തിന് കാരണമായത്. ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് ബോര്‍ഡില്‍ നിന്നും സമയോചിതമായ മറുപടി ലഭിക്കാത്തതിനാല്‍ പ്രതികൂല പരാമര്‍ശങ്ങള്‍ |
|
Full Story
|
|
|
|
| |