Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
വാര്‍ത്തകള്‍
  22-11-2025
പത്തനംതിട്ടയില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; വൃദ്ധ ദമ്പതിമാര്‍ക്ക് 1.4 കോടി നഷ്ടം

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാരാണ് ഇരയായത്. 1.40 കോടി രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്.

- സംഭവം:

- കഴിഞ്ഞ ദിവസങ്ങളിലാണ് സംഭവം നടന്നത്.

- മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി വന്ന ഫോണ്‍കോളാണ് തട്ടിപ്പിന്റെ തുടക്കം.

- കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തില്‍ ഇവരുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

- തട്ടിപ്പിന്റെ രീതി:

Full Story

  21-11-2025
തൃശൂരില്‍ കാറില്‍ മരക്കൊമ്പ് തുളച്ചു കയറി യുവതി മരിച്ചു; ഡ്രൈവര്‍ക്കു പരിക്ക്

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറില്‍ മരക്കൊമ്പ് തുളച്ചു കയറി ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിര (27) ആണ് മരിച്ചത്. കാറോടിച്ച തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിന് പരിക്കേറ്റു.

അപകടം ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയിലെ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപം സംഭവിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന കണ്ടെയ്നര്‍ ലോറി മരത്തില്‍ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിര്‍ദിശയില്‍ വന്ന കാറില്‍ പതിച്ചു. കുന്നംകുളം ഭാഗത്ത് നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര.

മരക്കൊമ്പ് കാറിന്റെ

Full Story
  21-11-2025
ശബരിമല സ്വര്‍ണക്കവര്‍ച്ച: ബുദ്ധികേന്ദ്രം എ പത്മകുമാര്‍; കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറാണ് ബുദ്ധികേന്ദ്രമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വര്‍ണത്തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്നാണെന്നും, കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കിയതും അദ്ദേഹമാണെന്നും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2019 ഫെബ്രുവരിയിലാണ് ഇടപെടല്‍ നടന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്പോണ്‍സറാകാന്‍ സന്നദ്ധനായി വന്നതിനെ തുടര്‍ന്ന്, കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍ ബോര്‍ഡിന്റെ അനുമതിയോടെ അദ്ദേഹത്തിന് കൈമാറണമെന്ന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ നിര്‍ദേശം വെച്ചു.

Full Story
  21-11-2025
ശബരിമല സ്വര്‍ണക്കവര്‍ച്ച: എ പത്മകുമാറിന്റെ മൊഴി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി; മുന്‍ മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നുവെന്ന് പത്മകുമാര്‍ മൊഴിയില്‍ വ്യക്തമാക്കി. ദേവസ്വം മന്ത്രിക്ക് നല്‍കിയ അപേക്ഷയാണ് പിന്നീട് ദേവസ്വം ബോര്‍ഡിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്യാനാണ് നീക്കം. ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യം അപേക്ഷ നല്‍കിയത് ദേവസ്വം ബോര്‍ഡിലോ അതിലെ ഉദ്യോഗസ്ഥര്‍ക്കോ അല്ല, നേരിട്ട് സര്‍ക്കാരിനാണ്.

Full Story
  20-11-2025
ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി; മൃതദേഹ സംസ്‌കാരം പുത്തന്‍കുരിശ് യാക്കോബായ സുറിയാനി പള്ളിയില്‍
ലണ്ടനിലെ പ്രശസ്ത സോളിസിറ്റേഴ്‌സ് സ്ഥാപനമായ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിന്റെ ഉടമ അഡ്വ. പോള്‍ ജോണിന്റെ മാതാവ് ചെറുതോട്ടില്‍ മേരി യോഹന്നാന്‍ (82) നിര്യാതയായി. പുത്തന്‍കുരിശ് കാക്കാംവീട്ടില്‍ കുടുംബാംഗമാണു പരേത. ഭര്‍ത്താവ്: പി.സി. യോഹന്നാന്‍. മക്കള്‍: അഡ്വ. പോള്‍ സി. ജോണ്‍ (ലണ്ടന്‍), സിബി തോമസ് (യുഎസ്), ഡോ. സീബ സി. ജോണ്‍ (ബെംഗളൂരു). മരുമക്കള്‍: കാതറിന്‍ മാലിനി (യുകെ), ഡോ. കെ.ജെ. വിനോയ് കളരിക്കല്‍ പറമ്പില്‍. കൊച്ചുമക്കള്‍: ലൊറെയ്ന്‍ മിന്ന ജോണ്‍, മിലന്‍ ഡിയ ജോണ്‍, സാന്ദ്ര ബിനോയ്. സംസ്‌കാരം 21-11-2025 വെള്ളിയാഴ്ച വൈകിട്ട് നാലിന് പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍.
വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ എറണാകുളത്തിനു സമീപം പുത്തന്‍കുരിശിലുള്ള വീട്ടില്‍ ചിത്സയില്‍
Full Story
  20-11-2025
മോദിയെ പുകഴ്ത്തിയതിനെതിരെ ശശി തരൂരിന് കോണ്‍ഗ്രസില്‍ വിമര്‍ശനം ശക്തം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ എതിര്‍പ്പ് ഉയരുന്നു. രൂക്ഷമായ ഭാഷയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് തരൂരിനെ വിമര്‍ശിച്ചു. ''തരൂര്‍ കപടനാട്യക്കാരനാണ്; എന്തിനാണ് ഇനിയും കോണ്‍ഗ്രസില്‍ തുടരുന്നത്?'' എന്നായിരുന്നു ദീക്ഷിതിന്റെ ചോദ്യം.

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത അനുഭവം എക്സില്‍ പങ്കുവച്ചതിനെ തുടര്‍ന്നാണ് തരൂരിനെതിരെ വിമര്‍ശനം ശക്തമായത്. ''ഇന്ത്യയെ കുറിച്ച് തരൂരിന് കാര്യമായ അറിവില്ല. കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവര്‍ രാജ്യത്തിന് നല്ലത് ചെയ്യുന്നു എന്ന് കരുതുന്നെങ്കില്‍ ആ രാഷ്ട്രീയപാത

Full Story
  20-11-2025
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം നേതാവും ആയ പത്മകുമാര്‍ രാവിലെ ചോദ്യം ചെയ്യലിനായി എസ്ഐടിക്കു മുന്നില്‍ ഹാജരായിരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

പത്മകുമാറിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു. മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ അറസ്റ്റിന് പിന്നാലെയാണ് പത്മകുമാറിന് വീണ്ടും ഹാജരാകാന്‍

Full Story
  20-11-2025
നിതീഷ് കുമാര്‍ പത്താം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി; 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

പട്ന: ജെഡിയു നേതാവ് നിതീഷ് കുമാര്‍ പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍ഡിഎ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ 21 അംഗങ്ങളും പട്നയിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, എന്‍. ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്‌നാവിസ്, യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശര്‍മ്മ, രേഖ ഗുപ്ത തുടങ്ങിയ പ്രമുഖ നേതാക്കളും എന്‍ഡിഎ മുഖ്യമന്ത്രിമാരും പങ്കെടുത്തു. ''പ്രഗല്‍ഭരായ നേതാക്കള്‍ ഇനി ബിഹാറിനെ നയിക്കും'' എന്നായിരുന്നു ചടങ്ങിന് ശേഷം പ്രധാനമന്ത്രിയുടെ എക്സ്

Full Story
[92][93][94][95][96]
 
-->




 
Close Window