Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
വാര്‍ത്തകള്‍
  17-11-2025
ബംഗളുരുവില്‍ 39കാരി യുവതി കൂട്ടബലാത്സംഗത്തിനിരയായി; നാല് പ്രതികള്‍ അറസ്റ്റില്‍

ബംഗളുരു: കര്‍ണാടകയിലെ കൊപ്പള ജില്ലയില്‍ 39കാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ യുവതിയുടെ സുഹൃത്തായ ലക്ഷ്മണനും ഉള്‍പ്പെടുന്നു.

യുവതിയുടെ പരാതിയനുസരിച്ച്, കടം വാങ്ങിയ അയ്യായിരം രൂപ തിരികെ നല്‍കാമെന്ന വ്യാജവാഗ്ദാനവുമായി സുഹൃത്ത് ലക്ഷ്മണന്‍ വിളിച്ചുവരുത്തുകയായിരുന്നു. ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന യുവതി ഡ്യൂട്ടിക്ക് പോകുകയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞ് കുസ്താഗിയിലേക്ക് പുറപ്പെട്ടതായിരുന്നു. അവിടെ എത്തിയ യുവതിയെ ലക്ഷ്മണന്‍ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി.

ജ്യൂസ് ആണെന്ന് പറഞ്ഞ് മദ്യം നല്‍കി

Full Story
  16-11-2025
രാജാ റാം മോഹന്‍ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് വിവാദത്തില്‍ ഇന്ദര്‍ സിങ് പര്‍മാര്‍

ഭോപ്പാല്‍: സാമൂഹ്യ പരിഷ്‌കര്‍ത്താവ് രാജാ റാം മോഹന്‍ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിശേഷിപ്പിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിങ് പര്‍മാര്‍ വിവാദത്തില്‍. അഗര്‍ മാല്‍വയിലെ ബിര്‍സ മുണ്ട ജയന്തി പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

ഇന്ത്യന്‍ സമൂഹത്തെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ റോയി പ്രവര്‍ത്തിച്ചുവെന്നും, ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തുടര്‍ന്നു ബംഗാളില്‍ കൂട്ടമായ മതപരിവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെന്നും, നിരവധി ഇന്ത്യന്‍ പരിഷ്‌കര്‍ത്താക്കളെ ബ്രിട്ടീഷുകാര്‍ അടിമകളാക്കിയിരുന്നുവെന്നും പര്‍മാര്‍ ആരോപിച്ചു. ആദിവാസി സ്വത്വത്തെയും സമൂഹത്തെയും സംരക്ഷിച്ചത്

Full Story
  16-11-2025
ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതി ഉമര്‍ നബി ജെയ്ഷെ ഭീകരസംഘടനയുമായി ബന്ധം പുലര്‍ത്തിയതായി കണ്ടെത്തല്‍

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രധാന പ്രതിയായ ഉമര്‍ നബി പാകിസ്താനി ബന്ധമുള്ള ജെയ്ഷെ ഭീകരസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫരീദാബാദിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള വീട്ടില്‍ അദ്ദേഹം രഹസ്യ ലബോറട്ടറി സ്ഥാപിച്ചിരുന്നു. ഇവിടെ വെച്ചാണ് സ്‌ഫോടകവസ്തുക്കള്‍ പരീക്ഷിക്കുകയും ടെലഗ്രാം വഴി ലഭിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബോംബുകള്‍ നിര്‍മ്മിക്കുകയും ചെയ്തത്.

ലബോറട്ടറിയില്‍ നിന്ന് സ്‌ഫോടകവസ്തുക്കളുടെയും ബോംബ് നിര്‍മ്മാണ സാമഗ്രികളുടെയും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം, ചെങ്കോട്ട സ്‌ഫോടനത്തില്‍ ഉപയോഗിച്ച ബോംബ്

Full Story
  16-11-2025
കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; സഹയാത്രികന്‍ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വെള്ളോറയില്‍ നടന്ന വെടിവയ്പ്പില്‍ യുവാവ് മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയിലെ ഷിജോ (37) ആണ് പുലര്‍ച്ചെ 5.30ഓടെ മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് പ്രാഥമിക വിവരം. ഷിജോയോടൊപ്പം ഉണ്ടായിരുന്ന വെള്ളോറ സ്വദേശി ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും നായാട്ടിന് പോയതായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിച്ച തോക്കും മറ്റ് തെളിവുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആശങ്കയും ഉണര്‍വ്വും നിലനില്‍ക്കുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്.

Full Story
  15-11-2025
എസ്എടി ആശുപത്രിയില്‍ പ്രസവത്തിനുശേഷം മരണം: അണുബാധയുടെ ഉറവിടം വ്യക്തമല്ലെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: കരിക്കകം സ്വദേശി ജെ.ആര്‍. ശിവപ്രിയ (26) പ്രസവത്തിനുശേഷം ചികിത്സയിലിരിക്കെ മരിച്ചത് സ്റ്റഫൈലോകോക്കസ് അണുബാധയെ തുടര്‍ന്നാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. എന്നാല്‍ അണുബാധ ആശുപത്രിയില്‍നിന്നാണെന്നു ഉറപ്പിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഡിഎംഇയ്ക്ക് കൈമാറി.

ആശുപത്രിയില്‍ അണുനശീകരണ നടപടികള്‍ കൃത്യമായി പാലിച്ചിരുന്നുവെന്നും രേഖകള്‍ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Full Story
  15-11-2025
നൗഗാം പൊലീസ് സ്റ്റേഷനില്‍ സ്ഫോടനം: ഏഴ് മരണം, 27 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തില്‍ പൊലീസ് സ്റ്റേഷനും സമീപത്തെ കെട്ടിടങ്ങളും സാരമായി കേടുപാടുകള്‍ നേരിട്ടു.

'വൈറ്റ് കോളര്‍' തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട കേസില്‍ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്.

പരിക്കേറ്റവരില്‍ ഭൂരിഭാഗവും പൊലീസുകാരും ഫൊറന്‍സിക് സംഘാംഗങ്ങളുമാണ്. മൂന്ന് സാധാരണക്കാരും

Full Story
  15-11-2025
കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 പേരെയാണ് പുതുതായി പ്രഖ്യാപിച്ചത്. നേരത്തെ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

- പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും.

- നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്ലിം ലീഗും സ്ഥാനാര്‍ഥികളെ ഇറക്കും.

- കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡില്‍ നിന്ന് ജനവിധി തേടും.

Full Story
  14-11-2025
അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കുവിമാനത്തിന് തുര്‍ക്കി വ്യോമപാത നിഷേധിച്ചു; കൈമാറ്റം വൈകും

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയ്ക്കായി പുതിയ AH-64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കുവിമാനത്തിന് തുര്‍ക്കി വ്യോമപാത നിഷേധിച്ചതായി റിപ്പോര്‍ട്ട്. ജര്‍മനിയിലെ ലൈപ്സിഗില്‍ നിന്ന് അരിസോണയിലെ മെസാ ഗേറ്റ്വേ വിമാനത്താവളത്തിലേക്ക് എത്തിയ An-124 UR82008 അന്റോനോവ് ചരക്കുവിമാനം, അവിടെ നിന്ന് മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി നവംബര്‍ ഒന്നിന് പറന്നുയര്‍ന്നതായിരുന്നു.

ഇന്ധനം നിറയ്ക്കുന്നതിനായി ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങിയ വിമാനത്തിന് തുടര്‍ന്ന് ഇന്ത്യയിലേക്ക് തുര്‍ക്കി വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള

Full Story
[94][95][96][97][98]
 
-->




 
Close Window