Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തൃശൂരില്‍ കാറില്‍ മരക്കൊമ്പ് തുളച്ചു കയറി യുവതി മരിച്ചു; ഡ്രൈവര്‍ക്കു പരിക്ക്
reporter

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കാറില്‍ മരക്കൊമ്പ് തുളച്ചു കയറി ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിര (27) ആണ് മരിച്ചത്. കാറോടിച്ച തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിന് പരിക്കേറ്റു.

അപകടം ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയിലെ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപം സംഭവിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന കണ്ടെയ്നര്‍ ലോറി മരത്തില്‍ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിര്‍ദിശയില്‍ വന്ന കാറില്‍ പതിച്ചു. കുന്നംകുളം ഭാഗത്ത് നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര.

മരക്കൊമ്പ് കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്ത് കയറി ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലും തകര്‍ത്തു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇരുവരെയും പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല.

അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയതായും പൊലീസ് അറിയിച്ചു. ആതിര എടപ്പാള്‍ കെവിആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.

 
Other News in this category

 
 




 
Close Window