Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
അസോസിയേഷന്‍
  20-11-2024
ലീഡ്‌സ് കേന്ദ്രമാക്കി സേവനം കുടുംബ യൂണിറ്റ് ആരംഭിക്കുന്നു; ലക്ഷ്യം ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കല്‍

സേവനം ലീഡ്സിനെ കേന്ദ്രമാക്കി പുതിയ കുടുംബ യൂണിറ്റിന് രൂപം നല്‍കുന്നു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുക എന്ന മഹത്തര ലക്ഷ്യത്തോടെ ആണ് ലീഡിസില്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. 2024 നവംബര്‍ 23ന് ഉച്ചക്ക് 3 മണിക്ക് ലീഡ്സില്‍ സംഘടിപ്പിക്കുന്ന മീറ്റിംഗില്‍ സേവനം യു കെ കണ്‍വീനര്‍ സജീഷ് ദാമോദരന്‍, കുടുംബ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഗണേഷ് ശിവന്‍, സേവനം യു കെ വനിതാ വിഭാഗം കണ്‍വീനര്‍ കല ജയന്‍, നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യം വിപുലമാക്കും. ലീഡ്സിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ ഗുരുഭക്തരെയും ഈ ചടങ്ങില്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഈ പുതിയ സംരംഭം ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്താല്‍ നന്മയും ആത്മീയതയും

 
  19-11-2024
മലയാളി അസോസിയേഷന്‍ ഓഫ് യുകെ (എംഎയുകെ) യുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു

യുകെയിലെ മലയാളി അസോസിയേഷന്‍ ഓഫ് യുകെ (എംഎയുകെ) യുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' വീണ്ടും അരങ്ങിലെത്തുന്നു. യുകെ മലയാളികള്‍ക്ക് മനോഹരമായ ഒരു സാംസ്‌കാരിക കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം വീണ്ടും ലഭിക്കുകയാണ്. ബ്രിട്ടീഷ് കേരളൈറ്റ്സ അസോസിയേഷനാണ് സൗത്താളില്‍ നാടകം സംഘടിപ്പിക്കുന്നത്. ഫെതര്‍സ്റ്റോണ്‍ ഹൈ സ്‌കൂള്‍ വൈകിട്ട് നാലിനാണ് നാടകം അരങ്ങിലെത്തുക. മരുതിയോടന്‍ കുരുക്കള്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും, തെയ്യം തൊഴിലാക്കിയിരിക്കുന്ന കുറെ മനുഷ്യരുടെ ജീവിത കഥകളുമാണ് ഈ നാടകത്തിന്റെ ഇതിവൃത്തവും. ലണ്ടനിലെ മലയാള നാടക പ്രവര്‍ത്തകരാണ് അരങ്ങത്തും അണിയറയിലും. നാടക രചന രാജന്‍ കിഴക്കനേല, സംവിധാനം ശശി കുളമട. MAUK സ്ഥാപിച്ച യു. കെ. യിലെ

 
  12-11-2024
2025 ലെ യുക്മ കലണ്ടര്‍ ആഷ്‌ഫോര്‍ഡ് എം.പി സോജന്‍ ജോസഫ് പ്രകാശനം ചെയ്തു
2025 ലെ യുക്മ കലണ്ടറിന്റെ പ്രകാശന കര്‍മ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്‌ഫോര്‍ഡ് എം.പി സോജന്‍ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയില്‍ വെച്ച് നിര്‍വ്വഹിച്ചു.
മുന്‍ വര്‍ഷങ്ങളിലേത് പോലെ മള്‍ട്ടി കളറില്‍ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. യുക്മ കലണ്ടര്‍ 2025 സൌജന്യമായി ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തികച്ചും സൌജന്യമായി കലണ്ടര്‍ ഭവനങ്ങളില്‍ എത്തിച്ച് തരുന്നതാണ്.

ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്‌സ്, ദി ടിഫിന്‍ ബോക്‌സ്, ഫസ്റ്റ് കോള്‍ നോട്ടിംഗ്ഹാം, ട്യൂട്ടര്‍ വേവ്‌സ്, ലവ് ടു കെയര്‍, മുത്തൂറ്റ് ഗ്രൂപ്പ്,
 
  11-11-2024
യുകെയിലെ രംഗ് ഇന്റര്‍നാഷണല്‍ കുച്ചുപ്പുഡി ഫെസ്റ്റിവലില്‍ യുകെ മലയാളിയായ അരുണിമ കുമാര്‍ നൃത്തം അവതരിപ്പിക്കുവാന്‍ എത്തുന്നു.

ഈമാസം 17ന് ഞായറാഴ്ച ലണ്ടന്‍ കെന്‍സിംഗ്ടണിലെ ഭവനില്‍ വൈകുന്നേരം അഞ്ചു മണിക്കാണ് അരുണിമയുടെ പ്രത്യേക നൃത്താവതരണം നടക്കുക. നാലിനും 85 വയസിനും ഇടയില്‍ പ്രായമുള്ള 100ഓളം കലാകാരന്മാരാണ് വേദിയില്‍ എത്തുക. വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യാതിഥി വിളക്ക് കൊളുത്തുന്നതോടെ ഉദ്ഘാടനവും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലഘു പ്രഭാഷണവും തുടര്‍ന്ന് സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് അരുണിമ കുമാറിന്റെ നേതൃത്വത്തിലുള്ള കലാപരിപാടികളും നടക്കും. ഹൗസ് ഓഫ് ലോര്‍ഡ്‌സിലെയും കോമണ്‍സിലെയും നിരവധി അംഗങ്ങളും ഈ മെഗാ ഇവന്റില്‍ പങ്കെടുക്കും. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ, അവാര്‍ഡ് നേടിയ കുച്ചിപ്പുഡി സ്ഥാപനങ്ങളിലൊന്നാണ് അരുണിമ കുമാര്‍ ഡാന്‍സ് കമ്പനി. ആഗോളതലത്തില്‍ അംഗീകൃത നര്‍ത്തകിയും

 
  04-11-2024
ലെസ്റ്റര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ വണ്‍: റിയല്‍ ലെസ്റ്റര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്; രണ്ടാംപാദ മത്സരംങ്ങള്‍ 16ന്
മിഡ്ലാന്‍ഡ് ഫോക്സസ് എഫ്‌സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ലെസ്റ്റര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 1 ന്റെ ഉദ്ഘാടനം 2024 നവംബര്‍ 2-ന് രാത്രി 7 മണിക്ക് ക്രൈയ്ഫ് ഫുട്ബോള്‍ കോര്‍ട്ടില്‍ വച്ച് നടന്നു. ലീഗിനോട് അനുബന്ധിച്ച് നടന്ന പൊതു പരിപാടിയില്‍ മിഡ്ലാന്‍ഡ് ഫോക്സസ് മാനേജര്‍ അശ്വിന്‍ ഒത്തുകൂടിയ കളിക്കാരെയും കുടുംബങ്ങളെയും സ്വാഗതം ചെയ്തു.


ഷാര്‍ഫുദ്ദീന്‍ ലീഗിന്റെ ഉത്ഘടനവും .സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ രാജ് കിക്ക്ഓഫും നിര്‍വഹിച്ചു.കൂടാതെ അജിത്ത് ,റിനില്‍, സഞ്ജീദ്, ആനന്ദ് എന്നിവര്‍ ടീമിനെയും കളിക്കാരെയും അതിസംബോധനചെയ്ത് സംസാരിച്ചു .കൂടാതെ യുകെ അണ്ടര്‍ 13 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ടോപ് 10ല്‍ എത്തുകയും, ലെസ്റ്റര്‍ കൌണ്ടി അണ്ടര്‍ 13 വിഭാഗത്തിലെ ചാമ്പ്യനുമായ ലിയോണിനെ ഈ സമ്മേളനത്തില്‍ ആദരിച്ചു.


നാല്
 
  31-10-2024
അടൂരിന്റെ മക്കള്‍ ബ്രിസ്റ്റോള്‍ ഫില്‍റ്റണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഒന്നിച്ചു. അടൂര്‍ സംഗമം 2024 പ്രൗഢ ഗംഭീരമായി.

അടൂര്‍ സംഗമം 2024 പ്രൗഢ ഗംഭീരമായി ബ്രിസ്റ്റോള്‍ ഫില്‍റ്റണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. കലാ -സാംസ്‌കാരിക രംഗങ്ങളില്‍ ഉയര്‍ന്ന സംഭാവന നല്‍കിയിട്ടുള്ള അടൂര്‍ പട്ടണത്തില്‍ നിന്നും അതിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയുടെ വിവിധ പ്രദേശങ്ങളില്‍ വന്നു താമസിക്കുന്ന അടൂരിന്റെ മക്കള്‍ ബ്രിസ്റ്റോള്‍ ഫില്‍റ്റണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഒന്നിച്ചു കൂടിയത് ഓരോരുത്തരുടെയും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളില്‍ ഒന്നായി മാറി. ഒരേ ദേശത്തു ജനിച്ചു വളര്‍ന്നവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കുടുംബമായി കണ്ടുമുട്ടുവാനും വര്‍ഷങ്ങളായി യുകെയില്‍ ജീവിക്കുന്നവര്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ പുതുക്കുന്നതിനും ഈ ഒത്തുകൂടല്‍ വേദിയൊരുക്കി. രാവിലെ 11 മണിക്ക് ആരംഭിച്ച

 
  29-10-2024
സമീക്ഷ യുകെ ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു

നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളപ്പാള്ളി, പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളാപ്പിള്ളില്‍ എന്നിവരെ സ്വാഗതസംഘം കണ്‍വീനര്‍ മാരായി തെരഞ്ഞെടുത്തു. ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം ഗ്ലീറ്ററാണ് സ്വാഗതസംഘം ചെയര്‍മാന്‍. ആതിഥേയ യൂണിറ്റിലെ മുഴുവന്‍ അംഗങ്ങളോടൊപ്പം സമീക്ഷയുടെ എല്ലാ യൂണിറ്റുകളില്‍ നിന്നും ഉള്ള പ്രതിനിധികളും സ്വാഗത സംഘത്തിലുണ്ട്. നാഷണല്‍ സെക്രട്ടേറിയറ്റ്, നാഷണല്‍ കമ്മിറ്റി, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് സ്വാഗതസംഘം രൂപീകരിച്ചത്. വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കും. നവംബര്‍

 
  28-10-2024
ആദ്യമായി യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ കലാമേളയില്‍ സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പ് നേടി

അതീവ വാശിയേറിയ മത്സരത്തില്‍ 120ഓളം പോയിന്റുകള്‍ നേടിയാണ് ഈ നേട്ടം കൈവരിച്ചത്. എസ്.എം.സിഎയുടെ മിഷേല്‍ മെറിന്‍ വര്‍ഗ്ഗീസ് സബ് ജുനിയര്‍ കാറ്റഗറി ഓവറോള്‍ ചാമ്പ്യനായും നാട്യമയൂരവും കലാ തിലകവുമായി തിരഞ്ഞെടുത്തു. ഇഷാന്‍ റിജേഷ് നായര്‍ ഭാഷാപോഷിണി പുരസ്‌ക്കാരവും നേടി. എസ്.എം.സിഎയുടെ ജോയിന്റ് സെക്രട്ടറി ശാലിനി റിജേഷിന്റെ നേതൃത്വത്തില്‍ ആണ് കലാമേളയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയത്. രേഷ്മ ശ്യാം, കൃഷ്ണേന്ദു ഉണ്ണി എന്നിവരാണ് നൃത്ത ഇനങ്ങള്‍ പരിശീലിപ്പിച്ചത്. നൃത്തേതര ഇനങ്ങളില്‍ ശ്രീകാന്ത് പരിശീലനം നല്‍കി. എസ്.എം.സിഎയുടെ പ്രസിഡന്റ് ടോബിന്‍ തോമസും സെക്രട്ടറി സിക്സണ്‍ മാത്യു, വൈസ് പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ എന്നിവര്‍ പ്രോത്സാഹനവുമായി അംഗങ്ങളോടൊപ്പം

 
[16][17][18][19][20]
 
-->




 
Close Window