|
|
|
|
|
| യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സ്പോര്‍ട്സ് മീറ്റ്; വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്മാര്‍ |
|
അനുഗ്രഹം ചൊരിഞ്ഞ് കാലാവസ്ഥ അനുകൂലമായി നിന്നപ്പോള്‍ വാരിംഗ്ടണ്‍ വിക്ടോറിയ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വച്ച് നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള തികച്ചും ആവേശം നിറഞ്ഞ ഒന്നായിരുന്നു. രാവിലെ ഒന്‍പതു മണിക്ക് റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്ററിന്റെയും കോര്‍ഡിനേറ്റര്‍ സനോജ് വര്‍ഗ്ഗീസിന്റെയും നേതൃത്വത്തില്‍ രജിസ്ട്രേഷനോടുകൂടി ആരംഭിച്ച് 10 മണിക്ക് മാര്‍ച്ച് പാസ്റ്റോടെ ട്രാക്കും ഫീല്‍ഡും ഒരേസമയം മല്‍സരങ്ങളിലേക്ക് പ്രവേശിക്കുകയായിരുന്നു.
റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സെക്രട്ടറി ബെന്നി ജോസഫ് സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് റീജിയണല്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസ് |
|
|
|
|
|
|
|
|
| മേഴ്സി സൈഡ് മലയാളികളുടെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 20ന് ; പ്രസീത ചാലക്കുടിയുടെ സ്റ്റേജ് ഷോ ''ആട്ടക്കളം'' |
|
ലിവര്‍പൂള്‍: നാടന്‍ പാട്ടിന്റെ രാജകുമാരി പ്രസീത ചാലക്കുടിയും സംഘവും നയിക്കുന്ന സ്റ്റേജ് ഷോ ഈ ഓണക്കാലത്ത് യുകെയില്‍ എത്തുന്നു. ഈ സെപ്റ്റംബര്‍ 20ന് നടക്കുന്ന ആദ്യത്തെ ഷോയ്ക്ക് കളമൊരുങ്ങുന്നത് വിരാലിലെ പോര്‍ട്ട് സണ്‍ലൈറ്റിലുള്ള ഹ്യൂം ഹാളില്‍ ആണ്. 2005 ലെ കലാഭവന്‍ മണിയുടെ സ്റ്റേജ് ഷോയ്ക്ക് ശേഷം വിറാലില്‍ നടക്കുന്ന ആദ്യത്തെ സ്റ്റേജ് ഷോ എന്ന നിലയില്‍ വലിയ ആവേശത്തിലാണ് പ്രദേശവാസികള്‍.
'നിന്നെക്കാണാനെന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നു വരെ വന്നില്ലാരും' എന്ന നാടന്‍പാട്ടിന്റെ ശീലുകളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ പ്രസീത ചാലക്കുടി ഫോക്ലോറില്‍ എം. ഫില്ലിന് പുറമേ ഉത്തരകേരളത്തിലെ പുലയരുടെ നാടന്‍ പാട്ടുകള്‍ എന്ന വിഷയത്തില്‍ |
|
|
|
|
|
|
|
|
| വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ കായികമേളയില്‍ നോര്‍ത്ത് സ്വിന്‍ഡന്‍ ചാമ്പ്യന്മാര്‍, റണ്ണര്‍അപ്പ് -ഈസ്റ്റ് സ്വിന്‍ഡന്‍ |
|
സ്വിന്‍ഡന്‍: വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ 2024 വര്‍ഷത്തെ കായികമേള പ്രൗഢഗംഭീരമായി. സെയിന്റ് ജോസഫ് കോളേജ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന കായികമേളയില്‍ 124 പോയിന്റുമായി നോര്‍ത്ത് സ്വിന്‍ഡന്‍ ചാമ്പ്യന്മാര്‍, 102 പോയിന്റുമായി ഈസ്റ്റ് സ്വിന്‍ഡന്‍ റണ്ണറപ്പ്, തൊട്ടുപിന്നിലായി വെസ്റ്റ് സ്വിന്‍ഡന്‍, ടൗണ്‍ സെന്റര്‍, ഡിവൈസസ് എന്നിവര്‍. ഏറെ വ്യത്യസ്തവും മികച്ച നിലവാരവും തികഞ്ഞ പ്രൊഫഷണലിസവും പുലര്‍ത്തുന്നതുമായിരുന്നു ഇത്തവണത്തെ കായികമേള.
42 വ്യക്തിഗത മത്സര ഇനങ്ങളും ആറു ഗ്രൂപ്പ് ഐറ്റംസിലുമായി 350 ഓളം മത്സാരാര്‍ത്ഥികള്‍ പങ്കെടുക്കുകയുണ്ടായി. അസോസിയേഷന്റെ വിവിധ ഏരിയകളായ, ഡിവൈസിസ്, ടൗണ്‍ സെന്റര്‍, നോര്‍ത്ത് സ്വിന്‍ഡന്‍, വെസ്റ് സ്വിന്‍ഡന്‍, ഈസ്റ്റ് സ്വിന്‍ഡന്‍ പ്രതിനിധീകരിച്ചു 700ല്‍ അധികം |
|
|
|
|
|
|
|
|
|
|
| സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ എസ്എന്‍ഡിപി ശാഖയ്ക്ക് പുതിയ ഭരണസമിതി: രഞ്ജിത്തും സുരേഷ് ബാബുവും നേതൃനിരയില്‍ |
|
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ഈഴവ കുടുംബങ്ങളുടെ കൂട്ടായ്മയായ സ്റ്റോക്ക് ഓണ്‍ ട്രെന്റ് എസ് എന്‍ ഡി പി ശാഖയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ശ്രീനാരായണ ദര്‍ശനങ്ങളെ കുറിച്ച് പഠനം നടത്തുന്ന രഞ്ജിത് പ്രസിഡന്റും സ്റ്റോക്കിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായി നിലകൊള്ളുന്ന സുരേഷ് ബാബു (ബാബു) സെക്രട്ടറിയുമായുള്ള ഡയറക്ടര്‍ ബോര്‍ഡാണ് ചുമതലയേറ്റത്. കുട്ടികള്‍ക്കായി ബാലജന യോഗം വന്ദന അനീഷ്, ആദര്‍ശ് ഷിബു, ലക്ഷ്മി മനേഷ് എന്നിവര്‍ നയിക്കും. ഗുരുദേവ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് നാട്ടിലെ എസ്.എന്‍.ഡി.പി ശാഖയെ പോലെയാണ് പ്രവര്‍ത്തനം നടക്കുക. അടുത്ത ഒരു വര്‍ഷത്തെ ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് രൂപം നല്‍കി.
ശാഖ കമ്മിറ്റി:
രഞ്ജിത് ആര്‍ (പ്രസിഡന്റ്) സുരേഷ് ബാബു (സെക്രട്ടറി )
പ്രിയ ഷിബു (വൈസ് പ്രസിഡന്റ് |
|
|
|
|
|
|
|
|
| കുന്നിന്‍ മുകളില്‍ ആഘോഷരാവ്; ബാംഗോര്‍ മലയാളി ക്രിക്കറ്റ് ടീമിന്റെ നൈറ്റ് ഔട്ട് കാമ്പിംഗ് ഗംഭീരമായി |
|
ബാംഗോര്‍ മലയാളി ക്രിക്കറ്റ് ടീം സാരഥികള്‍ സംഘടിപ്പിച്ച നൈറ്റ് ഔട്ട് കാമ്പിംഗ് ആഘോഷരാവായി മാറി. ഒട്ടേറെ പുതുമയുള്ള കൂടിചേരലാണ് ബാംഗോര്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ ഒരുക്കിയത്. കുന്നില്‍ മുകളില്‍ ടെന്റടിച്ച് തണുപ്പിനെ അകറ്റാന്‍ തീ കത്തിച്ച് അതിനു ചുറ്റും ആനന്ദ നൃത്തമാടുകയായിരുന്നു എല്ലാവരും. ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ഹരം പകര്‍ന്നു. കനലില്‍ ചുട്ടെടുത്ത കോഴിക്കാലും തേങ്ങാക്കൊത്തും കുരുമുളകും ഇട്ട് വരട്ടിയെടുത്ത ഇറച്ചിയും ഒക്കെയായി സുന്ദര നിമിഷങ്ങളാണ് സമ്മാനിച്ചത്. അതോടൊപ്പം നല്ല ചൂടു ഓംലറ്റും കപ്പയും ഇറച്ചിയും പുഴുങ്ങിയ മുട്ടയില്‍ ഉപ്പും കുരുമുളകും ഇട്ടതുമെല്ലാം ഒന്നിന് പിറകെ ഒന്നായി എത്തിയിരുന്നു.
ഒപ്പം നിരവധി കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. രംഗണ്ണനും പിള്ളേരുമായുള്ള ഒരു |
|
|
|
|
|
|
|
|
| കാര്‍ഡിഫ് മലയാളി അസോസിയേഷന് നവനേതൃത്വം: പ്രസിഡന്റ് - ജോസി മുടക്കോടില്‍, സെക്രട്ടറി - ബിനോ ആന്റണി, ട്രഷറര്‍ - ടോണി ജോര്‍ജ് |
|
കാര്‍ഡിഫ് മലയാളി അസോസിയേഷന് നവനേതൃത്വം. പ്രസിഡന്റ് - ജോസി മുടക്കോടില്‍, ജനറല്‍ സെക്രട്ടറി - ബിനോ ആന്റണി, ട്രഷറര്‍ - ടോണി ജോര്‍ജ്, ആര്‍ട്സ് സെക്രട്ടറി - ബെന്നി അഗസ്റ്റിന്‍, സ്പോര്‍ട്സ് സെക്രട്ടറി - സാജു സലിംകുട്ടി, വൈസ് പ്രസിഡന്റ് - സരിത ബിനോയ്, ജോയിന്റ് സെക്രട്ടറി - ജോസ്‌മോന്‍ ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ - ജോസ് കൊച്ചപ്പള്ളി, എക്സിക്യൂട്ടി മെംബേര്‍സ് - വിനോ ജോര്‍ജ്, മാത്യു ഗീവര്‍ഗീസ്, ധനിഷ സൂസന്‍, ജിനോ ജോര്‍ജ്, സുമേശന്‍ പിള്ള, നിബി ബിബിന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എക്സ് ഒഫീഷിയോ മെംബേര്‍സ് ആയി ഡോ. മനോജ് തോമസും സിജി സലിംകുട്ടിയും തുടരുന്നു. |
|
|
|
|
|
|
|
|
| സേവനം യുകെയുടെ പുതിയ യൂണിറ്റിന് കവന്‍ട്രിയില്‍ തുടക്കം: പ്രസിഡന്റ് - ദിനേശ് കക്കാലക്കുടിയില്‍, സെക്രട്ടറി - മുകേഷ് മോഹന്‍, ട്രഷറര്‍ ഐശ്വര്യ മുകേഷ് |
|
യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ പ്രസ്ഥാനമായ സേവനം യുകെയുടെ പുതിയ ഒരു യുണിറ്റിനു കവന്‍ട്രിയില്‍ തുടക്കം കുറിച്ചു. ശിവഗിരി ആശ്രമം യുകെ യുടെ അടുത്തുള്ള പ്രദേശമായ കവന്‍ട്രിയില്‍ താമസിക്കുന്ന സേവനം യുകെയുടെ അംഗങ്ങളുടെ ദീര്‍ഘകാലമായ അഭിലാഷമാണ് കവന്‍ട്രി യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്. സേവനം യുകെയുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെയുടെ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുവാനും യൂണിറ്റ് തീരുമാനമെടുത്തു.
സേവനം യുകെ കണ്‍വീനര്‍ സജീഷ് ദാമോദരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ദിനേശ് കക്കാലക്കുടിയില്‍, സെക്രട്ടറിയായി മുകേഷ് മോഹന്‍, ട്രഷററായി ഐശ്വര്യ |
|
|
|
|
|
| |