Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.2631 INR  1 EURO=97.0968 INR
ukmalayalampathram.com
Sat 19th Apr 2025
 
 
അസോസിയേഷന്‍
  Add your Comment comment
ഇടുക്കി ജില്ലാ സംഗമത്തിന്റെ പതിനൊന്നാമത് കൂട്ടായ്മ ബര്‍മിങാമിനു സമീപത്തുള്ള ബ്രയലി ഹില്ലില്‍
Text By: Wilson Pullolil

പ്രവാസി സംഗമങ്ങളില്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൂട്ടായ്മായ ഇടുക്കി ജില്ലാ സംഗമത്തിന്റെ പതിനൊന്നാമത് കൂട്ടായ്മ ജൂണ്‍ 28ന് ശനിയാഴ്ച ബര്‍മിങാമിന് അടുത്തുള്ള ബ്രയലി ഹില്ലില്‍ നടക്കുന്നതാണ്. കുന്നും മലയും താഴ്വാരവും സമതലവും അണകെട്ടുകളും അടങ്ങുന്ന ലോറേഞ്ചും ഹൈറേഞ്ചും കൂടി ചേരുന്ന ഇടുക്കി എന്ന സുന്ദര നാട്ടില്‍ നിന്നും ഇംഗ്ലണ്ടില്‍ എത്തി ചേര്‍ന്ന മലയാളികളുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒത്തു ചേരല്‍ ഇത്തവണ ഏറ്റവും മനോഹരമായി നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി പ്രസിഡന്റ് സിബി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഐജെസ് കമ്മറ്റിയുടെ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് കൂട്ടായ്മയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തത്. ഇംഗ്ലണ്ടിലെ നാനാഭാഗത്തുള്ള ഇടുക്കിക്കാര്‍ക്ക് എല്ലാവര്‍ക്കും എളുപ്പത്തില്‍ പങ്കെടുക്കുവാന്‍ ആകുന്ന വിധമാണ് സംഗമ സ്ഥലവും തീയ്യതിയും നിശ്ചയിച്ചിരിക്കുന്നതെന്നും ആയതിനാല്‍ എല്ലാം ഇടുക്കിക്കാരും സംഗമത്തില്‍ പങ്കെടുക്കുവാന്‍ ശ്രമിക്കമെന്ന് സെക്രട്ടറി ജിന്റോ ജോസഫ് അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം എല്ലാവരും കുടംബ സമ്മേതം പങ്കെടുക്കണമെന്നും അങ്ങനെ കൂടുതല്‍ ദൃഢമായ ബന്ധങ്ങള്‍ തുടര്‍ന്നാല്‍ മാത്രമേ ഇടുക്കി മക്കളുടെ കൂട്ടായ്മയ്ക്ക് ശരിയായ അര്‍ത്ഥം കൈവരുകയുള്ളുവെന്നു വൈസ് പ്രസിഡന്റ് വിന്‍സി വിനോദ് അഭിപ്രായപ്പെട്ടു. കമ്മറ്റിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ട്രഷര്‍ റോയ് ജോസഫ് നന്ദി പറഞ്ഞു. മുന്‍ ഇടുക്കി ജില്ല കമ്മറ്റി കണ്‍വീനര്‍ന്മാരായ ജസ്റ്റ്യന്‍ എബ്രാഹം, ബാബു തോമസ്, ജിമ്മി ജേക്കബ്, പീറ്റര്‍ താനോലി, ജോയ്ന്റ് ട്രഷറര്‍ സാജു ജോര്‍ജ് അടക്കമുള്ളവര്‍ മീറ്റിംഗില്‍ പങ്കെടുക്കുകയും നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സിബി (07563544588) ജിന്റോ (07868173401) കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ വൈസ് പ്രസിഡന്‍ന് വിന്‍സി (0759395 3326) മായി ബന്ധപ്പെടുക. സ്ഥലത്തിന്റെ വിലാസം High St, Pennsett Community Centre, Brierley Hill, DY5 4JQ

 
Other News in this category

 
 




 
Close Window