Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.2286 INR  1 EURO=107.3768 INR
ukmalayalampathram.com
Thu 02nd Apr 2026
അസോസിയേഷന്‍
  24-05-2025
ബോണ്‍മൗത്ത് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബോണ്‍മൗത്ത് മലയാളി അസോസിയേഷന്‍ (BMA), ബോണ്‍മൗത്തിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ശക്തമായ സാംസ്‌കാരിക സംഘടന, 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനുശേഷം ഈ പ്രഖ്യാപനം ഔദ്യോഗികമായി നടന്നു. വലിയൊരു അംഗസാന്നിദ്ധ്യവും ആവേശപരമായ പങ്കാളിത്തവുമാണ് യോഗത്തെ സാക്ഷിയാക്കിയത്. പ്രസിഡന്റായി അനീഷ് ജോസിനെ തെരഞ്ഞെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വം സംഘടനയ്ക്ക് പുതിയ ഉയരങ്ങളിലേക്ക് മുന്നേറാന്‍ സഹായകമാകുമെന്ന് അംഗങ്ങള്‍ പ്രതീക്ഷിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ്രലവ്ലി ആലക്സിനെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.സെക്രട്ടറിയായി ബിനു ബേബിയും, ജോയിന്റ് സെക്രട്ടറിയായി റോബി ആന്റണി ഉം

 
  20-05-2025
യുക്മ കേരളപൂരം വള്ളംകളി - 2025' ടീം രജിസ്ട്രേഷന്‍ തുടങ്ങി: അവസാന തീയതി ജൂണ്‍ ഏഴ്

യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 'കേരളാ പൂരം 2025' നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇന്ന് (20/05/2025) മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ്‍ 7 ശനിയാഴ്ച ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി 'യുക്മ കേരളപൂരം - 2025' വിജയത്തിലെത്തിക്കുവാനുള്ള മുന്നൊരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ 'കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍' എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പില്‍ ആദ്യമായി

 
  19-05-2025
ഗ്ലാസ്ഗോ മലയാളി അസോസിയേഷന്‍ രൂപീകൃതമായി: പ്രസിഡന്റ് -സോജന്‍ സെബാസ്റ്റ്യന്‍ കാക്കല്ലില്‍, സെക്രട്ടറി - അതുല്‍ തോമസ്, ട്രഷറര്‍ - ജേക്കബ് ടോം
കാലാനുസൃതമായി വര്‍ദ്ധിച്ചുവരുന്ന പുതു മലയാളി കുടിയേറ്റക്കാരെയും കൂടി ചേര്‍ത്ത് പിടിച്ച് അവരുടെ 'വൈബി' നൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയാണ് ഗ്ലാസ്ഗോ മലയാളി അസോസിയേഷന്‍. ഇപ്പോഴിതാ, 'യുണൈറ്റിങ് പീപ്പിള്‍ ആന്‍ഡ് സെലിബ്രേറ്റിങ് കള്‍ച്ചര്‍ ടുഗെതര്‍' എന്ന ആപ്ത വാക്യത്തിലടിയുറച്ച് ഗ്ലാസ്ഗോ സൗത്ത് കേന്ദ്രീകൃതമായി ഗ്ലാസ്ഗോ മലയാളി അസോസിയേഷന്‍ രൂപീകരണ കൂടിയാലോചന യോഗത്തില്‍ 75 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 150ല്‍പരം ആളുകളാണ് പങ്കെടുത്തത്. ഈ അവസരത്തില്‍ ഗ്ലാസ്ഗോ മലയാളി അസോസിയേഷന്റെ (ജിഎംഎ) അഡ്ഹോക്ക് കമ്മറ്റിക്കും രൂപം നല്‍കി. പ്രഥമ പ്രസിഡന്റായി: സോജന്‍ സെബാസ്റ്റ്യന്‍ കാക്കല്ലില്‍, വൈസ് പ്രസിഡന്റ്: ടോമി ആന്റണി, സെക്രട്ടറി: അതുല്‍ തോമസ്, ജോയിന്റ് സെക്രട്ടറി: ഷിബു ജോസഫ്, ട്രഷറര്‍: ജേക്കബ്
 
  19-05-2025
നോര്‍ത്ത് വെല്‍സ് ബാംഗോര്‍ വാര്‍ഷികാഘോഷത്തില്‍ കലാപരിപാടികളുമായി മലയാളികള്‍
നോര്‍ത്ത് വെല്‍സ് ബാംഗോര്‍ ഗര്‍ത് പീര്‍ 129ാം ആനിവേഴ്സറി കൊണ്ടാടുന്ന വേളയില്‍ ബാംഗോര്‍ മലയാളികളും. 1896 മെയ് 14 ന് തുറന്ന ഈ പിയര്‍, ബാംഗോറിലെ ഏറ്റവും പ്രിയങ്കരമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ്. ബാംഗോര്‍ മലയാളി ഫ്രണ്ട്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മലയാളികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറിയത്. രഞ്ജു ജോബിറ്റ്, സിജി ജോയ്, അലീന മേരി പ്രമോദ്, ആഷ്‌ലി പൗലോസ് എന്നിവരുടെ മാര്‍ഗം കളിയും അത് പോലെ ദര്‍ശന ദേവേന്ദ്രന്‍ നയിക്കുന്ന ലഞ്ച് ബോക്സ് മ്യൂസിക്കല്‍ ബാന്‍ഡും ആഘോഷത്തിന്റെ കൊഴുപ്പു കൂട്ടി. തങ്ങളെയും ബാങ്ങോര്‍ ഗര്‍ത് പീര്‍ 129 ആനിവേഴ്സറി ആഘോഷത്തിന്റെ ഭാഗമാകിയതിന്റെ ആഹ്ലാദത്തിലാണ് ബാംഗോര്‍ മലയാളി ഫ്രണ്ട്‌സ് ഗ്രൂപ്പ് അംഗങ്ങള്‍.
 
  19-05-2025
'റിഥം - 25' നൃത്ത സംഗീത നിശ മെയ് 31 ന് ലിവര്‍പൂളില്‍

യുകെയിലെ കലാസാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ലിവര്‍പൂളില്‍ റിഥം - 25 എന്ന പേരില്‍ നൃത്ത സംഗീത നിശ സംഘടിപ്പിക്കുന്നു. മെയ് 31 ശനിയാഴ്ചയാണ് പരിപാടി അരങ്ങേറുന്നത്. യുകെയിലെ സംഗീത വേദികളിലെ നിറസാന്നിദ്ധ്യങ്ങളും റിഥം യുകെ ഷോ ("Rhythm UK Shows") സാരഥികളുമായ രഞ്ജിത്ത് ഗണേഷ് (ലിവര്‍പൂള്‍), റോയ് മാത്യു (മാഞ്ചസ്റ്റര്‍), ഷിബു പോള്‍(മാഞ്ചസ്റ്റര്‍), ജിനിഷ് സുകുമാരന്‍ (മാഞ്ചസ്റ്റര്‍)എന്നിവരാണ് ഈ കലാസന്ധ്യയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന കലാകാരികളും കലാകാരന്മാരും ഒപ്പം അയര്‍ലന്‍ഡില്‍ നിന്നും എത്തുന്ന കലാപ്രതിഭകളും ലിവര്‍പൂളിലെ കാര്‍ഡിനന്‍ ഹെന്നന്‍ സ്കൂളിലെ വമ്പന്‍ സ്റ്റേജില്‍ തങ്ങളുടെ കലാപ്രകടനങ്ങള്‍ കാഴ്ചവയ്ക്കും. മലയാളത്തിലും ബോളിവുഡിലും

 
  14-05-2025
കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ വിഷു-ഈസ്റ്റര്‍ ആഘോഷം അതിഗംഭീരമായി.

125-ലധികം പേര്‍ പങ്കെടുത്ത ഈ പരിപാടി പാരമ്പര്യത്തിന്റെയും കഴിവുകളുടെയും ഒരു മിന്നുന്ന പ്രകടനമായിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒത്തുചേരലുകളിലൊന്നായി കൂടി പരിപാടി മാറി. രണ്ടു നാടകങ്ങള്‍, സ്ത്രീകളുടെയും പുരുഷന്മാരുടെയും നൃത്തങ്ങള്‍, തുടങ്ങിയവ ആകര്‍ഷകമായിരുന്നു. ആഘോഷങ്ങള്‍ക്ക് പൂര്‍ണതയേകുന്നതായിരുന്നു വിഭവ സമൃദ്ധമായ ഭക്ഷണവും. സ്ട്രിംഗ് ഹോപ്പറുകള്‍, സ്വാദിഷ്ടമായ മട്ടണ്‍, വെജിറ്റബിള്‍ സ്റ്റ്യൂ, സുഗന്ധമുള്ള ബിരിയാണി, ക്രിസ്പി സമോസ എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ ഭക്ഷണ വിരുന്നാണ് അതിഥികള്‍ക്ക് നല്‍കിയത്. വീട്ടില്‍ നിര്‍മ്മിച്ച രുചികരമായ കാരമല്‍ പുഡ്ഡിംഗും വിളമ്പി. അത് വീടിന്റെ യഥാര്‍ത്ഥ രുചി സമ്മാനിക്കുകയും ഒരുമയുടെ ഹൃദയസ്പര്‍ശിയായ ഒരുമയുടെ ബോധം

 
  14-05-2025
ഡെറം മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ വിഷു ഈദ് ( EVE 2025 ) ആഘോഷിച്ചു.

വൈകിട്ട് നാലു മണിക്ക് തുടങ്ങിയ പരിപാടികള്‍ രാത്രി 10:30 വരെ നീണ്ടു. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ വേദിയില്‍ വച്ച് നടന്ന ഹൃദ്യമായ ചടങ്ങില്‍ വച്ച് അസോസിയേഷന്റെ നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്തു. വര്‍ണ്ണപൊലിമ വാരി വിതറിയ കലാപരിപാടികള്‍ ഏവരും ആസ്വദിച്ചു. തിരുവിതാംകൂര്‍ രാജാവായ ശ്രീചിത്തിര തിരുന്നാള്‍ രാജാവിന്റെ കാലത്തു നടന്ന സംഭവകഥ 'സുന്ദരി ചെല്ലമ്മ' എന്ന നാടകമായി അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി. അതിരുചികരമായ ബുഫേ ഭക്ഷണത്തിനു ശേഷം ആവേശകരമായ ഡിജെയും കഴിഞ്ഞു ഏവരും സന്തോഷത്തോടു കൂടി പിരിഞ്ഞു.

 
  05-05-2025
മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം സമ്മര്‍ ഫെസ്റ്റ് നടത്തി. ഏപ്രില്‍ 25ന് ആന്‍ട്രിം സെന്റ് ജോസഫ്‌സ് ഹാളിലാണ് വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ പ്രോഗ്രാം നടന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഏറ്റവും പുരാതനമായ മലയാളി സംഘടനയാണ് മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം. പ്രസിഡന്റ് ഷിജോ ജെയിംസിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ആഷ്‌നാ ശ്രീജിത്ത് സ്വാഗതവും ഹരീഷ് നായര്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ സനു ജോണ്‍ കഴിഞ്ഞ വര്‍ഷക്കാലത്തെ കണക്കുകളും അവതരിപ്പിച്ചു, സ്മിഷാ പോള്‍ നന്ദിയും പറഞ്ഞു. മീറ്റിംഗിനു ശേഷം 2025 - 26 ലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജോജിന്‍ ജോര്‍ജ് പ്രസിഡണ്ടായി വരികയും ഷിജോ മോന്‍ സെക്രട്ടറിയും മജോ മാത്യു ട്രഷററുമായുള്ള 13

 
[7][8][9][10][11]
 
-->




 
Close Window