Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Nov 2026
 
 
Teens Corner
  Add your Comment comment
കാമുകിയും കാമുകനും വേണ്ട: ഒറ്റയ്ക്കാണോ നിങ്ങള്‍? ഫ്രീ ഡിന്നര്‍ ഡേറ്റ് ഒരുക്കുന്നു ഫിന്‍ലാന്‍ഡ്: അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കണം
Text By: UK Malayalam Pathram
ഫിന്‍ലന്‍ഡിലെ ടൂറിസം ബോര്‍ഡ് സിംഗിള്‍സിന് പ്രണയം കണ്ടെത്താന്‍ ഒരു സൗജന്യ ഡിന്നര്‍ ഡേറ്റ് ഒരുക്കിയിരിക്കുന്നു . 'ഫിന്നിഷ് ഡിന്നര്‍ ഡേറ്റ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ഫിന്‍ലന്‍ഡിന്റെ ഭക്ഷണസംസ്‌കാരം അടുത്തറിയാനും മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഒപ്പം പ്രണയം കണ്ടെത്താനും അവസരമൊരുങ്ങും.

തിരഞ്ഞെടുക്കപ്പെടുന്ന 16 പേര്‍ക്കാണ് യാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. വിമാനടിക്കറ്റ്, താമസം, ഭക്ഷണം, യാത്രയ്ക്കിടയിലെ വിനോദപരിപാടികള്‍ എന്നിവയെല്ലാം സൗജന്യമായിരിക്കും. 2027 ഫെബ്രുവരി 9-19 തീയതികള്‍ക്കിടയിലുള്ള നാലുദിവസമായിരിക്കും യാത്ര.

ഫിന്‍ലന്‍ഡിലെ തനത് രുചികള്‍ ആസ്വദിക്കുന്നതിനും പ്രദേശവാസികളുമായി അടുത്തിടപഴകുന്നതിനും പദ്ധതിയിലൂടെ അവസരമൊരുങ്ങും. 16 അവിവാഹിതരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചുവിട്ടാണ് ഈ പരിപാടി നടത്തുന്നത്. എട്ട് പേര്‍ ഹെല്‍സിങ്കി അനുഭവത്തിന്റെ ഭാഗമാകുമ്പോള്‍ എട്ട് പേര്‍ ടാമ്പെരെയിലേക്ക് പോകും. ഇതിലൂടെ നോര്‍ഡിക് രാജ്യത്തിന്റെ വ്യത്യസ്തമായ ജീവിതരീതികളും സംസ്‌കാരവും അടുത്തറിയാന്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കും.

ബാള്‍ട്ടിക് കടലിന്റെ തീരവുമായി സംഗമിക്കുന്ന, നോര്‍ഡിക് ശൈലിയിലുള്ള മികച്ച ശൈത്യകാല അനുഭവം ഹെല്‍സിങ്കി പ്രദാനം ചെയ്യുന്നു. നഗരത്തിലെ സവിശേഷമായ വാസ്തുവിദ്യ, ഡിസൈന്‍ ബോട്ടിക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിവ കാണാനും ഔട്ട്‌ഡോര്‍ ഐസ് സ്‌കേറ്റിംഗ് ആസ്വദിക്കാനും, നദീതീരത്തുകൂടി മനോഹരമായ നടത്തം ആസ്വദിക്കാനും സന്ദര്‍ശകര്‍ക്ക് കഴിയും.

യാത്രക്കാര്‍ക്കായി തയ്യാറാക്കിയ പ്രത്യേക മെനുവിലൂടെ ഫിന്നിഷ് ഭക്ഷണ സംസ്‌കാരം അടുത്തറിയാനും രുചിച്ചറിയാനും അവസരമുണ്ടാകും. പ്രാദേശികമായി ലഭിക്കുന്ന ചേരുവകള്‍ക്കും സീസണല്‍ ഉല്‍പ്പന്നങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഫിന്നിഷ് വിഭവങ്ങള്‍ ഒരുക്കുന്നത്. മീന്‍, വേട്ടയിറച്ചി, ബെറികള്‍, കൂണ്‍ എന്നിവ രാജ്യത്തിന്റെ ഭക്ഷണ പാരമ്പര്യങ്ങളില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്ന ചേരുവകളാണ്.

ഫിന്‍ലന്‍ഡില്‍ താമസിക്കുന്നവര്‍ ഒഴികെ 18 വയസ്സിന് മുകളിലുള്ള ലോകത്തിലെ ഏത് രാജ്യത്തുള്ളവര്‍ക്കും ഈ അവസരത്തിനായി അപേക്ഷിക്കാം. ഇതിനായി 'ഒരു ഡിന്നര്‍ ഡേറ്റില്‍ നിങ്ങളുടെ പങ്കാളിക്ക് ഏത് വിഭവമാണ് വിളമ്പുക? എന്തുകൊണ്ട്?' എന്ന ചോദ്യത്തിന് മറുപടിയായി ഇംഗ്ലീഷില്‍ ഒരു ഹ്രസ്വ വീഡിയോ തയ്യാറാക്കണം. ഇന്‍സ്റ്റാഗ്രാം, ടിക് ടോക് അല്ലെങ്കില്‍ യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

വീഡിയോ പങ്കുവെക്കുമ്പോള്‍ #FinnishDinnerDate എന്ന ഹാഷ്ടാഗ് ഉള്‍പ്പെടുത്തുകയും വിസിറ്റ് ഫിന്‍ലന്‍ഡിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജ് ടാഗ് ചെയ്യുകയും വേണം. തുടര്‍ന്ന് FinnishDinnerDate.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് വീഡിയോയുടെ ലിങ്ക് സമര്‍പ്പിക്കണം. നവംബര്‍ 10 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. തിരഞ്ഞെടുക്കപ്പെടുന്ന 16 പേരുടെ വിവരങ്ങള്‍ ഡിസംബര്‍ ഒന്നിന് വിസിറ്റ് ഫിന്‍ലന്‍ഡിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രഖ്യാപിക്കും. 2027 ഫെബ്രുവരി 9 മുതല്‍ 19 വരെയുള്ള കാലയളവിലായിരിക്കും സന്ദര്‍ശനം.
 
Other News in this category

 
 




 
Close Window