|
|
|
|
|
| യുകെകെസിഎ ബര്‍മിംഗ്ഹാമിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്റര്‍ നവീകരണം നടത്തി തുറന്നു |
യുകെകെസിഎയെ (യുണൈറ്റഡ് കിങ്ഡം ക്നാനായ കത്തോലിക്കാ അസോസിയേഷന്‍) സംബന്ധിച്ചു കഴിഞ്ഞ ശനിയാഴ്ച ഒരു അഭിമാന ദിവസമായിരുന്നു. കാലങ്ങളായി പ്രവര്‍ത്തന രഹിതമായിരുന്ന ബര്‍മിംഗ്ഹാമിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്റര്‍ അന്നേ ദിവസം പുനരുദ്ധീകരിച്ചു പൊതുസമൂഹത്തിനു വേണ്ടി തുറന്നുകൊടുത്തു. സിബി കണ്ടത്തില്‍ നേതൃത്വം കൊടുക്കുന്ന യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റിക്ക് ഇതൊരു അഭിമാനനിമിഷവും ചരിത്രത്തിലെ അടയാളപ്പെടുത്തലുമാണ്. ആറു ലക്ഷം പൗണ്ട് മുടക്കി പുനരുദ്ധികരിച്ച കമ്മ്യൂണിറ്റി സെന്ററിന്റെ വെഞ്ചിരിക്കല്‍ ചടങ്ങ് ഫാദര്‍. സുനി പടിഞ്ഞാറേക്കര രാവിലെ നിര്‍വഹിച്ചു. യുകെകെസിഎ പ്രസിഡന്റ് സിബി കണ്ടത്തില്‍ നാടമുറിച്ചു സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളോടൊപ്പം ഹാളില്‍ പ്രവേശിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് |
|
|
|
|
|
|
|
|
| യുകെയിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍. |
യുകെയില്‍ സ്ഥിര താമസമാക്കിയവരും ജോലി ചെയ്യുന്നവരും പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം. ചാലക്കുടിയുടെ ആരവങ്ങള്‍ ഉയര്‍ത്തികൊണ്ട് യുകെയിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍. ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, ചാലക്കുടിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ നിന്നും യുകെയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള മലയാളികള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ചെസ്റെര്‍ട്ടന്‍ ഹാളില്‍ ആരവം 2025 എന്ന പേരില്‍ ഈമാസം 29ന് ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ ഒത്തു ചേരുന്നു. ചാലക്കുടി എന്ന നാടിനെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ |
|
|
|
|
|
|
|
|
| 'സേവനം യു കെ'യുടെ വെയില്‍സ് യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു |
|
ശ്രീനാരായണ ഗുരുദര്‍ശനത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'സേവനം യു കെ'യുടെ വെയില്‍സ് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ഉത്സാഹപൂര്‍ണ്ണമായി ന്യൂപോര്‍ട്ടില്‍ വച്ച് നടന്നു. സംഘടനയുടെ പ്രാദേശിക പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഗുണപരമായി വ്യാപിപ്പിക്കുന്നതിനു വേണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യുകെയിലുടനീളമുള്ള ഗുരു വിശ്വാസികളില്‍ സേവനം യുകെ എന്ന പ്രസ്ഥാനം ഉണര്‍വ് സൃഷ്ടിച്ചുവെന്നത് പൊതുയോഗത്തിന്റെ മുഖ്യ സന്ദേശമായി ഉയര്‍ന്നു.
ആത്മീയതയും ഐക്യതയും ഒരുമിച്ച വാര്‍ഷിക പൊതുയോഗത്തില്‍ യൂണിറ്റിന്റെ രക്ഷാധികാരി ബിനു ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരുവിന്റെ അധ്യാത്മികവും സാമൂഹികവുമായ ദര്‍ശനം പുത്തന്‍ തലമുറയിലേക്കും ജനങ്ങളിലേക്കും എത്തിക്കേണ്ടത് |
|
|
|
|
|
|
|
|
| യുകെയിലെ കാഞ്ഞിരപ്പള്ളിക്കാരുടെ അഞ്ചാമത് സംഗമം കവട്രിയില്‍; കുടുംബസംഗമം 21ന് |
|
കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമായ കാഞ്ഞിരപ്പള്ളി നിവാസികള്‍ യുകെയില്‍ ഒരുമിച്ച് കൂടാനൊരുങ്ങുകയാണ്.കാഞ്ഞിരപ്പള്ളി താലൂക്കിലെയും(മുണ്ടക്കയം കൂട്ടിക്കല്‍ കോരുത്തോട് എലിക്കുളം ഇളംകുളം കൂരാലി പൊന്‍കുന്നം കൊടുങ്ങൂര്‍ മണിമല ചേറക്കടവ് കരിക്കാട്ടൂര്‍ ചേനപ്പാടി മുക്കൂട്ടുതറ ചെമ്മലമറ്റം, പിണാക്കിനാട് കപ്പാട് എരുമേലി ) മുതലായ സ്ഥലങ്ങളില്‍ താമസിക്കുന്ന യുകെ നിവാസികളും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജില്‍ പഠിച്ചവരും ആണ് ഈ സംഗമത്തില്‍ പങ്കാളികളാകുന്നത്.
നാടിന്റെ ഓര്‍മപുതുക്കലും സൗഹൃദം പുതുക്കലും കുടുംബസംഗമവും ഒക്കെയായി കാഞ്ഞിരപ്പള്ളിക്കാര്‍ അഞ്ചാം വട്ടം കവന്‍ട്രിയിലാണ് ഒത്തുകൂടുക.ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാവിലെ 10:00 മുതല്‍ വൈകുന്നെരം 5:00 |
|
|
|
|
|
|
|
|
| യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ജൂണ്‍ 21 തീയതി ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സ്പോര്‍ട്സ് പാര്‍ക്കില്‍ |
നിങ്ങള്‍ 50 വയസു കഴിഞ്ഞതാണോ?ഇനിയും നിങ്ങള്‍ക്ക് ചെറുപ്പക്കാരനെ പോലെ ഓടാം, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ നിങ്ങള്‍ക്കും ഓടാന്‍ അവസരം യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി അമ്പതു കഴിഞ്ഞവര്‍ക്കുള്ള ഓട്ട മത്സരം സംഘടിപ്പിക്കുന്നു. 50 വയസ്സ് കഴിഞ്ഞ പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കും യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയില്‍ 100X4 മീറ്റര്‍ റിലേയില്‍ പങ്കെടുക്കാന്‍ അവസരം ഒരുങ്ങുന്നു. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായികമേള ജൂണ്‍ 21 തീയതി ലിവര്‍പൂളിലെ ലിതെര്‍ലാന്‍ഡ് സ്പോര്‍ട്സ് പാര്‍ക്കില്‍ (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) വച്ച് നടത്തപ്പെടുന്നു. കൂടാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ |
|
|
|
|
|
|
|
|
| ന്യൂകാസില്‍ അത്‌ലറ്റിക് ക്ലബ് സംഘടിപ്പിക്കുന്ന ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 19 ന് |
അത്‌ലറ്റിക് ക്ലബ് ന്യൂകാസില്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ന്യൂകാസിലിലെ നോര്‍ത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ സ്പോര്‍ട്സ് സെന്ററില്‍ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. യുകെയിലെ 11 മലയാളി ടീമുകള്‍ പങ്കെടുക്കുന്നു, ദുബായില്‍ നിന്നുമുള്ള ഒരു ടീമും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് 651 പൗണ്ട്, രണ്ടാം സമ്മാനര്‍ഹര്‍ക്ക് 351 പൗണ്ട്, മൂന്നാം സ്ഥാനക്കാര്‍ക്ക് 201 പൗണ്ട്, നാലാം സ്ഥാനം നേടുന്ന ടീമിന് 101 പൗണ്ട് എന്നിങ്ങനെ ട്രോഫിയോടൊപ്പം സമ്മാനം ലഭിക്കും. കേരള വോളിബോളിലെ കൊമ്പന്‍മാര്‍ മാറ്റുരക്കുന്ന ഈ കായിക മാമാങ്കത്തിലേക്കു ഏവര്‍ക്കും സ്വാഗതം. ഞങ്ങളുടെ പ്രധാന സ്പോണ്‍സറായ ഐഡിയലിസ്റ്റിക് ഫിനാന്‍ഷ്യല്‍ സര്‍വീസസും |
|
|
|
|
|
|
|
|
| യുകെയിലെ ആദ്യകാല ശ്രീ നാരായണാ കൂട്ടായ്മയായ ചെമ്പഴന്തി യുകെയുടെ 11ാം വാര്‍ഷികം അതിഗംഭീരമായി. |
വിവിധ കലാ കായിക പരിപാടികള്‍ സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ തലത്തില്‍ ഉള്ള ആളുകളെ പങ്കെടുപ്പിച്ചു നടന്ന പൊതു യോഗത്തില്‍ ബൈജു വൈക്കം അധ്യക്ഷത വഹിച്ചു. സുവര്‍ണന്‍ പത്ഭനാഭന്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന കലാപരിപാടികളും സമൂഹസദ്യത്തെയും വളരെ അധികം ആസ്വാദകരും ആയിരുന്നു. പരിപാടികളുടെ കോഓര്‍ഡിനേഷന്‍ ലൈജു രാഘവനും മിനി ലൈജുവും കൃത്യതയോടെ നിര്‍വ്വഹിച്ചപ്പോള്‍ പരിപാടി വന്‍ വിജയമായതായി സംഘടകര്‍ അറിയിച്ചു. |
|
|
|
|
|
|
|
|
| ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം. |
കഴിഞ്ഞ ഒരു വര്‍ഷമായി ഹവര്‍ഹില്‍ പ്രദേശത്ത് മലയാളി സമൂഹത്തിന്റെ ഇടയില്‍ പ്രവര്‍ത്തിച്ച് കൊണ്ട് ഇരുന്ന ഹാവര്‍ഹില്‍ കള്‍ച്ചര്‍ കമ്മൂണിറ്റി അസോസിയേഷനായി രൂപം കൊണ്ട് 2025-2026 വര്‍ഷത്തെ നവനേതൃത്വത്തെ പ്രഖ്യാപിച്ചു പ്രസിഡന്റായി ശ്രീ.അല്‍ഫോണ്‍സോ സെബാസ്റ്റ്യനെയും, ജനറല്‍ സെക്രട്ടറിയായി ശ്രീ. ജേക്കബ് വര്‍ഗീസിനെയും കൂടാതെ ആറു പേര്‍ അടങ്ങുന്ന പേരടങ്ങുന്ന ഒരു പുതിയ നേതൃനിരയെ കൂടുതല്‍ പ്രവര്‍ത്തനമികവിനായി തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ ട്രഷറര്‍ : അനീഷ് ജേക്കബ് ജോയിന്റ് സെക്രട്ടറി : ശിനിമോള്‍ ശശി ജോയിന്റ് ട്രഷറാര്‍ : ജോസ് മോന്‍ ബേബി,സന്ധ്യ ജോസഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (PRO): ജെറീന ജോസ്, ഷിജോ ജോസഫ്
(News by: Arun Varghese ) |
|
|
|
|
|
| |