Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.4498 INR  1 EURO=112.2334 INR
ukmalayalampathram.com
Wed 13th May 2026
അസോസിയേഷന്‍
  05-05-2025
മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം സമ്മര്‍ ഫെസ്റ്റ് നടത്തി. ഏപ്രില്‍ 25ന് ആന്‍ട്രിം സെന്റ് ജോസഫ്‌സ് ഹാളിലാണ് വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ പ്രോഗ്രാം നടന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഏറ്റവും പുരാതനമായ മലയാളി സംഘടനയാണ് മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം. പ്രസിഡന്റ് ഷിജോ ജെയിംസിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ആഷ്‌നാ ശ്രീജിത്ത് സ്വാഗതവും ഹരീഷ് നായര്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ സനു ജോണ്‍ കഴിഞ്ഞ വര്‍ഷക്കാലത്തെ കണക്കുകളും അവതരിപ്പിച്ചു, സ്മിഷാ പോള്‍ നന്ദിയും പറഞ്ഞു. മീറ്റിംഗിനു ശേഷം 2025 - 26 ലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജോജിന്‍ ജോര്‍ജ് പ്രസിഡണ്ടായി വരികയും ഷിജോ മോന്‍ സെക്രട്ടറിയും മജോ മാത്യു ട്രഷററുമായുള്ള 13

 
  05-05-2025
സോണിയ ലൂബി യുക്മ നഴ്സസ് ഫോറത്തിന്റെ നഴ്സിംഗ് പ്രൊഫഷണല്‍ & ട്രെയിനിംഗ് ലീഡായി നിയമിതയായി
യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണല്‍ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിര്‍വ്വാഹക സമിതി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു.

യുക്മ നഴ്സസ് ഫോറത്തിന്റെ ആരംഭം മുതല്‍ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എന്‍.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതല്‍ നടത്തി വരുന്ന ഓണ്‍ലൈന്‍ ട്രെയിനിംഗ്കളിലും സ്ഥിരമായി സെഷനുകള്‍ ചെയ്ത് വരുന്നു. യു കെ നഴ്സിംഗ് രംഗത്തെ വിവിധ വിഷയങ്ങളെ അധികരിച്ച് തികച്ചും ആധികാരികമായും വളരെ ഭംഗിയായും ട്രെയിനിംഗ് നല്‍കുന്ന സോണിയ യുകെയിലെ മലയാളി നഴ്സിംഗ് സമൂഹത്തിന് ചിരപരിചിതയാണ്.

യു എന്‍ എഫ് 2024 മെയ് 11 ന് നോട്ടിംഗ്ഹാമില്‍ വെച്ച് നടത്തിയ നഴ്സസ് ഡേ
 
  28-04-2025
ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷം പാപ്വേര്‍ത്ത് വില്ലേജ് ഹാളില്‍
യുകെ മലയാളികളുടെ ഇടയില്‍ പ്രമുഖ സ്ഥാനം നേടിയ ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷം മെയ് മൂന്നിന് ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ പാപ്വേര്‍ത്ത് വില്ലേജ് ഹാളില്‍ വച്ച് നടക്കും. വിഷു കണി കാണലോടുകൂടി ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ കുട്ടികള്‍ക്കായി വിഷു കൈനീട്ടവും ഗുരു കൃതി ആലാപനവും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന്, യുകെയുടെ വിവിധ ഭാഗത്ത് നിന്നും എത്തിച്ചേരുന്ന ശ്രീനാരായണീയ ഭക്തരും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.


വിഭവ സമൃദ്ധമായ വിഷു സദ്യയും സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം യുകെയിലെ പ്രമുഖ ഗായകര്‍ അവതരിപ്പിക്കന്ന ഗാനാസംഗമവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍
 
  28-04-2025
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളി അസോസിയേഷന്‍ ഓഫ് ആന്‍ട്രിം സമ്മര്‍ ഫെസ്റ്റ് നടത്തി
പ്രസിഡന്റ് ഷിജോ ജെയിംസിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ അഷ്‌നാ ശ്രീജിത്ത് സ്വാഗതവും ഹരീഷ് നാരായണന്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു, ട്രഷറര്‍ സനു ജോണ്‍ കഴിഞ്ഞ വര്‍ഷക്കാലത്തെ കണക്കുകളും അവതരിപ്പിച്ചു. സ്മിഷാ പോള്‍ നന്ദിയും പറഞ്ഞു.

മീറ്റിംഗിനു ശേഷം 2025-26 ലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ജോജിന്‍ ജോര്‍ജ് പ്രസിഡണ്ടായി വരികയും ഷിജോ മോന്‍ സെക്രട്ടറിയായി, മജോ മാത്യു ട്രഷറുമായുള്ള 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

കുട്ടികള്‍ക്കായുള്ള ഫേസ് പെയിന്റിംഗ്, മാജിക് ഷോ, കെ നോര്‍ത്ത് ബാന്‍ഡ് നടത്തിയ അടിപൊളി പെര്‍ഫോമന്‍സ് പ്രായഭേദമന്യേ എല്ലാവരെയും സന്തോഷിപ്പിക്കുന്നതായിരുന്നു. സ്റ്റാര്‍ട്ടറിനും, ഡിന്നറിനും ശേഷം എംഎംഎയുടെ മെമ്പേഴ്സ്
 
  20-04-2025
യുക്മ പുതിയ അംഗത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു; 2025 ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ അപേക്ഷ നല്‍കാം

ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷന്‍) പുതിയ അംഗത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. 2025 ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ 5 ശനിയാഴ്ച വാല്‍സാളില്‍ വെച്ച് ചേര്‍ന്ന യുക്മ ദേശീയ നിര്‍വാഹക സമിതി യോഗമാണ് പുതിയ അംഗത്വ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്. പ്രവര്‍ത്തന മികവിന്റെ വിജയകരമായ പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പ്രയാണം തുടരുന്ന യുക്മ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളുമായി പ്രവാസി മലയാളി

 
  18-04-2025
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുകതമായി നടത്തിയ വിഷു ആഘോഷം വര്‍ണ്ണാഭമായി.

കെന്റിലെ റോചെസ്റ്റര്‍ എന്ന സ്ഥലത്തുള്ള അമ്പലത്തില്‍ വച്ചാണ് വിഷു ആഘോഷിച്ചത്. വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ എന്നിവ വിഷു ആഘോഷങ്ങള്‍ക്ക് പകിട്ടേകി. ക്ഷേത്രം പൂജാരി വിഷ്ണു രവി, വാണി സിബികുമാര്‍, സിന്ധു രാജേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കെന്റ് ഹിന്ദു സമാജം കൂട്ടായ്മയിലെ കുടുംബങ്ങള്‍ അവരവരുടെ വീടുകളില്‍ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന സദ്യ വട്ടങ്ങള്‍ ആഘോഷത്തിന് മാറ്റു കൂട്ടി. വിഷു ആഘോഷങ്ങള്‍ക്ക് ശേഷം എല്ലാ മാസവും നടത്തി വരാറുള്ള അയ്യപ്പ പൂജയും നടത്തപ്പെട്ടു ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിഷു ആഘോഷങ്ങളില്‍ പങ്കെടുത്തു

 
  08-04-2025
വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ വാര്‍ഷിക യോഗം സ്‌കൗട്ട് ഹാളില്‍ സംഘടിപ്പിച്ചു. വാം പ്രസിഡന്റ് ടിസി ഷാജി എല്ലാ അംഗങ്ങളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. സെക്രട്ടറി ഷൈനി തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിഷ ടോണി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിജി ബിജി അവതാരകയായി. ജോയിന്റ് സെക്രട്ടറി പോള്‍ മാവേലി നന്ദി പറഞ്ഞു. ഇതുകൂടാതെ വാമിന്റെ പുതിയ നേതൃത്വത്തേയും തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അംഗങ്ങള്‍: പ്രസിഡന്റ്: അനീഷ് മാത്യു, വൈസ് പ്രസിഡന്റ്: മെലഡി പൊട്ടാര്‍, സെക്രട്ടറി: രവി കുറുപ്പ്, ജോയിന്റ് സെക്രട്ടറി: സുജ ജോര്‍ജ്, ട്രഷറര്‍: ഡാന്‍ ഡാനിയേല്‍, ജോയിന്റ് ട്രഷറര്‍: ഷാജി ജോസഫ്, പിആര്‍ഒ: ജോണ്‍സ് മാമ്മന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാര്‍:

 
  08-04-2025
ഇടുക്കി ജില്ലാ സംഗമത്തിന്റെ പതിനൊന്നാമത് കൂട്ടായ്മ ബര്‍മിങാമിനു സമീപത്തുള്ള ബ്രയലി ഹില്ലില്‍

പ്രവാസി സംഗമങ്ങളില്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൂട്ടായ്മായ ഇടുക്കി ജില്ലാ സംഗമത്തിന്റെ പതിനൊന്നാമത് കൂട്ടായ്മ ജൂണ്‍ 28ന് ശനിയാഴ്ച ബര്‍മിങാമിന് അടുത്തുള്ള ബ്രയലി ഹില്ലില്‍ നടക്കുന്നതാണ്. കുന്നും മലയും താഴ്വാരവും സമതലവും അണകെട്ടുകളും അടങ്ങുന്ന ലോറേഞ്ചും ഹൈറേഞ്ചും കൂടി ചേരുന്ന ഇടുക്കി എന്ന സുന്ദര നാട്ടില്‍ നിന്നും ഇംഗ്ലണ്ടില്‍ എത്തി ചേര്‍ന്ന മലയാളികളുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഒത്തു ചേരല്‍ ഇത്തവണ ഏറ്റവും മനോഹരമായി നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി പ്രസിഡന്റ് സിബി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഐജെസ് കമ്മറ്റിയുടെ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് കൂട്ടായ്മയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തത്. ഇംഗ്ലണ്ടിലെ നാനാഭാഗത്തുള്ള

 
[9][10][11][12][13]
 
-->




 
Close Window