Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Nov 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ട്രെയിനില്‍ നിന്ന് ഇറങ്ങിയിട്ടും യുവതിയെ പിന്തുടര്‍ന്നു: പ്ലാറ്റ്‌ഫോമിലും ആക്രമണം നടത്തിയ വിജീഷിനെ നാട്ടുകാര്‍ തടഞ്ഞു
Text By: UK Malayalam Pathram
ഓടിക്കൊണ്ടിരുന്ന ട്രെയിനിലും തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലും വെച്ച് തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ആക്രമണത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ പങ്കുവെച്ച് യുവതി. 'ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍ ആയിരുന്നെങ്കില്‍ അയാള്‍ എന്നെ വലിച്ചു പുറത്തേക്ക് എറിഞ്ഞേനെ. മറ്റൊരു സൗമ്യയായി ഞാന്‍ മാറിയേനെ. രാത്രിയോ അല്ലെങ്കില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനോ ആയിരുന്നെങ്കില്‍ എന്താവും സംഭവിക്കുക?'- ആഘാതത്തില്‍ നിന്നും മുക്തയാകാതെ യുവതി ചോദിക്കുന്നു. സംഭവത്തില്‍ അക്രമിയായ ആറ്റിങ്ങല്‍ സ്വദേശി വിജേഷിനെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
നടുക്കുന്ന അനുഭവത്തെക്കുറിച്ച് യുവതി പറയുന്നത്
ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യുവതി പതിവുപോലെ മലബാര്‍ എക്സ്പ്രസില്‍ കയറിയത്. കടുത്ത തിരക്കുണ്ടായിരുന്ന ട്രെയിനില്‍ ബാഗ് മുന്നില്‍ ചേര്‍ത്തുപിടിച്ച് നില്‍ക്കവെയാണ് പിന്നില്‍ നിന്നൊരാള്‍ തുടര്‍ച്ചയായി മുഖം അമര്‍ത്തുകയും തള്ളുകയും ചെയ്തത്. തിരക്കുമൂലമാണെന്ന് കരുതിയെങ്കിലും ആവര്‍ത്തിച്ചതോടെ തിരിഞ്ഞുനോക്കിയപ്പോഴാണ് പ്രതി മോശം ഉദ്ദേശ്യത്തോടെ ആംഗ്യങ്ങള്‍ കാണിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ ഇടപെട്ട് അക്രമിയുടെ കോളറില്‍ പിടിച്ച് മാറ്റിയെങ്കിലും യാതൊരു ഭാവഭേദവുമില്ലാതെയാണ് അയാള്‍ നിന്നത്.
തുടര്‍ന്ന് പേട്ട സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിച്ച യുവതിയെ പിന്തുടര്‍ന്ന പ്രതി, പ്ലാറ്റ്ഫോമില്‍ വെച്ച് അസഭ്യം പറയുകയും മുഖത്ത് കൈ ചുരുട്ടി ശക്തമായി ഇടിക്കുകയുമായിരുന്നു. അടി കൊണ്ട് പ്ലാറ്റ്ഫോമില്‍ വീണ യുവതിയെ അയാള്‍ വീണ്ടും ചവിട്ടാന്‍ മുതിര്‍ന്നപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി തടയുകയായിരുന്നു.
 
Other News in this category

 
 




 
Close Window