|
പൂച്ചക്കാട് വീട്ടില്‍ സൂക്ഷിച്ച പിതാവിന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മകന് പരുക്ക്. 17കാരന്‍ അഫാസ് അഹമ്മദിനാണ് പരുക്കേറ്റത്. പിതാവിന്റെ പേരില്‍ ലൈസന്‍സുള്ള തോക്കാണിത്. തോക്ക് പരിശോധിക്കുമ്പോള്‍ അബദ്ധത്തില്‍ പൊട്ടിയതെന്നാണ് മൊഴി. സംഭവത്തില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തു. കട്ടിലില്‍ തലയണയ്ക്കടിയിലായിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്. ഇതെടുത്ത് പരിശോധിക്കുന്നതിനിടെയാണ് വെടിയുതിര്‍ന്നത്. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്രദ്ധമായി തോക്ക് സൂക്ഷിച്ചതിനും അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തതിനുമാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്. ബേക്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്. |