|
ഈമാസം 14ന് ഇല്‍ഫോര്‍ഡിലെ പ്രഭ ബാങ്ക്വറ്റ് ഹാളിലാണ് ഈ സംഗീത-നൃത്ത വിരുന്ന് അരങ്ങേറുന്നത്. പ്രണയിതാക്കള്‍ക്ക് മാത്രമല്ല, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ജീവിതപങ്കാളി, മക്കള്‍ തുടങ്ങി സ്നേഹിക്കുന്ന ആരുമായും ഒത്തുചേരാനും ഈ ദിനം ആഘോഷിക്കാനും അവസരമൊരുക്കുകയാണ് സംഘാടകര്‍.
പ്രശസ്ത പിന്നണി ഗായകര്‍ നയിക്കുന്ന ലൈവ് മ്യൂസിക് ഷോ, പ്രൊഫഷണല്‍ നര്‍ത്തകരുടെ നൃത്തവിരുന്ന്, അസീര്‍ നയിക്കുന്ന ഡിജെ നൈറ്റ്, സിനിമാറ്റിക് അനുഭവം പകരുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷങ്ങളാണ്. ആഘോഷങ്ങള്‍ക്കൊപ്പം രുചികരമായ ത്രീ-കോഴ്സ് ഡിന്നറും ഒരുക്കിയിട്ടുണ്ട്. പ്രണയദിനം അവിസ്മരണീയമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://tixbook.com/events/pranayanila എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. |