Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
UK Special
  05-03-2026
തമിഴ്നാട്ടിലെ ക്ഷേത്രത്തിലേക്ക് തിരികെ; ആഷ്‌മോളിയന്‍ മ്യൂസിയം തിരുമങ്കൈ ആള്‍വാറിന്റെ വെങ്കല പ്രതിമ ഇന്ത്യയ്ക്ക് കൈമാറി

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ആഷ്‌മോളിയന്‍ മ്യൂസിയം പതിനാറാം നൂറ്റാണ്ടിലെ വിശുദ്ധ തിരുമങ്കൈ ആള്‍വാറിന്റെ വെങ്കല പ്രതിമ ഇന്ത്യയ്ക്ക് തിരികെ നല്‍കി. തമിഴ്നാട്ടിലെ തടിക്കൊമ്പുവിലെ ശ്രീ സൗന്ദരരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്നാണ് പ്രതിമയുടെ ഉത്ഭവമെന്ന് സ്ഥിരീകരിക്കപ്പെട്ടത്.

1967-ല്‍ സോത്ത്ബീസ് ലേലത്തിലൂടെ മ്യൂസിയം സ്വന്തമാക്കിയ പ്രതിമയുടെ യഥാര്‍ത്ഥ ഉറവിടം 2019-ല്‍ ഒരു ഗവേഷകന്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സ്ഥിരീകരണത്തോടെ ഇന്ത്യാ ഹൗസില്‍ നടന്ന ഔപചാരിക ചടങ്ങില്‍ പ്രതിമ കൈമാറി.

'ഇത് മ്യൂസിയത്തിന് വളരെ പ്രധാനപ്പെട്ട നിമിഷമാണ്.

Full Story
  05-03-2026
ഗ്രോസറി ഇന്‍ഫ്ളേഷന്‍ കുതിച്ചുയര്‍ന്നു; യുദ്ധഭീഷണി പലിശ നിരക്ക് കുറയാനുള്ള സാധ്യത മങ്ങി

രാജ്യത്തെ കുടുംബങ്ങള്‍ക്ക് ജീവിതച്ചെലവ് പ്രതിസന്ധി കൂടുതല്‍ കടുപ്പിക്കുന്ന തരത്തിലാണ് കഴിഞ്ഞ മാസം ഗ്രോസറി ഇന്‍ഫ്ളേഷന്‍ കുതിച്ചുയര്‍ന്നത്. ഫെബ്രുവരി 22 വരെ നാല് ആഴ്ചകളില്‍ ഗ്രോസറി വിലവര്‍ദ്ധനവ് 4.3 ശതമാനമായി ഉയര്‍ന്നു. ജനുവരിയില്‍ 4 ശതമാനത്തിലേക്ക് താഴ്ന്ന ശേഷമാണ് തിരിച്ചുകയറ്റം ഉണ്ടായത്.

ഇറാനെതിരെ ഇസ്രയേലും അമേരിക്കയും യുദ്ധം ആരംഭിക്കുന്നതിന് മുന്‍പാണ് വിലവര്‍ദ്ധനവ് ഉണ്ടായത് എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ടുപോകുമെന്ന ഭയപ്പാടും വളരുകയാണ്. എണ്ണയും ഗ്യാസും വിതരണത്തെ ബാധിക്കുമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഫിലിപ്പ് ലെയിന്‍ മുന്നറിയിപ്പ് നല്‍കി. ഇത്

Full Story
  04-03-2026
ബ്രിട്ടനിലെ പുതിയ സര്‍വ്വേ: ഗ്രീന്‍സ് മുന്നേറ്റം, ലേബര്‍ പിന്നോട്ട്

ബ്രിട്ടനിലെ പുതിയ അഭിപ്രായ സര്‍വ്വേ രാഷ്ട്രീയ ചിന്താഗതിയില്‍ ജനങ്ങളുടെ വലിയ മാറ്റം സൂചിപ്പിക്കുന്നു. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയെ പിന്തള്ളി ഗ്രീന്‍സ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഇതോടൊപ്പം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ ജനപ്രീതിയും വീണ്ടും ഇടിഞ്ഞതായി സര്‍വ്വേ വ്യക്തമാക്കുന്നു.

കഴിഞ്ഞാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം ഗ്രീന്‍സിന്റെ മുന്നേറ്റത്തിന് ഊര്‍ജം നല്‍കിയതായി വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിയുടെ പുതിയ പ്രചാരണം ഗണ്യമായ നേട്ടം കൈവരിക്കാന്‍ കാരണമായതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഏറ്റവും പുതിയ സര്‍വ്വേ പ്രകാരം റിഫോം യുകെ 23

Full Story
  04-03-2026
ഗര്‍ഭിണിയായ യുവതിക്ക് അന്യായ പിരിച്ചുവിടല്‍: 70,000 പൗണ്ട് നഷ്ടപരിഹാരം

ഗര്‍ഭിണിയായിരുന്ന വേളയില്‍ അസ്വസ്ഥതകള്‍ മൂലം വര്‍ക്ക് ഫ്രം ഹോം സൗകര്യം ഉപയോഗിച്ചതിന് ശേഷം ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ എംപ്ലോയ്മെന്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. വീഡിയോ എഡിറ്റര്‍ കൈല ഫാര്‍മറിന് 70,000 പൗണ്ട് നഷ്ടപരിഹാരമാണ് വിധിച്ചത്.

ഓക്സ്ഫോര്‍ഡിലെ ഫ്രഷ് കട്ട് വീഡിയോ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കൈല, ഗര്‍ഭകാലത്ത് ഛര്‍ദ്ദിയും അസ്വസ്ഥതകളും കാരണം ഓഫീസിലെത്തി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനിയോട് അറിയിച്ചിരുന്നു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചിരുന്നെങ്കിലും, കമ്പനി മാനേജര്‍ ഹാരി പില്‍ അവരെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

Full Story

  04-03-2026
നാല് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും യുകെയില്‍ വിലക്ക്

കുടിയേറ്റക്കാര്‍ വിസാ റൂട്ടുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ നാല് രാജ്യങ്ങളില്‍ നിന്നുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും യുകെയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചതായി ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് അറിയിച്ചു. നിയമപരമായി പ്രവേശിച്ച ശേഷം അഭയാര്‍ത്ഥിത്വത്തിന് ശ്രമിക്കുന്നതാണ് തിരിച്ചടിയായതെന്ന് ഗവണ്‍മെന്റ് ചൂണ്ടിക്കാട്ടുന്നു.

സ്റ്റുഡന്റ്, വര്‍ക്കര്‍ വിസകളിലൂടെ എത്തിയ കുടിയേറ്റക്കാര്‍ പിന്നീട് അഭയാര്‍ത്ഥി പദവി അവകാശപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ പലരും നികുതിദായകന്റെ ചെലവില്‍ അഭയാര്‍ത്ഥി ഹോട്ടലുകളില്‍ താമസിക്കുന്നുവെന്നതാണ് കണ്ടെത്തല്‍.
Full Story

  04-03-2026
യുദ്ധഭീഷണി: യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങള്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കാത്ത യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത ആഘാതമുണ്ടാക്കുമെന്ന ആശങ്കയിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. യുദ്ധം മൂലം എണ്ണവില കുത്തനെ ഉയര്‍ന്നതോടെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് ഉയര്‍ന്നിരിക്കുന്നത്.

റീവ്സ് വ്യക്തമാക്കിയത്, ഇറാന്‍ വിഷയത്തില്‍ അയവില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നും, ട്രംപിനോട് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നല്ല രീതിയില്‍ സഹകരിക്കാത്ത പക്ഷം താരിഫ് പ്രതിസന്ധിയും ഉണ്ടാകുമെന്നും. നിലവില്‍ ഒരു വ്യാപാര പ്രതിസന്ധി താങ്ങാന്‍ ബ്രിട്ടനാകില്ലെന്നാണ് വിലയിരുത്തല്‍.
Full Story

  04-03-2026
വിന്റേജ് കാറില്‍ ലോകം ചുറ്റി ലണ്ടന്‍ സ്വദേശികള്‍

ഒരു നൂറ്റാണ്ട് പഴക്കമുള്ള വിന്റേജ് കാറുകളില്‍ ലോകം ചുറ്റി ഒടുവില്‍ വയനാട്ടില്‍ എത്തിയ ലണ്ടന്‍ സ്വദേശികളായ രണ്ട് സുഹൃത്തുക്കളെ പരിചയപ്പെടാം. റോബര്‍ട്ടും ജോണും. തലപ്പുഴ എസ്റ്റേറ്റില്‍ കാറുകളുമായി എത്തിയ ഇവര്‍ക്ക് വയനാട് സമ്മാനിക്കുന്നത് കിടിലന്‍ വൈബാണ്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കാറുകളുമായി ഇവര്‍ ലോക സഞ്ചാരം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വയനാടന്‍ വൈബ് തേടി ഇവിടെയും എത്തി ഈ സുഹൃത്തുക്കള്‍. റോബര്‍ട്ടും ജോണും. റോബര്‍ട്ടിന്റേത് 1926 മോഡല്‍ 6.5 സിലിണ്ടര്‍ ബെന്റ്ലിയാണ്.

ജോണ്‍ ഓടിക്കുന്നത് 1925 മോഡല്‍ 6 സിലിണ്ടര്‍ ബെന്റ്ലി കാര്‍. തലപ്പുഴ പാരിസണ്‍സ് എസ്റ്റേറ്റില്‍ എത്തിയ ഇവര്‍ക്ക് പറയാനുള്ളത് യാത്രകളുടെ വലിയ കഥകള്‍.

Full Story
  03-03-2026
NHS ആശുപത്രികളില്‍ രോഗികള്‍ക്ക് നീണ്ട കാത്തിരിപ്പ്

ലണ്ടന്‍: അടിയന്തര ചികിത്സയ്ക്കായി എന്‍എച്ച്എസ് ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് കിടക്ക ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥ തുടരുന്നു. 2025-ല്‍ ഡോക്ടര്‍മാര്‍ അഡ്മിഷന്‍ നിര്‍ദ്ദേശിച്ച ശേഷം 24 മണിക്കൂറിലേറെ ആശുപത്രി വരാന്തയില്‍ കാത്തിരുന്നവര്‍ 52,000 പേരാണെന്ന് കണക്ക്. ഇവരില്‍ 6,893 പേര്‍ക്ക് കിടക്ക ലഭിച്ചത് 48 മണിക്കൂറിന് ശേഷമാണ്.

അവശതയും വേദനയും സഹിച്ച് ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിന്റെ വരാന്തയില്‍ ട്രോളികളിലും കസേരകളിലും നിലത്തുമായി അരലക്ഷത്തോളം പേര്‍ കാത്തിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ അടിയന്തര പരിഹാരം

Full Story
[155][156][157][158][159]
 
-->




 
Close Window