Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.4702 INR  1 EURO=109.9747 INR
ukmalayalampathram.com
Wed 22nd Apr 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിയമം വഴി കര്‍ശനമായി ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ സര്‍ക്കാര്‍
Text By: UK Malayalam Pathram
മുന്‍ നിലപാട് തിരുത്തിയാണ് ലേബര്‍ ഈ വഴിക്ക് നീങ്ങുന്നത്. ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് & സ്‌കൂള്‍സ് ബില്‍ ഭേദഗതി വഴിയാണ് നിലവില്‍ സ്‌കൂളുകലിലെ മൊബൈല്‍ നിരോധന നിര്‍ദ്ദേശം നിര്‍ബന്ധിതമാക്കുന്നത്. സ്‌കൂള്‍ ദിനം പൂര്‍ണ്ണമായും ഫോണ്‍ രഹിതമായിരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ഇംഗ്ലണ്ടിലെ ഹെഡ് ടീച്ചേഴ്സിന് കത്തയച്ചിരുന്നു.

നേരത്തെ നല്‍കിയ സ്‌കൂള്‍ നിര്‍ദ്ദേശങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനം നിര്‍ബന്ധമായിരുന്നില്ല. ഇത് നിര്‍ബന്ധമാക്കണമെന്ന് ടീച്ചിംഗ് യൂണിയന്‍ എന്‍എഎസ്യുഡബ്യുടി പ്രഖ്യാപിച്ചിരുന്നു. ഹെഡ്ടീച്ചര്‍മാര്‍ പങ്കുവെച്ച ആശങ്കകള്‍ കേട്ടതിന് ശേഷമാണ് സ്‌കൂളിലെ ഫോണ്‍ നിരോധനത്തിന് നടപടി വരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സ്മിത്ത് ഓഫ് മാല്‍വേണ്‍ പറഞ്ഞു.

നിലവിലെ ബില്ലില്‍ ഭേദഗതി അവതരിപ്പിച്ച് കൊണ്ടാണ് നിരോധനം നിര്‍ബന്ധിതമായി നടപ്പാക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ലേബറിന് നയം തിരുത്തേണ്ടി വന്നതില്‍ സന്തോഷമുണ്ടെന്ന് ഷാഡോ എഡ്യൂക്കേഷന്‍ സെക്രട്ടറി ലോറാ ട്രോട്ട് പ്രതികരിച്ചു.

ബുധനാഴ്ചയോടെ എംപിമാര്‍ വിഷയത്തില്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരോധനം നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്‌കൂള്‍ മേധാവികള്‍ക്ക് വ്യക്തത വരുത്തുമെന്ന് ഹെഡ്ടീച്ചേഴ്സ് യൂണിയന്‍ എന്‍എഎച്ച്ടി പ്രതികരിച്ചു.
 
Other News in this category

 
 




 
Close Window