|
|
|
|
|
| എച്ച്എസ്ബിസി പുതുവര്‍ഷത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കു കുറച്ചു |
ലണ്ടന്‍: പുതുവര്‍ഷത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കു കുറയ്ക്കല്‍ മത്സരത്തിന് തുടക്കമിട്ടു എച്ച്എസ്ബിസി. 2006-ല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ച ആദ്യ വായ്പാ സ്ഥാപനമായി എച്ച്എസ്ബിസി മാറി. റെസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജുകളും 'ബൈ-ടു-ലെറ്റ്' ലോണ്‍ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടെയുള്ള പല പദ്ധതികളിലെ നിരക്കാണ് ബാങ്ക് കുറച്ചത്. പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ ഡിസംബറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനമായി കുറച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇതോടെ മറ്റ് ബാങ്കുകളും നിരക്ക് കുറയ്ക്കാന്‍ മുന്നോട്ടുവരാന്‍ സാധ്യതയുണ്ടെന്നും, വരും മാസങ്ങളില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ |
|
Full Story
|
|
|
|
|
|
|
| കുടിയേറ്റ വിരുദ്ധ പോസ്റ്റിനെ തുടര്‍ന്ന് ബ്രിട്ടനില്‍ നഴ്സിന്റെ ലൈസന്‍സ് റദ്ദാക്കി |
ലണ്ടന്‍: കുടിയേറ്റ വിരുദ്ധ റാലികളും പ്രതിഷേധങ്ങളും മാത്രമല്ല, സോഷ്യല്‍ മീഡിയയിലും പലരും തങ്ങളുടെ രോഷം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലിട്ട ഒരു പോസ്റ്റിനെ തുടര്‍ന്ന് ബ്രിട്ടനിലെ അവാര്‍ഡ് ജേതാവായ നഴ്സിന്റെ ലൈസന്‍സ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബ്രിട്ടനിലേക്കെത്തുന്ന വിദേശികള്‍ നമ്മളെ ഭരിക്കുന്ന കാലം വിദൂരമല്ല എന്നായിരുന്നു റോബെര്‍ട്ട ബാച്ചിലര്‍ പങ്കുവച്ച പോസ്റ്റ്. അന്വേഷണ പാനല്‍ പരിശോധിച്ച മറ്റു പോസ്റ്റുകളും കുടിയേറ്റക്കാരോട്, പ്രത്യേകിച്ച് ഇസ്ലാം മത വിശ്വാസികളായ കുടിയേറ്റക്കാരോട് വിദ്വേഷം പ്രകടിപ്പിക്കുന്നവയാണെന്ന് വിലയിരുത്തി. തുടര്‍ന്ന് ഇവരുടെ നഴ്സിംഗ് ലൈസന്‍സ് റദ്ദാക്കി.
Full Story
|
|
|
|
|
|
|
| യുകെയിലെ അനധികൃത കുടിയേറ്റം: കണക്കുകള്‍ സര്‍ക്കാരിന് തിരിച്ചടി |
ലണ്ടന്‍: അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെന്നാവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യുകെ സര്‍ക്കാരിന് കണക്കുകള്‍ തിരിച്ചടിയാകുകയാണ്. കഴിഞ്ഞ വര്‍ഷം ചെറിയ ബോട്ടുകളില്‍ ചാനല്‍ കടന്ന് യുകെയിലെത്തിയവരുടെ എണ്ണം 41,000 കടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2025-ല്‍ മാത്രം 41,472 പേരാണ് അപകടകരമായ യാത്ര നടത്തിയിരിക്കുന്നത്. 2022-ലെ റെക്കോര്‍ഡായ 45,774ന് ശേഷം രണ്ടാമത്തെ ഉയര്‍ന്ന കണക്കാണിത്.
2024നെ അപേക്ഷിച്ച് 13 ശതമാനം വര്‍ധന ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടു മാസങ്ങളില്‍ കടന്നുവരുന്നവരുടെ എണ്ണം കുറവായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്ഥിതി മോശമാണെന്ന് ഹോം ഓഫീസ് സമ്മതിച്ചു.
മനുഷ്യക്കടത്ത് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ കുട്ടികള്‍ക്ക് സൗജന്യമായി ചിക്കന്‍പോക്‌സ് വാക്‌സിന്‍ |
ലണ്ടന്‍: യുകെയില്‍ ആദ്യമായി എന്‍എച്ച്എസ് മുഖേന എല്ലാ കുട്ടികള്‍ക്കും ചിക്കന്‍പോക്‌സിനെതിരായ സംരക്ഷണം ലഭ്യമാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ജനുവരി 1 മുതല്‍ എംഎംആര്‍ വാക്‌സിനോടൊപ്പം ചിക്കന്‍പോക്‌സ് (വരിസെല്ല) ഉള്‍പ്പെടുത്തിയ എംഎംആര്‍വി വാക്‌സിന്‍ 12 മാസവും 18 മാസവും പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിത്തുടങ്ങി. ഇതുവരെ 200 പൗണ്ട് വരെ ചെലവിട്ട് വാങ്ങേണ്ടി വന്നിരുന്ന ഈ വാക്‌സിന്‍ ഇനി സൗജന്യമായി ലഭ്യമാകും. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. സ്‌കോട്ട്ലന്‍ഡിലും ജനുവരി തുടക്കത്തില്‍ മരുന്ന് നല്‍കിത്തുടങ്ങും.
ചിക്കന്‍പോക്‌സ് സാധാരണയായി കുട്ടികളില്‍ |
|
Full Story
|
|
|
|
|
|
|
| ലണ്ടനിലെ തെരുവുകളില്‍ പാന്‍ കറ: ബ്രെന്റ് കൗണ്‍സില്‍ ശുചീകരണ ക്യാംപെയ്ന്‍ ആരംഭിച്ചു |
ലണ്ടന്‍: ദക്ഷിണേഷ്യയിലെ തെരുവുകളില്‍ പതിവായി കാണുന്ന മുറുക്കിത്തുപ്പിയ ചുവന്ന കറകള്‍ ഇപ്പോള്‍ യൂറോപ്യന്‍ രാജ്യമായ ലണ്ടനിലും പ്രശ്നമായി മാറിയിരിക്കുകയാണ്. ഗുഡ്കയും പാനും ചവച്ചുതുപ്പിയതിന്റെ കറകള്‍ നഗരത്തിലെ പല തെരുവുകളിലും പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഈ കറകള്‍ വൃത്തിയാക്കാന്‍ നഗര കൗണ്‍സിലുകള്‍ക്ക് 35 ലക്ഷത്തിലധികം രൂപ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ബ്രെന്റ് കൗണ്‍സില്‍ ഇതിനോടകം വലിയ ശുചീകരണ ക്യാംപെയ്ന്‍ ആരംഭിച്ചു.
ഇന്ത്യയിലെ പ്രശ്നവുമായി സാമ്യമുള്ള ഈ അവസ്ഥയെക്കുറിച്ചുള്ള ക്യാംപെയ്ന്‍ വീഡിയോ സാമൂഹികമാധ്യമമായ |
|
Full Story
|
|
|
|
|
|
|
| കൊലപാതകവും തീപിടിത്തവും നടന്ന വീട് ലേലത്തിന് |
ലണ്ടന്‍: സാധാരണയായി റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വസ്തു വില്‍ക്കുമ്പോള്‍ ചില സത്യങ്ങള്‍ മറച്ചുവയ്ക്കാറുണ്ട്. എന്നാല്‍ ലങ്കാഷയറിലെ ബേണ്‍ലിയില്‍ വില്‍പ്പനയ്ക്ക് വന്ന ഒരു വീട്, നടുക്കുന്ന സത്യം തുറന്നുപറഞ്ഞുകൊണ്ടാണ് ശ്രദ്ധ നേടുന്നത്.
2020-ല്‍ ഈ വീടിനുള്ളില്‍ ഡോ. സമന്‍ മിര്‍ സചാര്‍വി (49)യും മകള്‍ വിയാന്‍ മന്‍ഗ്രിയോ (14)യും കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തെ ആത്മഹത്യയായി വരുത്തിത്തീര്‍ക്കാനായി പ്രതിയായ ഷഹബാസ് ഖാന്‍ മൂന്ന് കിടപ്പുമുറികളുള്ള വീടിന് തീയിട്ടു. തീപിടിത്തത്തില്‍ വീടിന്റെ ലിവിങ് റൂം, കിടപ്പുമുറി, അടുക്കള, ബാത്ത്‌റൂം എന്നിവയ്ക്ക് വലിയ നാശനഷ്ടം സംഭവിച്ചു. കൊലപാതകത്തിന് ശേഷം അഞ്ച് വര്‍ഷമായി ഈ വീട്ടില്‍ ആരും |
|
Full Story
|
|
|
|
|
|
|
|
|
| യുകെയില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ഇന്ത്യയില്‍ സുഖവാസം: ഭാര്യയുടെ മൃതദേഹം കാറില്‍ ഒളിപ്പിച്ചയാളാണ് പങ്കജ് |
|
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് നാട്ടിലേക്ക് കടന്ന യുവാവ് ഇന്ത്യയില്‍ പുതിയ ജീവിതം തുടങ്ങിയതായി റിപ്പോര്‍ട്ട്. പങ്കജ് ലാംബ എന്ന 24 കാരനാണ് മുന്‍ കാമുകി മധു പാണ്ഡെയുമൊത്ത് ജീവിക്കാന്‍ ഭാര്യ ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത്. ലണ്ടനില്‍ കാറില്‍ യുവതിയുടെ മൃതദേഹം കണ്ടുകിട്ടും മുമ്പ് ഇയാള്‍ ഇന്ത്യയിലേക്ക് മുങ്ങിയിരുന്നു.
നോര്‍ത്താംപ്ടണ്‍ കോര്‍ബിയയിലെ വീട്ടില്‍ വച്ച് കഴിഞ്ഞ നവംബര്‍ 10നാണ് ബ്രെല്ലയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം ഒരു കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് പിറ്റേന്ന് കാര്‍ ഇല്‍ഫോര്‍ഡില്‍ ഉപേക്ഷിച്ചു. അടുത്ത ദിവസം ലാംബ മുംബൈയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ കയറി മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തി സ്വന്തം നാടായ |
|
Full Story
|
|
|
|
| |