Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
UK Special
  Add your Comment comment
ഹെയര്‍ ഡ്രയറിന്റെ ചൂടേറ്റ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അമ്മ കുറ്റക്കാരി
reporter

സ്‌കോട്ട്ലന്‍ഡ്: ഹെയര്‍ ഡ്രയറില്‍ നിന്നുള്ള കനത്ത ചൂടേറ്റ് മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് സ്‌കോട്ട്ലന്‍ഡിലെ കോടതി വിധിച്ചു. പീറ്റര്‍ഹെഡ് സ്വദേശിനിയായ കോര്‍ട്ട്നി ഗാര്‍ട്ട്ഷോര്‍ (28) കുറ്റകരമായ നരഹത്യ നടത്തിയതായി കോടതി കണ്ടെത്തി. കേസില്‍ ഓഗസ്റ്റ് 14ന് ശിക്ഷ വിധിക്കും. 2023 സെപ്റ്റംബര്‍ 30ന് സ്‌കോട്ട്ലന്‍ഡിലെ പീറ്റര്‍ഹെഡിലായിരുന്നു കേസിനാസ്പദമായ സംഭവം. കോര്‍ട്ട്നി ഉപയോഗിച്ചിരുന്ന ഹെയര്‍ ഡ്രയറില്‍ നിന്നുള്ള കനത്ത ചൂടേറ്റ് മകള്‍ ഡാലിയ റോസിന്റെ ശരീരത്തിന്റെ ഏകദേശം 18 ശതമാനം ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഈ പൊള്ളലുകളാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് കോടതി വിലയിരുത്തി.

കുഞ്ഞ് ബോധരഹിതയായി ശരീരം നീലനിറത്തിലായ നിലയില്‍ കിടക്കുന്നത് കണ്ട കോര്‍ട്ട്നി തന്നെയാണ് അടിയന്തര സേവനവിഭാഗത്തെ വിവരം അറിയിച്ചത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ 2023 നവംബറിലാണ് സ്‌കോട്ട്ലന്‍ഡ് പൊലീസ് കോര്‍ട്ട്നിയെ അറസ്റ്റ് ചെയ്തത്. അബര്‍ഡീനിലെ ഹൈക്കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവിലാണ് കുറ്റകരമായ നരഹത്യക്കുറ്റത്തില്‍ ഇവരെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ജൂലൈ 16നാണ് കേസിലെ വിധിവിവരങ്ങള്‍ സ്‌കോട്ട്ലന്‍ഡ് പൊലീസ് പുറത്തുവിട്ടത്. കോടതിയില്‍ കുറ്റവിവരം വായിച്ചുകേള്‍പ്പിച്ചപ്പോള്‍ കോര്‍ട്ട്നി പൊട്ടിക്കരഞ്ഞു.

 
Other News in this category

 
 




 
Close Window