|
|
|
|
|
| പൗരത്വ ഭാഷാ പരീക്ഷ: ഐറിഷ് ബിരുദധാരികളെയും നഴ്‌സുമാരെയും ഒഴിവാക്കണമെന്ന് കുരുവിള ജോര്‍ജ്ജ് |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പൗരത്വം നേടുന്നതിനായി നിര്‍ദേശിച്ചിരിക്കുന്ന പുതിയ ഭാഷാ പ്രാവീണ്യ പരീക്ഷയില്‍ നിന്ന് ഐറിഷ് സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയവരെയും ജോലി ലഭിക്കുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ യോഗ്യത തെളിയിച്ച നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളെയും ഒഴിവാക്കണമെന്ന് യങ് ഫൈന്‍ ഗേല്‍ വൈസ് പ്രസിഡന്റും നാഷണല്‍ സെക്രട്ടറിയുമായ കുരുവിള ജോര്‍ജ്ജ് ആവശ്യപ്പെട്ടു. യങ് ഫൈന്‍ ഗേലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കുരുവിള ജോര്‍ജ്ജിനെ വൈസ് പ്രസിഡന്റും നാഷണല്‍ സെക്രട്ടറിയുമായി രേഖപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റ ചുമതലയുള്ള സഹമന്ത്രി കോം ബ്രോഫിക്ക് അയച്ച കത്തിലാണ് കുരുവിള ജോര്‍ജ്ജ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഐറിഷ് നാഷണാലിറ്റി ആന്‍ഡ് |
|
Full Story
|
|
|
|
|
|
|
| അര്‍ബുദമെന്ന് തെറ്റായ രോഗനിര്‍ണയം; 11 വര്‍ഷം കീമോതെറാപ്പി, ബ്രിട്ടിഷ് വനിത നിയമപോരാട്ടത്തില്‍ |
ലണ്ടന്‍: തലച്ചോറില്‍ മാരകമായ അര്‍ബുദമാണെന്നും മാസങ്ങള്‍ മാത്രമേ ആയുസ്സുണ്ടാകൂ എന്നും രോഗനിര്‍ണയം നടത്തിയതിനെ തുടര്‍ന്ന് 11 വര്‍ഷത്തോളം അനാവശ്യമായി കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയയായ ബ്രിട്ടിഷ് വനിത നിയമനടപടിയുമായി രംഗത്ത്. രണ്ടു കുട്ടികളുടെ അമ്മയായ ബെക്കി ജോണ്‍സാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് കോവെന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ (UHCW) എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ച 40-ല്‍ അധികം രോഗികളില്‍ ഒരാള്‍. 2012-ല്‍ 21 വയസുള്ളപ്പോഴാണ് ബെക്കിയുടെ ജീവിതം മാറ്റിമറിച്ച രോഗനിര്‍ണയം ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥയാകാനുള്ള സ്വപ്നവുമായി മുന്നോട്ടുപോകുന്നതിനിടെ കടുത്ത മൈഗ്രേന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ വൈദ്യസഹായം തേടിയത്. തുടര്‍ന്ന് |
|
Full Story
|
|
|
|
|
|
|
| ഇനി വീടുകളില്‍ ഹോസ് പൈപ്പ് പുറത്തെടുക്കാം: ആവശ്യത്തിന് മഴ പെയ്തതോടെ നിരോധനം നീക്കി |
|
ജലസംഭരണികളിലേക്ക് ആവശ്യത്തിന് വെള്ളമൊഴുകി എത്തിയതിനാല്‍ 33,000 കുടുംബങ്ങളെ ബാധിച്ചിരുന്ന ഹോസ്പൈപ്പ് നിരോധനം എടുത്തുകളഞ്ഞു. ശരത്ക്കാലത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ യു കെയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. താപനില കുറയുകയും മഴ തുടരുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരിക്കുന്നത്. സംഭരണികളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെല്‍ഷ് വാട്ടര്‍ ആണ് ഇപ്പോള്‍ ഹോസ്പൈപ്പ് നിരോധനം എടുത്തു മാറ്റിയിരിക്കുന്നത്.
കടുത്ത വേനലും മതിയായ മഴ ലഭിക്കാത്തതും കാരണം ഏതാണ്ട് വെയില്‍സ് മുഴുവനായും തന്നെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. സെറിഡിജിയന്റെ ചില ഭാഗങ്ങള്‍, വടക്കന്‍ പെംബ്രോക്ക്ഷയര്‍, വടക്കന്‍ കാര്‍മാര്‍ത്തന്‍ഷയര്‍ എന്നിവ ഉള്‍പ്പെടെയുള്ള മിഡ് |
|
Full Story
|
|
|
|
|
|
|
| ഇല്ലാത്ത കാന്‍സറിന് 11 വര്‍ഷം കീമോ തെറാപ്പി നടത്തി: 21 വയസ്സു മുതല്‍ ദുരിതം അനുഭവിച്ചത് യുകെയിലെ യുവതി |
|
തലച്ചോറില്‍ മുഴയുണ്ടെന്നും അര്‍ബുദമാണെന്നും മാസങ്ങള്‍ മാത്രമേ ആയുസ്സുള്ളൂവെന്നും പരിചയ സമ്പന്നനായ അര്‍ബുദ വിദഗ്ധന്‍ ഇയാന്‍ ബ്രൗണ്‍ 2012 ല്‍ വിധിയെഴുതുമ്പോള്‍ ബ്രിട്ടീഷ് വനിത ബെക്കി ജോണ്‍സിന് 21 വയസുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
പൊലീസ് ആകാന്‍ സ്വപ്നം കണ്ടിരുന്ന സമയത്താണ് ബെക്കിയുടെ ഭാവി ഇരുളടഞ്ഞതായി മാറിയത്. തന്റെ പങ്കാളിയെ കണ്ട് അധിക നാളുകളായിട്ടില്ല. പിന്നാലെ ബെക്കിയുടെ ജീവിതം മാറ്റിമറിച്ച കീമോ തെറാപ്പി ചികിത്സയ്ക്ക് തുടക്കമായി. മാനസികമായി തകര്‍ന്ന ബെക്കിയെ ശാരീരിക അസ്വസ്ഥതകള്‍ വലച്ചു. കുടുംബ പരിപാടികളില്‍ പങ്കെടുത്താന്‍ കഴിഞ്ഞില്ല. കരിയര്‍ സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. അരക്ഷിതാവസ്ഥയിലും ആശങ്കയിലും ബെക്കി നാളുകള്‍ തള്ളിനീക്കി.
ഇയാന്‍ ബ്രൗണ്‍ വിരമിച്ചതിനാല്‍ ചികിത്സ |
|
Full Story
|
|
|
|
|
|
|
| ഭരതനാട്യ ലോക റെക്കോര്‍ഡില്‍ മലയാളി അമ്മയും മകളും; 1,099 നര്‍ത്തകരോടൊപ്പം ചരിത്രനേട്ടം |
വെയില്‍സ്: സൗത്ത് വെയില്‍സില്‍ നിന്നുള്ള ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്താധ്യാപികയും മകളും ഭരതനാട്യത്തിലെ ലോക റെക്കോര്‍ഡ് നേട്ടത്തിന്റെ ഭാഗമായി. കലാക്ഷേത്ര പാരമ്പര്യത്തില്‍ പരിശീലനം നേടിയ ഭരതനാട്യ കലാകാരിയും നര്‍ത്തകിയും കൊറിയോഗ്രഫറും ഗുരുവുമായ ദേവിപ്രഭ സുരേന്ദ്രനും മകള്‍ ദേവിതീര്‍ഥ രാജുവുമാണ് 1,099 നര്‍ത്തകര്‍ ഒരുമിച്ചണിനിരന്ന ചരിത്രാവതരണത്തില്‍ പങ്കെടുത്തത്. സെപ്റ്റംബര്‍ 6ന് ഈസ്റ്റ് ലണ്ടനിലെ ലോട്ടണില്‍ നടന്ന 'GCL Utsav Mela 2026'ലായിരുന്നു റെക്കോര്‍ഡ് പ്രകടനം. ഗ്രിഫിന്‍ കോളജ് ലണ്ടന്‍ സംഘടിപ്പിച്ച പരിപാടിയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നുമായി 1,099 നര്‍ത്തകര്‍ ഒരുമിച്ച് വേദിയിലെത്തി. ഭഗവാന്‍ ശിവനെ ആസ്പദമാക്കി 17 മിനിറ്റ് നീണ്ടുനിന്ന |
|
Full Story
|
|
|
|
|
|
|
| റിഫോം യുകെയ്ക്ക് റെക്കോര്‍ഡ് £72 മില്യന്‍ സംഭാവന; ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ പുതിയ വിവാദം |
ലണ്ടന്‍: നൈജല്‍ ഫരാജ് നേതൃത്വം നല്‍കുന്ന റിഫോം യുകെയ്ക്ക് രണ്ട് ക്രിപ്‌റ്റോകറന്‍സി കോടീശ്വരന്മാരില്‍ നിന്ന് ലഭിച്ച ആകെ 72 മില്യന്‍ പൗണ്ടിന്റെ സംഭാവന ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. ബെന്‍ ഡെലോയും ക്രിസ്റ്റഫര്‍ ഹാര്‍ബോണും 36 മില്യന്‍ പൗണ്ട് വീതം നല്‍കിയതോടെ, ഒരു ബ്രിട്ടിഷ് രാഷ്ട്രീയ പാര്‍ട്ടിക്ക് വ്യക്തികളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ ഒറ്റത്തവണ സംഭാവനകളിലൊന്നായി ഇത് മാറി. വെറും രണ്ട് ദിവസത്തിനുള്ളിലാണ് റിഫോം യുകെയ്ക്ക് 72 മില്യന്‍ പൗണ്ട് ലഭിച്ചത്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സാമ്പത്തിക ശേഷി ഗണ്യമായി ഉയര്‍ത്തുന്നതാണ് ഈ ഫണ്ടിങ്. രാജ്യത്തെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്താനും |
|
Full Story
|
|
|
|
|
|
|
| യുകെയിലെ കുടുംബജീവിതത്തിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ പങ്കുവച്ച് മേഗന്‍; വിഡിയോയില്‍ ഹാരിയും ആര്‍ച്ചിയും ലിലിബെറ്റും |
ലണ്ടന്‍: ഹാരി രാജകുമാരനൊപ്പം അമേരിക്കയില്‍ നിന്ന് യുകെയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ കുടുംബജീവിതത്തിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് സസെക്‌സിലെ ഡച്ചസ് മേഗന്‍. ഭര്‍ത്താവ് ഹാരി രാജകുമാരനും മക്കളായ ആര്‍ച്ചിയും ലിലിബെറ്റും ഉള്‍പ്പെടുന്ന 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് മേഗന്‍ ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'Wake Me Up Before You Go-Go' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള വിഡിയോയില്‍ ഗ്രാമപ്രദേശത്തെ വഴിയിലൂടെ ഹാരിക്കൊപ്പം മേഗന്‍ നടക്കുന്നതാണ് ആദ്യ ദൃശ്യം. ഇതിനിടെ തിരിഞ്ഞ് 'Come on, you' എന്ന് മേഗന്‍ പറയുന്നതും കാണാം. യുകെ പതാകയുടെയും ഹൃദയത്തിന്റെയും ഇമോജികളും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മകന്‍ ആര്‍ച്ചി മാനുകളെ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ ബിസിനസ് സമീപനത്തില്‍ മാറ്റം വേണം; റിസ്‌ക് എടുക്കുന്ന സംരംഭകര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുമെന്ന് ആന്‍ഡി ബേണെം |
ലണ്ടന്‍: ബ്രിട്ടനില്‍ ബിസിനസ് നടത്തുന്നതിനുള്ള സമീപനത്തില്‍ വലിയ മാറ്റം അനിവാര്യമാണെന്നും പുതിയ ആശയങ്ങളുമായി റിസ്‌ക് ഏറ്റെടുത്ത് മുന്നോട്ടുവരുന്ന സംരംഭകര്‍ക്ക് സര്‍ക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും കൂടുതല്‍ പിന്തുണ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആന്‍ഡി ബേണെം. രാജ്യത്തിന്റെ സാമ്പത്തിക സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍-സ്വകാര്യ മേഖല സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച ആശയങ്ങളുള്ളവര്‍ക്ക് അവ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പിന്തുണ രാജ്യത്ത് ലഭിക്കുമെന്ന ആത്മവിശ്വാസം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ബിസിനസ് മേഖലയുമായി സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുകയും |
|
Full Story
|
|
|
|
| |