Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
UK Special
  26-12-2025
കുടിയേറ്റക്കാരില്‍ നിന്ന് പണം മോഷ്ടിച്ച ആറ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടിയില്‍

ലണ്ടന്‍: ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാരെ സഹായിക്കേണ്ടതിന് പകരം അവരില്‍ നിന്ന് പണം മോഷ്ടിക്കുകയും അത് വെളുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആറ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടിയിലായി. ഹോം ഓഫീസും ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസും (CPS) നടത്തിയ ദീര്‍ഘകാല അന്വേഷണത്തിനൊടുവിലാണ് ഈ അഴിമതി പുറത്തുവന്നത്.

സറേ, കെന്റ്, ബെര്‍ക്ഷയര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പദവി ദുരുപയോഗം ചെയ്ത് കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് കൊള്ള നടത്തിയത്. 2021 ഓഗസ്റ്റ് മുതല്‍ 2022 നവംബര്‍ വരെയുള്ള കാലയളവിലാണ് ഇവരുടെ കുറ്റകൃത്യങ്ങള്‍ നടന്നത്. ഔദ്യോഗിക പദവി ദുരുപയോഗം, മോഷണ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ

Full Story
  26-12-2025
പ്രവാസികളുടെ വിദേശ നിക്ഷേപങ്ങള്‍ക്കു മേല്‍ ഇന്ത്യ-ബ്രിട്ടന്‍ നികുതി വകുപ്പുകളുടെ കര്‍ശന നിരീക്ഷണം

ലണ്ടന്‍/ന്യൂഡല്‍ഹി: വിദേശത്ത് സ്വത്തുക്കളും നിക്ഷേപങ്ങളുമുള്ള പ്രവാസികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യയിലെയും ബ്രിട്ടനിലെയും നികുതി വകുപ്പുകള്‍ രംഗത്തെത്തി. പ്രവാസികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വസ്തുവകകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇരുരാജ്യങ്ങളും പരസ്പരം കൈമാറാന്‍ തുടങ്ങിയതോടെ നികുതി വെട്ടിപ്പുകാര്‍ക്കെതിരെ നടപടി ശക്തമാക്കുകയാണ്.

രാജ്യാന്തര തലത്തിലുള്ള 'ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍', 'കോമണ്‍ റിപ്പോര്‍ട്ടിങ് സ്റ്റാന്‍ഡേര്‍ഡ്' എന്നീ കരാറുകള്‍ പ്രകാരമാണ് ഇന്ത്യയും യുകെയും സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്നത്. ഇതിലൂടെ യുകെയില്‍ താമസിക്കുന്ന ഒരാള്‍ക്ക് ഇന്ത്യയിലെ

Full Story
  26-12-2025
എന്‍എച്ച്എസില്‍ കാര്യക്ഷമത കുറഞ്ഞ ജീവനക്കാരെ റെക്കോര്‍ഡ് നിരക്കില്‍ പിരിച്ചുവിടുന്നു

ലണ്ടന്‍: ബ്രിട്ടനിലെ പൊതുജനാരോഗ്യ സംവിധാനമായ എന്‍എച്ച്എസില്‍ കാര്യക്ഷമത കുറഞ്ഞ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി റെക്കോര്‍ഡ് വേഗത്തില്‍ തുടരുന്നു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് പ്രഖ്യാപിച്ച 'സീറോ ടോളറന്‍സ്' നയത്തിന്റെ ഭാഗമായി കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നടപടിയാണിത്.

2024-25 കാലയളവില്‍ മാത്രം ഏകദേശം 7,000 ജീവനക്കാരെയാണ് എന്‍എച്ച്എസില്‍ നിന്ന് പുറത്താക്കിയത്. രണ്ടുവര്‍ഷം മുമ്പ് ഇത് 4,000 ആയിരുന്നു. 2011ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

പിരിച്ചുവിടപ്പെട്ടവരില്‍ പകുതിയിലധികം പേരും ''ജോലി ചെയ്യാനുള്ള അപ്രാപ്തി'' മൂലമാണ് പുറത്തായത്. നിലവാരം

Full Story
  25-12-2025
25 വയസ് വരെ ചികിത്സ സൗജന്യം: യുവാക്കളായ കെയര്‍ ലീവേഴ്‌സിന് വന്‍ ആനുകൂല്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഫോസ്റ്റെര്‍ കെയര്‍, റെസിഡന്‍ഷ്യല്‍ ഹോമുകള്‍ അല്ലെങ്കില്‍ ലോക്കല്‍ അതോറിറ്റികളുടെ സംരക്ഷണത്തില്‍ കഴിഞ്ഞ ശേഷം സ്വതന്ത്ര ജീവിതത്തിലേക്ക് കടക്കുന്ന ഇവര്‍ക്ക് 25 വയസ് വരെ സൗജന്യ ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 25-ാം പിറന്നാള്‍ വരെ സൗജന്യ മരുന്നുകള്‍ (പ്രിസ്‌ക്രിപ്ഷന്‍), ദന്തചികിത്സ, കണ്ണുപരിശോധനയും കണ്ണട സേവനങ്ങളും ലഭ്യമാകും.

ആരോഗ്യ-സാമൂഹ്യ പരിചരണ വകുപ്പ് (DHSC) പ്രഖ്യാപിച്ച ഈ നടപടി, കെയര്‍ ലീവേഴ്‌സ് നേരിടുന്ന ഗുരുതരമായ ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കുക ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. 2025-ല്‍ 17 മുതല്‍ 21 വയസ് വരെ ഏകദേശം 53,230 കെയര്‍ ലീവേഴ്‌സും, 22 മുതല്‍ 25 വയസ് വരെ 44,430 പേരുമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്.

ആരോഗ്യ രംഗത്തേക്കുള്ള പ്രവേശനം
Full Story
  25-12-2025
ക്രിസ്മസില്‍ കനത്ത മഞ്ഞില്ലാത്തത് എന്‍എച്ച്എസിന് ആശ്വാസം; ഫ്‌ലൂ കേസുകള്‍ ലിങ്കണ്‍ഷെയറില്‍ വര്‍ധിക്കുന്നു

ലണ്ടന്‍: ഇത്തവണ ക്രിസ്മസിന് കനത്ത മഞ്ഞുവീഴ്ചയും അതിശൈത്യവും ഇല്ലാത്തതിനാല്‍ എന്‍എച്ച്എസ് സ്റ്റാഫുകള്‍ക്ക് വലിയ ആശ്വാസമാണ്. കാരണം, അങ്ങനെ ആയിരുന്നെങ്കില്‍ ഫ്‌ലൂ രോഗികളാല്‍ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞേനെയായിരുന്നു.

ഇപ്പോള്‍ എന്‍എച്ച്എസ് ആശുപത്രികളില്‍ മുന്‍വര്‍ഷത്തേക്കാള്‍ തിരക്കുകുറവാണ്. സാധാരണയായി ക്രിസ്മസ് ഡിന്നറിന് ശേഷം ബോക്സിങ് ഡേയില്‍ ആശുപത്രികള്‍ രോഗികളുടെ തിരക്കുമൂലം വാര്‍ഡുകള്‍ അടയ്‌ക്കേണ്ടിവരാറുണ്ട്. എന്നാല്‍, ന്യൂ ഇയറിനോടടുത്ത് തിരക്ക് കൂടുമെന്നാണ് പ്രവചനം. ജനുവരി രണ്ടാംവാരത്തോടെ മഞ്ഞും അതിശൈത്യവും രൂക്ഷമാകുമെന്നാണു കരുതുന്നത്.

എങ്കിലും ചില

Full Story
  25-12-2025
കര്‍ഷകര്‍ക്ക് ആശ്വാസം: ഇന്‍ഹെറിറ്റന്‍സ് ടാക്സ് പരിധി 2.5 മില്ല്യണ്‍ പൗണ്ടാക്കി ഉയര്‍ത്തി

ലണ്ടന്‍: കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്‍ഹെറിറ്റന്‍സ് ടാക്സ് നല്‍കിത്തുടങ്ങുന്ന പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി. ഫാമിലി ഫാം ടാക്സില്‍ ഇളവ് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനാവുകയായിരുന്നു.

ബാക്ക്ബെഞ്ചേഴ്സിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രിയും ചാന്‍സലറും തിരുത്തല്‍ വരുത്തിയത്. പരിധി ഉയര്‍ത്തിയതോടെ പദ്ധതി ബാധിക്കുന്ന എസ്റ്റേറ്റുകളുടെ എണ്ണം പകുതിയായി കുറഞ്ഞു.

ഇക്കഴിഞ്ഞ മാസങ്ങളില്‍ വിന്റര്‍ ഫ്യൂവല്‍ അലവന്‍സ്, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍, രണ്ട് കുട്ടികളുടെ ബെനഫിറ്റ് ക്യാപ്പ്

Full Story
  25-12-2025
മുസ്ലിം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു കൗമാരക്കാര്‍ കുറ്റക്കാരെന്ന് കോടതി

ലണ്ടന്‍: സൗത്ത് വെയില്‍സിലെ ബാരി റോഡ് പ്രദേശത്ത് 38കാരനായ കമ്രാന്‍ റസൂലിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു കൗമാരക്കാര്‍ കുറ്റക്കാരാണെന്ന് കാര്‍ഡിഫ് കോടതി കണ്ടെത്തി. 16, 18 വയസുകാരായ പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി 20ന് വിധിക്കും.

ജൂണ്‍ 30നാണ് സംഭവം നടന്നത്. ബാരി റോഡില്‍ കാറില്‍ ഇരിക്കുകയായിരുന്ന കമ്രാന്‍ റസൂലിനെ ആദ്യം 16കാരനായ പ്രതിയാണ് ആക്രമിച്ചത്. ചര്‍മത്തിന്റെ നിറം നോക്കിയുള്ള വംശീയ ആക്രമണമായിരുന്നു ഇത്. പിന്നീട് 18കാരനും എത്തി. കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയതാണ് മരണത്തിന് കാരണമായത്.

കുത്തിയതിന് ശേഷം പ്രതികള്‍ വംശീയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിച്ചു. സംഭവത്തിന്റെ

Full Story
  25-12-2025
യുകെയില്‍ നിന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് മിഡില്‍ ഈസ്റ്റിലേക്കും ഓസ്‌ട്രേലിയയിലേക്കും ഒഴുക്ക്

ഒരു കാലത്ത് ഇന്ത്യന്‍ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും സ്വപ്ന ഭൂമിയായിരുന്നു അമേരിക്കയും യുകെയുമൊക്കെ. മികച്ച ജോലി, ഉയര്‍ന്ന ജീവിത നിലവാരം, പ്രൊഫഷണല്‍ അംഗീകാരം എന്നിവയാണ് പലരെയും മെഡിസിന്‍ പഠനത്തിനു ശേഷം വിദേശത്തേക്ക് ആകര്‍ഷിച്ചത്. പ്രത്യേകിച്ച് യുകെ, ഇന്ത്യന്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു.

എന്നാല്‍ സമ്പന്ന രാജ്യങ്ങള്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ വിദേശ തൊഴിലവസരങ്ങള്‍ കുറയുകയും, ഇന്ത്യയെ അപേക്ഷിച്ച് ഉയര്‍ന്ന ജീവിതച്ചെലവും ജോലി സമ്മര്‍ദ്ദവും വിദേശത്തുള്ള താമസത്തെ കഠിനമാക്കുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ യുകെയെ ഉപേക്ഷിച്ച് മിഡില്‍

Full Story
[163][164][165][166][167]
 
-->




 
Close Window