Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8119 INR  1 EURO=110.7542 INR
ukmalayalampathram.com
Sat 30th May 2026
 
 
UK Special
  Add your Comment comment
വാറ്റ്‌ഫോര്‍ഡില്‍ 'ആന്റി' വിവാദം: ഇന്ത്യന്‍ വംശജ നഴ്‌സിന് നഷ്ടപരിഹാരം
reporter

വാറ്റ്‌ഫോര്‍ഡ്: ഇന്ത്യന്‍ വംശജയായ നഴ്‌സിനെ 'ആന്റി' എന്ന് വിളിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഇല്‍ഡ എസ്റ്റീവ്‌സ് (61) നല്‍കിയ പരാതിയിലാണ് നടപടി. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ആവര്‍ത്തിച്ച് 'ആന്റി' എന്ന് സ്റ്റാഫ് നഴ്‌സ് ചാള്‍സ് ഒപ്പോങ്ങ് വിളിച്ചതായിട്ടാണ് ഇല്‍ഡ പരാതി നല്‍കിയത്. വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് 1,425.15 പൗണ്ട് (ഏകദേശം 1.76 ലക്ഷം രൂപ) നല്‍കാനാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. ഘാനയിലെ സംസ്‌കാരത്തില്‍ 'ആന്റി' മാന്യമായ പദമാണെങ്കിലും, ഇല്‍ഡയ്ക്ക് അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലായിരുന്നതിനാല്‍ അത് നിന്ദ്യമായി തോന്നുകയും മോശമായ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായിട്ടാണ് ട്രൈബ്യൂണല്‍ വിലയിരുത്തിയത്.

പരാമര്‍ശങ്ങള്‍ തമാശയായി ഉദ്ദേശിച്ചതാണെങ്കിലും അത് ദോഷം വരുത്തിയതായി ജഡ്ജിമാര്‍ നിരീക്ഷിച്ചു. അതിനാല്‍, ഇല്‍ഡയ്ക്ക് അനുകൂലമായി വിധി പറയുകയും വികാരങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചതിന് നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു. വംശീയ വിവേചനം, വേതന പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ചില അവകാശവാദങ്ങള്‍ നിരസിച്ചതായും റിപ്പോര്‍ട്ടുണ്ട്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി കേസ് സ്വകാര്യമായി സൂക്ഷിക്കണമെന്ന അഭ്യര്‍ഥനയും ട്രൈബ്യൂണല്‍ തള്ളിക്കളഞ്ഞു.

 
Other News in this category

 
 




 
Close Window