Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2819 INR  1 EURO=109.1941 INR
ukmalayalampathram.com
Sat 11th Apr 2026
 
 
UK Special
  Add your Comment comment
ബെല്‍ഫാസ്റ്റില്‍ SEAG ട്രാന്‍സ്ഫര്‍ ടെസ്റ്റുകള്‍ക്കായി 'മൈ ട്രാന്‍സ്ഫര്‍ ടീച്ചര്‍'
reporter

ബെല്‍ഫാസ്റ്റ്: നോര്‍ത്ത് അയര്‍ലന്‍ഡിലെ പ്രൈമറി 6, 7 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി SEAG (Secondary Entrance Assessment Group) ട്രാന്‍സ്ഫര്‍ ടെസ്റ്റുകള്‍ ഇനി ആത്മവിശ്വാസത്തോടെ നേരിടാം. കുട്ടികളിലെ പരീക്ഷാഭയം അകറ്റി മികച്ച വിജയം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് 'മൈ ട്രാന്‍സ്ഫര്‍ ടീച്ചര്‍' (My Transfer Teacher) എന്ന അത്യാധുനിക എഡ്യൂക്കേഷണല്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചതായി സിസി ഇന്റര്‍നാഷണല്‍ അറിയിച്ചു.



AQE (Aossciation for Quality Education) പരീക്ഷയില്‍ നിന്ന് SEAG പരീക്ഷാ രീതിയിലേക്ക് വന്ന മാറ്റത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ മാതൃകയില്‍ പരിശീലനം നല്‍കേണ്ട സാഹചര്യം ഉണ്ടായതോടെയാണ് ഈ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തത്. ഇംഗ്ലീഷ്, മാത്സ് വിഷയങ്ങളിലാണ് പരിശീലനം.



പ്രധാന സവിശേഷതകള്‍:



അഡാപ്റ്റീവ് ലേണിങ്: കുട്ടിയുടെ പഠന നിലവാരത്തിനനുസരിച്ച് ചോദ്യങ്ങളുടെ കാഠിന്യം ക്രമീകരിക്കുന്ന സാങ്കേതികവിദ്യ.



മോക്ക് ടെസ്റ്റുകള്‍: യഥാര്‍ത്ഥ പരീക്ഷാ രീതിയിലുള്ള ഇംഗ്ലീഷ്, മാത്സ് ചോദ്യങ്ങള്‍.



തത്സമയ ഫീഡ്ബാക്ക്: തെറ്റുകള്‍ സംഭവിക്കുമ്പോള്‍ തന്നെ ശരിയായ ഉത്തരവും വിശദീകരണവും.



പേരന്റ് ഡാഷ്ബോര്‍ഡ്: കുട്ടിയുടെ പുരോഗതി നിരീക്ഷിക്കാനും കൂടുതല്‍ ശ്രദ്ധ ആവശ്യമായ വിഷയങ്ങള്‍ തിരിച്ചറിയാനും.



ബാഡ്ജുകളും റിവാര്‍ഡുകളും: മികച്ച പ്രകടനത്തിന് സ്റ്റാര്‍ട്ടര്‍, കണ്‍സിസ്റ്റന്‍സി ബാഡ്ജുകള്‍.



സമ്മര്‍ദ്ദമില്ലാത്ത പഠനം: മത്സരബുദ്ധിയോ അനാവശ്യ സമ്മര്‍ദ്ദമോ ഇല്ലാതെ സ്വതന്ത്ര പഠനം.



ലളിതമായ ഇന്റര്‍ഫേസ്: കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന സൗകര്യപ്രദമായ രൂപകല്‍പ്പന.



മാതാപിതാക്കള്‍ക്കും സ്‌കൂളുകള്‍ക്കും ആരംഭ ഘട്ടത്തില്‍ പരിമിതമായ സൗജന്യ ആക്‌സസ് ലഭ്യമാക്കുന്നുണ്ട്. കൂടാതെ, പൂര്‍ണ്ണ ലോഞ്ചിന് മുമ്പ് വളരെ കുറഞ്ഞ നിരക്കില്‍ Pre-Launch Full Access ലഭ്യമാക്കുന്ന പ്രത്യേക ഓഫറും നിലവിലുണ്ട്.



കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി വെബ്സൈറ്റ് സന്ദര്‍ശിക്കാം: www.mytransferteacher.com

ഇമെയില്‍: support@mytransferteacher.com

 
Other News in this category

 
 




 
Close Window