Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
UK Special
  05-02-2026
ബംഗ്ലാദേശ് കോടതിയില്‍ നിന്ന് യുകെ എംപി തുലിപ് സിദ്ദിഖിന് നാല് വര്‍ഷം തടവ്

ലണ്ടന്‍: അഴിമതി കേസില്‍ യുകെ എംപി തുലിപ് സിദ്ദിഖിന് ബംഗ്ലാദേശ് കോടതി നാല് വര്‍ഷം തടവുശിക്ഷ വിധിച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് ബ്രിട്ടിഷ് ട്രഷറി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന തുലിപിനെതിരായ ശിക്ഷാവിധി അന്യായവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് യുകെയിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി ആരോപിച്ചു.

ഹസീന കുടുംബത്തിനെതിരായ കേസുകള്‍

പുറത്താക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സഹോദരിപുത്രിയാണ് തുലിപ്. ഹസീനയ്ക്കും മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ക്കും വിവിധ അഴിമതിക്കേസുകളില്‍ കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികളുടെ അസാന്നിധ്യത്തിലാണ് വിചാരണ നടന്നത്.

Full Story
  05-02-2026
യുകെയില്‍ സ്ഥിരതാമസ കാലാവധി പത്ത് വര്‍ഷമാക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം

ലണ്ടന്‍: യുകെയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്ഥിരതാമസത്തിന് (ILR) അപേക്ഷിക്കാനുള്ള കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷമായി ഉയര്‍ത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ആരോഗ്യ-പരിചരണ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

കാലാവധി നീട്ടാനുള്ള നീക്കം

നിലവില്‍ സ്‌കില്‍ഡ് വര്‍ക്കര്‍, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസകളില്‍ എത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ നിയമപരമായ താമസത്തിന് ശേഷം ILR?? ചെയ്യാം. എന്നാല്‍

Full Story
  04-02-2026
കവന്‍ട്രിയില്‍ നിന്ന് മലയാളി യുവാവിനെ കാണാതായെന്നു റിപ്പോര്‍ട്ട്

വിഷ്ണു ജയകുമാര്‍ (26) എന്ന യുവാവിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചയോടെ കാണാതായത്. കവന്‍ട്രിയിലെ സ്വാന്‍ ലേക്കിന് സമീപത്താണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. വാരാന്ത്യത്തില്‍ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണു മടങ്ങുന്നതിനായി ടാക്‌സി കാത്തുനിന്നതായും തുടര്‍ന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ആണ് അറിയാന്‍ സാധിച്ചത്. ഏറെ നേരം കഴിഞ്ഞും തിരികെ എത്താതിരുന്നതോടെയാണ് കുടുംബവും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചത് . സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷ്ണു ജയകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസിനെയോ +44 7867 121738 എന്ന നമ്പറിലോ അറിയിക്കണമെന്ന് കുടുംബവും സുഹൃത്തുക്കളും

Full Story
  04-02-2026
മലയാളികളുടെ ശബ്ദമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സോജന്‍ ജോസഫ്: പിആര്‍ അപേക്ഷാ കാലാവധി നീട്ടുന്നതില്‍ ആഞ്ഞടിച്ച് പ്രതിഷേധം
മലയാളികളടക്കമുള്ള വിദേശികള്‍ക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള അഞ്ച് വര്‍ഷത്തെ കാലാവധി പത്ത് വര്‍ഷമായി ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ബ്രിട്ടിഷ് പാര്‍ലമെന്റിലും കടുത്ത പ്രതിഷേധം.
ആഷ്‌ഫോര്‍ഡില്‍ നിന്നുള്ള ലേബര്‍ എംപിയും മുന്‍ എന്‍എച്ച്എസ് നഴ്‌സുമായ സോജന്‍ ജോസഫ്, ഈ നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ ഭാഷയില്‍ സംസാരിച്ചു. എന്‍എച്ച്എസിലും സോഷ്യല്‍ കെയര്‍ രംഗത്തും രാപ്പകല്‍ അധ്വാനിക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് സ്ഥിരതാമസത്തിനുള്ള വഴി കടുപ്പിക്കുന്നത് അവരുടെ സേവനത്തോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷം കൊണ്ട് സ്ഥിരത കൈവരിക്കുമെന്ന് കരുതി എത്തുന്നവര്‍ക്ക് മേല്‍ കാലാവധി വര്‍ധിപ്പിക്കുന്നത് വലിയ മാനസികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത്തരം
Full Story
  04-02-2026
എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ ഫ്യുവല്‍ സ്വിച്ച് തകരാര്‍ സംശയം; ഡിജിസിഎ വിശദീകരണം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചില്‍ തകരാര്‍ സംശയിക്കപ്പെട്ട സംഭവത്തില്‍ വിമാനം ജീവനക്കാര്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ലണ്ടനില്‍ നിന്ന് പറന്നുയര്‍ന്നതെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അറിയിച്ചു. തകരാര്‍ അവഗണിച്ച് സര്‍വീസ് നടത്തിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഡിജിസിഎ വിശദീകരണം പുറപ്പെടുവിച്ചത്.

ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തില്‍ ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കു മുന്‍പ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇടതു എന്‍ജിന്റെ സ്വിച്ച് രണ്ട് തവണ 'റണ്‍' (RUN) സ്ഥാനത്ത് ലോക്ക് ആയില്ല. മൂന്നാം ശ്രമത്തില്‍ മാത്രമാണ്

Full Story
  04-02-2026
ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ റോയല്‍ ലോഡ്ജ് ഒഴിഞ്ഞു; സാന്‍ഡ്രിങ്ഹാമിലേക്ക് താമസം മാറി

ലണ്ടന്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ കേസില്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് പിന്നാലെ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ വിന്‍ഡ്‌സറിലെ വസതിയായ റോയല്‍ ലോഡ്ജ് ഒഴിഞ്ഞു. തിങ്കളാഴ്ച രാത്രിയോടെ ആന്‍ഡ്രൂ സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലേക്ക് താമസം മാറിയതായി ബക്കിങ്ങാം കൊട്ടാരം സ്ഥിരീകരിച്ചു.

സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലെ 'വുഡ് ഫാം' വസതിയിലാണ് ആന്‍ഡ്രൂ നിലവില്‍ താമസിക്കുന്നത്. എസ്റ്റേറ്റിലെ തന്നെ 'മാര്‍ഷ് ഫാം' എന്ന വസതിയില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ അദ്ദേഹം അവിടെ സ്ഥിരതാമസമാക്കും. ഈ വസതിയുടെ ചെലവുകള്‍ വഹിക്കുന്നത് രാജാവ് ചാള്‍സാണ്. പൊതുജന

Full Story
  04-02-2026
അജ്മീറില്‍ പലസ്തീന്‍ പിന്തുണ സ്റ്റിക്കര്‍; ബ്രിട്ടിഷ് ദമ്പതികള്‍ക്ക് രാജ്യം വിടാന്‍ നിര്‍ദേശം

രാജസ്ഥാനിലെ അജ്മീറിലെ പൊതുസ്ഥലങ്ങളില്‍ പലസ്തീനെ പിന്തുണച്ച് സ്റ്റിക്കര്‍ പതിച്ചതിനെ തുടര്‍ന്ന് ബ്രിട്ടിഷ് ദമ്പതികള്‍ക്ക് രാജ്യം വിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ലൂയിസ് ഗബ്രിയേല്‍ ഡിയും കാമുകി അനുഷി എമ്മ ക്രിസ്റ്റിന്‍യുമാണ് രാജ്യം വിടാന്‍ നിര്‍ദേശം ലഭിച്ചവര്‍.

ജനുവരി 21-ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് (സിഐഡി/ഐബി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പ്രാദേശിക വിവരങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ജില്ലാ പൊലീസ്, അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാജേഷ് മീണയുടെ നേതൃത്വത്തിലുള്ള സംഘം ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

Full Story

  04-02-2026
ഡബ്ലിന്‍ വിമാനത്തില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി കുറ്റം സമ്മതിച്ചു

അമേരിക്കയിലേക്കുള്ള എയര്‍ ലിങ്‌സ് വിമാനത്തില്‍ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനം അയര്‍ലണ്ടിലേക്ക് തിരിച്ചുവിട്ട സംഭവത്തില്‍ പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. 58 വയസ്സുകാരനായ കര്‍ഷകന്‍ പാട്രിക് നൂണ്‍ ആണ് ചൊവ്വാഴ്ച എന്നിസ് സര്‍ക്യൂട്ട് കോടതിയില്‍ ഹാജരായപ്പോള്‍ കുറ്റം സമ്മതിച്ചത്.

2023 നവംബര്‍ 15-ന് ബോസ്റ്റണിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവം നടന്നത്. ടേക്ക് ഓഫ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ അരികിലിരുന്നയാള്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചതായി പെണ്‍കുട്ടി കാബിന്‍ ക്രൂവിനോട് പരാതി പറയുകയായിരുന്നു. വിവരം അറിഞ്ഞ ക്യാപ്റ്റന്‍ വിമാനം അയര്‍ലണ്ടിലേക്ക് തിരികെ കൊണ്ടുപോയി

Full Story
[175][176][177][178][179]
 
-->




 
Close Window