Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഇറാനിലെ യുദ്ധം ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് വിപണിയെ ബാധിക്കുന്നു
reporter

ലണ്ടന്‍: ഇറാനില്‍ നടക്കുന്ന യുദ്ധം ഗള്‍ഫ് മേഖലയിലും ഇസ്രയേലിലുമുള്ള തിരിച്ചടികളിലൂടെ ഊര്‍ജ്ജ യുദ്ധമായി മാറിയിരിക്കുകയാണ്. ഇതിന്റെ ആഘാതം നേരിട്ട് ഏറ്റുവാങ്ങുന്നത് യുദ്ധത്തില്‍ പങ്കില്ലാത്ത രാജ്യങ്ങളാണ്. ഇന്ധനവും ഗ്യാസും ലഭ്യമാക്കാന്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും നെട്ടോട്ടം ഓടുകയാണ്.

ഇന്ധനവില ഉയര്‍ന്നതോടെ പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയിലാണ് സാമ്പത്തിക മേഖല. ഇതിനോടനുബന്ധിച്ച് രാജ്യത്തെ പ്രധാന ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ പരിഷ്‌കരിക്കുന്ന തിരക്കിലാണ്.

ഇന്നലെ മാത്രം മൂന്ന് പ്രമുഖ ബാങ്കുകള്‍ - നേഷന്‍വൈഡ്, ഹാലിഫാക്‌സ്, എച്ച്എസ്ബിസി - മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. നേഷന്‍വൈഡിന്റെ രണ്ട് വര്‍ഷത്തെ ഫിക്സഡ് നിരക്ക് 0.3 ശതമാനം പോയിന്റ് വര്‍ധിച്ച് 4.5% ആയി. £1499 ഫീസും ബാധകമാണ്. അഞ്ച് വര്‍ഷത്തെ നിരക്ക് 4.65% ആയി ഉയര്‍ന്നു.

വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയും റീമോര്‍ട്ട്‌ഗേജ് ചെയ്യുന്നവരെയും ബാധിക്കുന്നതാണ് പുതിയ വര്‍ധന. ലാഭകരമായ പഴയ ഡീലുകള്‍ പിന്‍വലിച്ച് പുതുക്കിയ നിരക്കിലാണ് ബാങ്കുകള്‍ മുന്നോട്ട് പോകുന്നത്.

ഫിക്സഡ് റേറ്റ് മോര്‍ട്ട്‌ഗേജ്, ഇന്റര്‍ ബാങ്കിംഗ് ലെന്‍ഡിംഗ് റേറ്റായ സോണിയ സ്വാപ് റേറ്റിനെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിന് പിന്നാലെ ഈ സ്വാപ് റേറ്റ് ഉയര്‍ന്നതോടെ, പലിശ നിരക്ക് വീണ്ടും ഉയരുമെന്ന സൂചനയാണ് ട്രേഡര്‍മാര്‍ നല്‍കുന്നത്. ഈ വര്‍ഷം മൂന്ന് മുതല്‍ നാല് വരെ പലിശ വര്‍ധനയ്ക്കാണ് സാധ്യത കണക്കാക്കുന്നത്

 
Other News in this category

 
 




 
Close Window