Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
UK Special
  02-02-2026
കേരളത്തിലെ സ്ഥലം വില്‍ക്കാന്‍ യുകെയിലുള്ളവര്‍ക്ക് പാന്‍ നമ്പര്‍ മതി: ടാന്‍ വേണ്ടാതാകുമെന്ന് റിപ്പോര്‍ട്ട്
പ്രവാസികള്‍ നാട്ടിലെ വീട് അല്ലെങ്കില്‍ വസ്തു വില്‍ക്കുമ്പോള്‍ ഉള്ള ആദായനികുതി നടപടികളിലെ സങ്കീര്‍ണതകള്‍ ഇനി ഇനി കുറയും. വില്‍പ്പന തുകയില്‍ നിന്നും മുന്‍കൂര്‍ നികുതി ( ടിഡിഎസ്) അടയ്ക്കാനും തുക നിക്ഷേപിക്കാനും ഇതുവരെ ടാന്‍ (ടാക്‌സ് ഡിഡക്ഷന്‍ അക്കൗണ്ട്) നമ്പര്‍ വേണമായിരുന്നു. ഈ നമ്പര്‍ എടുക്കാന്‍ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മാത്രമല്ല ഇതു മൂലം ഇടപാടുകള്‍ വൈകാനും മുടങ്ങാനും ഇടവന്നിരുന്നു.

ഇനി മുതല്‍ ടിഡിഎസ് പിടിക്കാന്‍ ടാന്‍ വേണ്ട, പകരം പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് മതിയാകും. ഇനി ടാന്‍ നമ്പറിനു പകരം, വസ്തു വാങ്ങുന്ന ഇന്ത്യന്‍ പൗരന്റെ പാന്‍ അടിസ്ഥാനമാക്കിയുള്ള ചെല്ലാന്‍ ഉപയോഗപ്പെടുത്തി ടിഡിഎസ് ഇടപാടു നടത്താം എന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്.

കൂടാതെ
Full Story
  02-02-2026
ലോഡ് മണ്ടേല്‍സണ്‍ രാജിവച്ചു: പീഡന കഥയും പുറത്തു വരുന്നു: കുറേ ഡോളര്‍ വാങ്ങിയെന്നും റിപ്പോര്‍ട്ട്
കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീന്റെ മരണശേഷം ഇയാളുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുന്ന തിരക്കിലാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്. ഇത് പല പ്രമുഖരുടെയും മുഖം വികൃതമാക്കുകയാണ്.
മണ്ടേല്‍സണ്‍. എംപിയായിരിക്കവെ എപ്സ്റ്റീനില്‍ നിന്നും 75,000 ഡോളര്‍ സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്. പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാകുന്നത് ഒഴിവാക്കാനാണ് രാജിയെന്ന് മണ്ടേല്‍സണ്‍ സമ്മതിച്ചു. ലോര്‍ഡ് പീറ്റര്‍ മണ്ടേല്‍സനെ യുഎസ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ചത് ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമായിരുന്നു.

മണ്ടേല്‍സന്റെ പങ്കാളി റെയ്നാള്‍ഡോ എവിലാ ഡാ സില്‍വയ്ക്ക് ഓസ്റ്റിയോപതി കോഴ്സിനും, മറ്റ് ചെലവുകള്‍ക്കുമായി 10,000 ഡോളര്‍ നല്‍കിയതും ഇമെയിലുകളില്‍ നിന്നും
Full Story
  02-02-2026
ക്രോയ്ഡോണ്‍ കൗണ്‍സിലില്‍ മലയാളി വനിതയുടെ സ്ഥാനാര്‍ഥിത്വം

ലണ്ടന്‍: ബ്രിട്ടനിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടത്തിനൊരുങ്ങുകയാണ് മലയാളി വനിത ഹണി പ്രേംലാല്‍. ലണ്ടനിലെ ക്രോയ്ഡോണ്‍ കൗണ്‍സിലിലെ 'നോര്‍ബറി പാര്‍ക്ക്' വാര്‍ഡില്‍ നിന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ഹണി ജനവിധി തേടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തമായ കുത്തക സീറ്റില്‍ മലയാളി കരുത്തിലൂടെ വിള്ളല്‍ വീഴ്ത്താനാണ് ഹണിയുടെ നീക്കം.

രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയ്ക്കും മികച്ച വിദ്യാഭ്യാസ യോഗ്യതകളുള്ള പ്രൊഫഷണലായും ഹണി ശ്രദ്ധേയയാണ്. കെമിസ്ട്രിയില്‍ ബിരുദം, ബയോകെമിസ്ട്രിയില്‍ മാസ്റ്റേഴ്‌സ്, ലീഡര്‍ഷിപ്പില്‍ എംബിഎ എന്നിവ നേടിയിട്ടുള്ള ഹണി, ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍

Full Story
  02-02-2026
എപ്സ്റ്റീന്‍ ഫയലുകളില്‍ നിന്ന് ആന്‍ഡ്രൂവിന്റെ വിവാദ ചിത്രം പുറത്ത്

ലണ്ടന്‍: ബ്രിട്ടിഷ് രാജകുടുംബാംഗമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സറിന്റെ വിവാദ ചിത്രം പുറത്തുവന്നതോടെ വീണ്ടും ചര്‍ച്ചകള്‍ ശക്തമാകുന്നു. തറയില്‍ കിടക്കുന്ന സ്ത്രീയുടെ മുകളില്‍ കുനിഞ്ഞിരിക്കുന്ന ആന്‍ഡ്രൂവിന്റെ ചിത്രം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് എപ്സ്റ്റീന്‍ ഫയലുകളുടെ ഭാഗമായി പ്രസിദ്ധീകരിച്ചതാണ്. ചിത്രത്തില്‍ ആന്‍ഡ്രൂ സ്ത്രീയുടെ വയറ്റില്‍ കൈവച്ചിരിക്കുന്നതായി കാണാം.

ചിത്രം ജെഫ്രി എപ്സ്റ്റീന്റെ മാന്‍ഹട്ടനിലെ വസതിയിലാണ് എടുത്തതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ചിത്രം എവിടെ പകര്‍ത്തിയതാണെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. ചിത്രത്തില്‍ സ്ത്രീക്കും

Full Story
  02-02-2026
ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ ഉയര്‍ച്ച

ലണ്ടന്‍: ബ്രിട്ടനിലെ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ സ്വാധീനം മുന്‍പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുകയാണ്. 2024 ജൂലൈയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് എണ്ണത്തില്‍ ഇന്ത്യന്‍ വംശജര്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയിലും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും ചേര്‍ന്ന് ഏകദേശം 29 ഇന്ത്യന്‍ വംശജ എംപിമാരാണ് നിലവില്‍ പാര്‍ലമെന്റില്‍ ഉള്ളത്.

കിയേര്‍ സ്റ്റാമെറുടെ നേതൃത്വത്തിലുള്ള പുതിയ ലേബര്‍ ഗവണ്‍മെന്റില്‍ ഇന്ത്യന്‍ വംശജര്‍ക്ക് പ്രധാനപ്പെട്ട പദവികള്‍ ലഭിച്ചിട്ടുണ്ട്. ലിസ നന്ദി കള്‍ച്ചര്‍, മീഡിയ ആന്‍ഡ്

Full Story
  02-02-2026
ലണ്ടനിലെ 'വീരസ്വാമി' റസ്റ്ററന്റ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ലണ്ടന്‍: 1926 മുതല്‍ റീജന്റ് സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന ബ്രിട്ടനിലെ ഏറ്റവും പഴയ ഇന്ത്യന്‍ റസ്റ്ററന്റ് 'വീരസ്വാമി' വാടക കരാര്‍ അവസാനിക്കുന്നതോടെ അടച്ചുപൂട്ടേണ്ടി വരുമെന്ന ഭീഷണിയിലാണ്. റസ്റ്ററന്റ് സ്ഥിതി ചെയ്യുന്ന വിക്ടറി ഹൗസ് കെട്ടിടത്തിന്റെ ഉടമസ്ഥരായ ക്രൗണ്‍ എസ്റ്റേറ്റ് വാടക പുതുക്കാന്‍ വിസമ്മതിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ചാര്‍ളി ചാപ്ലിന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മാര്‍ലണ്‍ ബ്രാണ്ടോ തുടങ്ങി നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ചിട്ടുള്ളതാണ് ഈ റസ്റ്ററന്റ്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോലും ഭക്ഷണം വിളമ്പി പ്രവര്‍ത്തനം തുടരാനായ ചരിത്രം വീരസ്വാമിക്ക് സ്വന്തമാണ്. 2016-ല്‍

Full Story
  02-02-2026
ബ്രിട്ടനില്‍ മദ്യവിലയില്‍ വന്‍ വര്‍ധനവ്

ലണ്ടന്‍: ബ്രിട്ടനില്‍ മദ്യവിലയില്‍ വന്‍ വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കഴിഞ്ഞ നവംബറിലെ ബജറ്റില്‍ പ്രഖ്യാപിച്ച ആല്‍ക്കഹോള്‍ ഡ്യൂട്ടി പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയത്.

റീട്ടെയില്‍ പ്രൈസ് ഇന്‍ഡക്‌സ് അനുസരിച്ച് 3.66 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. ഉല്‍പാദകര്‍ക്ക് മേലാണ് നികുതി ചുമത്തിയിട്ടുള്ളത്, എന്നാല്‍ വിപണിയിലെ കടുത്ത മത്സരം മൂലം ഉപഭോക്താക്കള്‍ക്കാണ് ബാധ്യത എത്തുന്നത്.

- ജിന്‍: 37.5% വീര്യമുള്ള ഒരു സാധാരണ ജിന്‍ കുപ്പിക്ക് 38 പെന്‍സ് അധികം; ആകെ നികുതി 8.98 പൗണ്ട്.

-

Full Story
  01-02-2026
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ പൂര്‍ണ നിരോധനം

ലണ്ടന്‍: ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളും പൂര്‍ണമായും മൊബൈല്‍ ഫോണ്‍ വിമുക്തമാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സ്‌കൂളില്‍ വരുന്ന ദിവസം മുഴുവനും വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ ഉപയോഗം അനുവദിക്കരുതെന്നും അവര്‍ വ്യക്തമാക്കി.

സ്‌കൂളുകളിലേക്ക് അയച്ച കത്തില്‍ ക്ലാസ് സമയങ്ങളില്‍ മാത്രമല്ല, ഇളവേളകളിലും ഉച്ചഭക്ഷണ സമയത്തും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് ഫിലിപ്സണ്‍ ചൂണ്ടിക്കാട്ടി. പഠനാവശ്യത്തിനും ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ദ്ദേശത്തില്‍

Full Story
[177][178][179][180][181]
 
-->




 
Close Window