Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6945 INR  1 EURO=109.4092 INR
ukmalayalampathram.com
Sun 07th Jun 2026
 
 
UK Special
  Add your Comment comment
യു.കെ സാമ്പത്തിക രഹസ്യ ഡാറ്റയില്‍ പാലന്റീറിന് പ്രവേശനം
reporter

ലണ്ടന്‍: യു.എസ് സൈനിക കരാറുകള്‍ നേടി വരുമാനം കുതിച്ചുയര്‍ന്ന ടെക് കമ്പനിയായ പാലന്റീര്‍, ഇപ്പോള്‍ ബ്രിട്ടീഷ് സാമ്പത്തിക രഹസ്യ വിവരങ്ങളിലേക്കും പ്രവേശനം നേടുന്നു. പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ നിര്‍മിതബുദ്ധിയുടെ (എഐ) സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആന്ത്രോപിക്കിനൊപ്പം പാലന്റീറിന്റെ പേരും ഉയര്‍ന്നിരുന്നു. ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ടൂള്‍, ലക്ഷ്യം കണ്ടെത്തല്‍ അടക്കമുള്ള പാലന്റീറിന്റെ സംവിധാനങ്ങളില്‍ ഉപയോഗിക്കുന്നതായി കമ്പനി വെളിപ്പെടുത്തിയിരുന്നു.

ബ്രിട്ടീഷ് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റി (FCA) പാലന്റീറുമായി കരാറില്‍ ഏര്‍പ്പെട്ടതോടെയാണ് യു.കെയുടെ അതീവ രഹസ്യ സാമ്പത്തിക ഡാറ്റാ ശേഖരത്തിലേക്ക് പ്രവേശനം സാധ്യമാകുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ എഐ സഹായം ലഭ്യമാക്കുന്നതിനുള്ളതാണ് കരാര്‍. മയാമി ആസ്ഥാനമായ കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു മാസത്തെ കരാറിലാണ് ആദ്യഘട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

യു.കെയിലെ 42,000 സാമ്പത്തിക സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന FCA, വലിയ ബാങ്കുകളില്‍ നിന്ന് ക്രിപ്‌റ്റോ എക്സ്ചേഞ്ചുകള്‍ വരെയുള്ളവയെ ഉള്‍ക്കൊള്ളുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഡിജിറ്റല്‍ രഹസ്യാന്വേഷണം ശക്തിപ്പെടുത്തുന്ന FCAയുടെ നീക്കത്തിന്റെ ഭാഗമാണ് പാലന്റീറുമായുള്ള കരാര്‍. സൈന്യം, പോലീസ് തുടങ്ങിയവയുമായും പാലന്റീറിന് കരാറുകളുണ്ട്.

FCAയുടെ കൈവശമുള്ള വിവരങ്ങളില്‍ കേസ് രേഖകള്‍, ഇന്റലിജന്‍സ് ഫയലുകള്‍, പ്രശ്നക്കാരായ കമ്പനികളുടെ വിവരങ്ങള്‍, സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള തെളിവുകളും സംശയങ്ങളും, വായ്പാ റിപ്പോര്‍ട്ടുകള്‍, ഉപഭോക്തൃ പരാതികള്‍, ഫോണ്‍ കോള്‍ റെക്കോര്‍ഡിങ്ങുകള്‍, ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയെല്ലാം എഐ സഹായത്തോടെ വിശകലനം ചെയ്യാനാണ് പാലന്റീറിന്റെ ദൗത്യം.

എന്നാല്‍ സ്വകാര്യ കമ്പനിക്ക് ഇത്രയും രഹസ്യ വിവരങ്ങളില്‍ പ്രവേശനം നല്‍കുന്നത് ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ ധാര്‍മികതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുമ്പോള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം നിര്‍ണായകമാണെന്ന് അധികൃതര്‍ വാദിക്കുന്നു. അപകടസാധ്യതകള്‍ അതിവേഗം തിരിച്ചറിയാന്‍ എഐ സഹായിക്കുമെന്നും ഡാറ്റ സംരക്ഷണത്തിനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window