Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
കെന്റില്‍ മെനിഞ്ചൈറ്റിസ് ബി വ്യാപനം; ആരോഗ്യ വിദഗ്ധരുടെ ജാഗ്രതാ മുന്നറിയിപ്പ്
reporter

കെന്റ്: രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ മെനിഞ്ചൈറ്റിസ് ബി ബാധയെ തുടര്‍ന്ന് ആരോഗ്യ വിദഗ്ധര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. രോഗം അതിവേഗം പടരുന്ന തരത്തില്‍ സ്ട്രെയിന്‍ രൂപമാറ്റം വന്നിട്ടുണ്ടോയെന്ന ആശങ്കയിലാണ് പരിശോധനകള്‍.

ഇതിനകം 27 കേസുകളാണ് സ്ഥിരീകരിച്ചത്. 15 കേസുകളില്‍ ഒന്‍പത് മെനിഞ്ചൈറ്റിസ് ബി സ്ട്രെയിനുമായി ബന്ധപ്പെട്ടതാണ്. രോഗികളില്‍ നിന്ന് ശേഖരിച്ച ബാക്ടീരിയല്‍ സാമ്പിളുകള്‍ ജനറ്റിക് സീക്വന്‍സിംഗ് ചെയ്ത് മാറ്റങ്ങള്‍ ഉണ്ടോയെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പരിശോധിക്കുന്നു.

''പതിവില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കേസുകള്‍. ആശങ്കാജനകമായ ക്ലസ്റ്ററുകളാണ് രൂപപ്പെടുന്നത്,'' എന്ന് യുകെഎച്ച്എസ്എ ചീഫ് സയന്റിസ്റ്റ് പ്രൊഫ. റോബിന്‍ മെയ് വ്യക്തമാക്കി.

രോഗബാധ ലണ്ടന്‍ കോളേജിലേക്കും മോറിസണ്‍സ് സൂപ്പര്‍മാര്‍ക്കറ്റ് വിതരണ കേന്ദ്രത്തിലേക്കും വ്യാപിച്ചു. മൂന്ന് സര്‍വകലാശാലാ ചിയര്‍ ലീഡര്‍മാര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കാന്റര്‍ബറിയിലെ 'ക്ലബ് കെമിസ്ട്രി' സന്ദര്‍ശിച്ചവരിലൂടെയാണ് രോഗം പ്രധാനമായും പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 5ന് ശേഷം ഇവിടെ എത്തിയവര്‍ ഉടന്‍ പ്രതിരോധ കുത്തിവെപ്പും ആന്റിബയോട്ടിക്കുകളും സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

രോഗവ്യാപനത്തെ തുടര്‍ന്ന് കെന്റിലെ നിരവധി കായിക പരിപാടികള്‍ റദ്ദാക്കി. ഈസ്റ്റര്‍ അവധിക്ക് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നത് രോഗവ്യാപനം കൂട്ടുമോ എന്ന ആശങ്കയും ശക്തമാണ്.

രാജ്യത്ത് മെനിഞ്ചൈറ്റിസ് ബി വാക്സിനുകളുടെ ക്ഷാമം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഫാര്‍മസികളില്‍ വാക്സിന്‍ ലഭ്യമല്ലാത്തതിനെച്ചൊല്ലി തര്‍ക്കങ്ങള്‍ പതിവാകുന്നു. സാഹചര്യം നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായും സ്വകാര്യ മേഖലയിലേക്ക് 20,000 വാക്സിനുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നും ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അറിയിച്ചു. ''പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയില്ല, അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്,'' എന്നും അദ്ദേഹം വ്യക്തമാക്കി

 
Other News in this category

 
 




 
Close Window